മിസ്ഡ് കോളിൽ പരിചയം സ്ഥാപിച്ചു: വിളിച്ചുവരുത്തി വിവാഹം; ഹണി ട്രാപ്പ് സംഘം അറസ്റ്റിൽ
കാസർഗോഡ്: എറണാകുളം സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയ കേസില്‍ നാല് പേർ അറസ്റ്റിൽ. ദമ്പതികള്‍ അടക്കം നാല് പേരാണ് കാസർഗോഡ് അറസ്റ്റിലായിട്ടുള്ളത്. നേരത്തെ കൊലക്കേസ് പ്രതികളായിട്ടുള്ളവരും ഹണി ട്രാപ്പില്‍ അറസ്റ്റിലായവരുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഇതോടെ ഈ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടർന്നുവരുന്നത്.
ബിഗ് ബോസ് സീസണ് 1 ലേക്കും അവസരം ലഭിച്ചു: എന്തുകൊണ്ട് പങ്കെടുത്തില്ല, ദയ അശ്വതി പറയുന്നു
കാസർകോട് മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍, ഇയാളുടെ ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗര്‍ സ്വദേശി സാജിത, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍ എന്നിവരാണ് ഹൊസ്ദുർഗ്ഗ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. കൊച്ചി കടവന്ത്ര സ്വദേശിയും വ്യാപാരിയുമായ അബ്ദുല്‍ സത്താർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹണി ട്രാപ്പില്‍ കുടുക്കി 3.75 ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവും ഇയാളിൽ നിന്ന് തട്ടിയെടുത്തെന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
മിസ് കോളിലൂടെ അബ്ദുല്‍ സത്താറിനെ പരിചയപ്പെട്ട സാജിത പിന്നീട് ഇയാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കാഞ്ഞങ്ങാട് എത്തിച്ച ശേഷം പ്രതികള്‍ കല്യാണ നാടകവും നടത്തി. തങ്ങളുടെ മകളാണ് സാജിതയെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ഉമ്മറും ഫാത്തിമയും അബ്ദുൾ സത്താറിനെ കെണിയിലാക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒരു വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ കിടപ്പുമുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് ഈ സംഘം സാജിതയുടേയും സത്താറിന്‍റേയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇവ സത്താറിന്‍റെ ഭാര്യക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് ഭീഷണി മുഴക്കി പണവും സ്വര്‍ണ്ണവും കവര്‍ന്നെടുക്കുകയായിരുന്നു. ഈ ചൂഷണം വീണ്ടും ആവർത്തിച്ചതോടെയാണ് തട്ടിപ്പിനിരയായ സത്താർ പോലീസിനെ സമീപിക്കുന്നത്.
താൻ വിവാഹം കഴിച്ച വിവരം പുറത്ത് പറയാതിരിക്കുന്നതിന് വേണ്ടിയായിരുന്നു സത്താര്‍ പണവും സ്വര്‍ണ്ണവും നല്‍കിയത്. ആദ്യം പണം നൽകിയതിന് പിന്നാലെ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സമാന രീതിയിലുള്ള ഹണി ട്രാപ്പ് കേസുകളില്‍ സാജിത നേരത്തേ തന്നെ പ്രതിയാണ്. ഇപ്പോൾ അറസ്റ്റിലായ ഉമ്മറും ഫാത്തിമയും കൊലക്കേസ് പ്രതികളാണ്.
ഫാത്തിമയുടെ മുന്‍ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി എന്നയാഴെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ഫാത്തിമയും കാമുകന്‍ ഉമ്മറും ചേര്‍ന്ന് മുഹമ്മദ് കുഞ്ഞിയെ കൊന്ന് ചാക്കില്‍ കെട്ടി ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിച്ചതായാണ് പോലീസ് കണ്ടെത്തിയത്. 2012 ലായിരുന്നു സംഭവം. ഹണി ട്രാപ്പ് സംഘത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളതായാണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ ഈ തട്ടിപ്പ് പുറത്തുവന്നതോടെ ഈ സംഘത്തിന്റെ തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
സുനിൽ പി ഇളയിടത്തിനെതിരായ വിമർശനം; ഫൗസിയ ആരിഫിന്റെ വിശദീകരണം
വൈകിയുദിക്കുന്ന ബുദ്ധിയുമായി കോണ്‍ഗ്രസ്; ഇനി 2024 വരെ കാത്തിരുന്നാല്‍ എത്ര പേര് ബാക്കിയാകും?
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയവരില്‍ മലയാളിയായ കന്യാസ്ത്രീയും, സുരക്ഷിതയെന്ന് വിവരം
എം ലിജുവിനെതിരെയുളള ആരോപണം: ഇല്ലിക്കല്‍ കുഞ്ഞുമോനെ അനിശ്ചിതകാലത്തേക്ക് പുറത്താക്കി കോൺഗ്രസ്
Recommended Video
'മുങ്ങിയത് ഞാനല്ല.. നിന്റെ തന്തയാണ്', മണ്ഡലത്തിൽ കാണാനില്ലെന്ന പരാതിയോട് പിവി അൻവറിന്റെ പ്രതികരണം
സ്ത്രീകളെ സംരക്ഷിക്കാൻ ഉവൈസിയെ അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കൂ: വിമർശനത്തിന് മറുപടി നൽകി കേന്ദ്രമന്ത്രി