സമയം ശരിയല്ല, ഹിതപ്പരിശോധനയില്‍ നിന്ന് പിന്‍മാറണമെന്ന് കുര്‍ദുകളോട് യുഎസ്

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റ് സപ്തംബര്‍ 25ന് നടത്താന്‍ തീരുമാനിച്ച സ്വാതന്ത്ര്യ ഹിതപ്പരിശോധനയില്‍ നിന്ന് പിന്‍മാറണമെന്ന് യു.എസ് ആവശ്യപ്പെട്ടു. ഹിതപ്പരിശോധനയ്ക്കായി തെരഞ്ഞെടുത്ത സമയം ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ്, പൊതുവെ കുര്‍ദ് സ്വാതന്ത്ര്യത്തിന് അനുകൂല നിലപാട് സ്വീകരിക്കാറുള്ള അമേരിക്ക ഈ ആവശ്യം ഉന്നയിച്ചത്.

കുര്‍ദ് സ്വയംഭരണത്തിന് അനുകൂലം; പക്ഷേ...

കുര്‍ദ് സ്വയംഭരണത്തിന് അനുകൂലം; പക്ഷേ...

പൊതുവെ, കുര്‍ദ് പരമാധികാരത്തിനു വേണ്ടി നിലകൊള്ളാറുള്ള യു.എസ്, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ യുദ്ധത്തില്‍ കുര്‍ദ് സേനയുടെ പിന്തുണ തേടുകയും ചെയ്തിരുന്നു. ഐ.എസ്സില്‍ നിന്ന് കുര്‍ദ് സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ മോചിപ്പിച്ച പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് മുമ്പ് ഇത്തരമൊരു വോട്ടെടുപ്പ് നടത്തുന്നത് ഇറാഖുമായുള്ള ബന്ധം വഷളാക്കുകയും ഐ.എസ്സിന്റെ തിരിച്ചുവരവിന് കാരണമാവുകയും ചെയ്യുമെന്ന് യു.എസ് വിലയിരുത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഹിതപ്പരിശോധന നടത്തുന്നത് അത്യന്തം പ്രകോപനപരവും പ്രദേശത്തെ അസ്ഥിരപ്പെടുത്തുന്നതുമായിരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അമേരിക്കയുടെ ഉല്‍കണ്ഠ

അമേരിക്കയുടെ ഉല്‍കണ്ഠ

കുര്‍ദ് പ്രദേശങ്ങള്‍ ഇപ്പോള്‍ ഹിതപ്പരിശോധന നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് മേഖലയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നാണ് യു.എസ് കണക്കുകൂട്ടുന്നത്. അതിലൊന്ന് തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ക്കുന്ന ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത അത് ഇല്ലാതാക്കും എന്നതാണ്. കുര്‍ദ് പ്രദേശങ്ങള്‍ വേര്‍പെട്ടുപോകുന്നതോടെ അബാദിയുടെ ജനപിന്തുണ കുത്തനെ കുറയുമെന്നാണ് യുഎസ് വിലയിരുത്തല്‍. മാത്രമല്ല തുര്‍ക്കിയുമായുള്ള ബന്ധം വഷളാകാന്‍ അത് കാരണമാവും. മേഖലയിലെ കക്ഷികള്‍ പരസ്പരം പോരടിക്കുന്നത് ഐ.എസ്സിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും അമേരിക്ക കരുതുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സമയം ശരിയല്ലെന്ന് യു.എസ് പറയുന്നത്.

കുര്‍ദ് പാര്‍ലമെന്റ് നിയമസാധുത നല്‍കി

കുര്‍ദ് പാര്‍ലമെന്റ് നിയമസാധുത നല്‍കി

സ്വാതന്ത്ര്യ ഹിതപ്പരിശോധനയുമായി മുന്നോട്ടു പോവാന്‍ മൂന്നിനെതിരേ 68 വോട്ടുകള്‍ക്ക് കുര്‍ദ് പാര്‍ലമെന്റ് തീരുമാനിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഹിതപ്പരിശോധനയ്ക്ക് നിയമസാധുത ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കുര്‍ദുകളുടെ ഈ വോട്ടെടുപ്പ്. വടക്കന്‍ ഇറാഖിലെ പ്രാദേശിക തലസ്ഥാനമായ ഇര്‍ബിലില്‍ രണ്ട് വര്‍ഷത്തിലാദ്യമായി യോഗം ചേര്‍ന്നായിരുന്നു കുര്‍ദ് എം.പിമാര്‍ ഹിതപ്പരിശോധനാ തീരുമാനത്തെ പിന്തുണച്ച് വോട്ട് ചെയ്തത്.

അമേരിക്ക വാഗ്ദാനം ചെയ്യുന്നത്

അമേരിക്ക വാഗ്ദാനം ചെയ്യുന്നത്

ഹിതപ്പരിശോധന കുറച്ചുകാലത്തേക്ക് നീട്ടി വയ്ക്കണമെന്നാണ് അമേരിക്ക കുര്‍ദ് നേതാക്കളോട് ആവശ്യപ്പെടുന്നത്. ഇറാഖ് ഭരണകൂടം കുര്‍ദിസ്താന് ഭാഗികമായ സ്വയംഭരണാധികാരം നല്‍കിയിട്ടുണ്ടെങ്കിലും ഇരു മേഖലകള്‍ തമ്മിലുള്ള അതിര്‍ത്തിയുടെ കാര്യത്തില്‍ കൃത്യമായ സമവായമില്ല. അതുകൊണ്ടുതന്നെ ഇറാഖുമായുള്ള ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നാണ് അമേരിക്കയുടെ നിലപാട്. അതിന് തങ്ങള്‍ മധ്യസ്ഥം വഹിക്കാമെന്നും അമേരിക്ക പറയുന്നു.

 യു.എസ് ദൂതന്റെ ഇര്‍ബില്‍ സന്ദര്‍ശനം

യു.എസ് ദൂതന്റെ ഇര്‍ബില്‍ സന്ദര്‍ശനം

ഹിതപരിശോധന മാറ്റിവയ്ക്കാന്‍ കുര്‍ദുകളെ പ്രേരിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം മുതിര്‍ന്ന യുഎസ് പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക് ഇര്‍ബില്‍ സന്ദര്‍ശിച്ചിരുന്നു. ഇറാഖി എണ്ണവരുമാനത്തിന്റെ മാന്യമായ പങ്ക് കുര്‍ദ് പ്രദേശങ്ങള്‍ക്ക് ഇറാഖില്‍ നിന്ന് വാങ്ങിത്തരുമെന്നാണ് അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളിലൊന്ന്. നിലവില്‍ അനധികൃതമായാണെങ്കിലും കുര്‍ദ് ഭരണകൂടം തുര്‍ക്കി വഴി നടത്തുന്ന എണ്ണ വ്യാപാരം തുടരാന്‍ അവരെ അനുവദിക്കുമെന്നതാണ് മറ്റൊരു കാര്യം. 2018ലെ ഇറാഖ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കുര്‍ദ് പാര്‍ട്ടികള്‍ക്ക് അവസരം നല്‍കുമെന്നും യുഎസ് വാഗ്ദാനം ചെയ്യുകയുണ്ടായി. പുതിയ സാഹചര്യത്തില്‍ അമേരിക്കയുടെ താല്‍പര്യത്തിന് അനുകൂലമായ സമീപനമായിരിക്കും ബര്‍സാനിയുടെ ഭാഗത്ത് നിന്നുണ്ടാവുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The United States has sternly urged the semi-autonomous region of Iraqi Kurdistan to call off its independence referendum

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്