ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി കാസിനി മടങ്ങുന്നു: ഉടന്‍ ശനിയില്‍ ലയിക്കും!!

  • Written By:
Subscribe to Oneindia Malayalam

കേപ്പ് കാനവെറല്‍: രണ്ട് ദശാബ്ദത്തിന് ശേഷം ദൗത്യം അവസാനിപ്പിച്ച് കാസിനി മടങ്ങുന്നു. അവസാനമായി ശനിയുടെ ഏറ്റവും അടുത്തുനിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷമാണ് നാസയുടെ ബഹിരാകാശ വാഹനമായ കാസിനി കത്തിയമരുക. ശനി ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിനായി 1997ലാണ് നാസയും യൂറോപ്യന്‍ സ്പേസ് അസോസിയേഷനും ചേര്‍ന്നാണ് കാസിനിയെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്നത്.

ഇന്ധനം തീരുന്നതോടെ ശനിവളയങ്ങളിലൂടെ തെന്നിയിറങ്ങി ഗ്രഹത്തിന്‍റെ പ്രതലത്തില്‍ വച്ച് കത്തിയമരുകയാണ് ചെയ്യുക. വെള്ളിയാഴ്ച ബ്രിട്ടീഷ് ഉച്ചയ്ക്ക് 12.55 ഓടെ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നാണ് നാസയിലെ ദൗത്യസംഘം നല്‍കുന്ന വിവരം.

കാസിനിക്ക് പിന്നില്‍

കാസിനിക്ക് പിന്നില്‍

2.9 ബില്യണ്‍ ഡോളറാണ് 22 അടി ഉയരമുള്ള കാസിനിയുടെ ചെലവ്. 27 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് കാസിനി വികസിപ്പിച്ചെടുത്തത്. ശനിയെ വലയം വെയ്ക്കുന്ന ആദ്യത്തെ ഉപഗ്രഹമെന്നറിയപ്പെടുന്ന ഉപഗ്രഹം കൂടിയാണ് കാസിനി. ഇന്ധനം തീരുന്നതോടെ കാസിനി ഉല്‍ക്കകള്‍ നശിക്കുന്നതുപോലെ സ്വയം പൊട്ടിത്തകര്‍ന്ന് തീഗോളമായി മാറും.

നേട്ടങ്ങള്‍ ചെറുതല്ല

നേട്ടങ്ങള്‍ ചെറുതല്ല

ശനിയുടെ പ്രധാന ഉപഗ്രഹങ്ങളായ ടൈറ്റനും എന്‍സെലാഡനും മനുഷ്യവാസത്തിന് യോഗ്യമാണെന്ന് കണ്ടെത്തിയതായിരുന്നു കാസിനിയുടെ നിര്‍ണ്ണായക കണ്ടെത്തല്‍. 13 വര്‍ഷം ശനിയെ വലയം വെച്ച ശേഷമാണ് കാസിനിയുടെ ദൗത്യം അവസാനിക്കുന്നത്. ശനി ഗ്രഹത്തിന്‍റെ അന്തരീക്ഷത്തില്‍ മേഖപാളികളില്‍ നിന്ന് 930 മൈലുകളോളം മുകളിലാണ് കാസിനിയുടെ ഭ്രമണപഥം. ശനിയുടെ ഇരു ധ്രുവങ്ങളിലുമുള്ള ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം കണ്ടെത്തിയതും വടക്കന്‍ ധ്രുവത്തിലുള്ള ഷഡ്കോണാകൃതിയിലുള്ള വാതക വിന്യാസം കണ്ടെത്തിയതും കാസിനിയുടെ നേട്ടങ്ങളായി അടയാളപ്പെടുത്തിക്കഴിഞ്ഞതാണ്.

20 വര്‍ഷം നീണ്ട യാത്ര

20 വര്‍ഷം നീണ്ട യാത്ര

1997 ഒക്ടോബറില്‍ ഫ്ളോറിഡയിലെ കേപ് കനവറലില്‍ നിന്നാണ് അമേരിക്കക്കാരനായ ഡോ. ലിന്‍ഡ സ്പില്‍സിന്‍റെ നേതൃത്വത്തില്‍ കാസിനി വിക്ഷേപിച്ചത്. 20 വര്‍ഷക്കാലത്തിനിടെ 635 ജിബി ഡാറ്റയാണ് കാസിനി ശേഖരിച്ചത്. ഇതിന് പുറമേ നാലര ലക്ഷം ചിത്രങ്ങള്‍ പകര്‍ത്തിയ കാസിനി 800 കോടി കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. ശനിയെ വലയം വെയ്ക്കുന്ന ആദ്യത്തെ ഉപഗ്രഹമെന്നറിയപ്പെടുന്ന ഉപഗ്രഹം കൂടിയാണ് കാസിനി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
For more than a decade, NASA's Cassini spacecraft at Saturn took "a magnifying glass" to the enchanting planet, its moons and rings.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്