31 ദിവസത്തിനുള്ളിൽ 153 കോഴ്സുകൾ പൂർത്തിയാക്കി; ലോക റെക്കോർഡിട്ട് തിരുവനന്തപുരത്തെ പ്ലസ് വൺ വിദ്യാർഥിനി
തിരുവനന്തപുരം: മൂന്ന് അത്യപൂർവ്വ റെക്കോർഡുകൾ പതിനാറാം വയസ്സിൽ കരസ്ഥമാക്കാൻ ആർക്കെങ്കിലും കഴിയുമോ. എന്നാൽ, അതിനുത്തരമായി തലസ്ഥാന നഗരത്തിൽ ഒരു പ്ലസ് വൺ വിദ്യാർഥിനിയുണ്ട്. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആർച്ചയാണ് അപൂർവ്വ നേട്ടത്തിനുടമയായിരിക്കുന്നത്. ഏറ്റവുമധികം യു എൻ കോഴ്സുകൾ ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റെക്കോർഡും ഇനി ആർച്ചയ്ക്ക് സ്വന്തമാണ്. ലോക റെക്കോർഡും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും നേടിയാണ് ഈ കൊച്ചു മിടുക്കി നാടിൻ്റെ താരമാകുന്നത്.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

പിഎംജിക്ക് സമീപം നന്ദൻകോട് താമസിക്കുന്ന ഡോ.ജോമോൻ മാത്യു - ആശ ദമ്പതികളുടെ ഏക മകൾ ആർച്ചയാണ് നാട്ടിലും വീട്ടിലും താരമായിരിക്കുന്നത്. 31 ദിവസം കൊണ്ട് ആർച്ച പൂർത്തിയാക്കിയത് 153 കോഴ്സുകളാണ്. യു എൻ കോഴ്സുകളാണ് ഓൺലൈൻ മുഖേന വിവിധ സെക്ഷനുകളിലായി പൂർത്തിയാക്കിയത്. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആർച്ചയുടെ ഈ അപൂർവ്വ നേട്ടത്തിൽ സന്തോഷം പങ്കു വയ്ക്കുകയാണ് മാതാപിതാക്കളും അധ്യാപകരും.

2020ൽ വിവിധ തരം കോഴ്സുകൾ പഠിക്കാൻ തുടങ്ങിയെങ്കിലും ഇതിനിടയിൽ എസ്എസ്എൽസി പരീക്ഷ വന്നതിനാൽ ഇടയ്ക്കൊന്നു മുടങ്ങിയെന്ന് ആർച്ച പറയുന്നു. പിന്നീട് വീണ്ടും ഇക്കൊല്ലം കൊവിഡ് കാലത്താണ് കൂടുതൽ കോഴ്സുകൾ പഠിച്ചു പൂർത്തിയാക്കിയത്. യുണീസെഫ്, ലോകാരോഗ്യ സംഘടന തുടങ്ങിയവയുടെ കോഴ്സുകളാണ് പൂർത്തിയാക്കിയവയിലേറെയും. കൊവിഡ് കാലമായതിനാൽ കൂടുതലും തിരഞ്ഞെടുത്തത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള കോഴ്സുകളായിരുന്നുവെന്നും ആർച്ച് പറയുന്നു.

കോഴ്സുകളെല്ലാം പൂർത്തിയാക്കിയപ്പോൾ വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് ലോക റെക്കോർഡിനായി ആർച്ച അപേക്ഷിക്കുന്നത്. അങ്ങനെയാണ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിന്റെ ഗ്രാൻഡ് മാസ്റ്റർ പദവി, യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലോക റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയവ ഈ കൊച്ചു മിടുക്കിയെ തേടിയെത്തുന്നത്. വിവിധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചെറുതായെങ്കിലും ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണ് 153 ഓളം കോഴ്സുകൾ പൂർത്തിയാക്കിയത്. അത്രയധികം ഇഷ്ടത്തോടെയും താല്പര്യത്തോടെയാണ് കോഴ്സുകൾ പൂർത്തിയാക്കിയതെന്നും ആർച്ച പറയുന്നു.

കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, പലായനം, യൂണിസെഫുമായി ബന്ധപ്പെട്ട കോഴ്സുകൾ തുടങ്ങിയവയ്ക്കാണ് കൂടുതൽ ഊന്നൽ നൽകിയത്.സ്കൂളിലെ അധ്യാപകരും, വിദ്യാർഥികളും, അടുത്ത ബന്ധുക്കളും മറ്റു സഹപാഠികളുമെല്ലാം തനിക്ക് ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷത്തിലാണെന്നും ആർച്ച വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

ചെറുപ്പകാലം മുതൽക്കേ പ്രസംഗവേദികളിൽ സജീവമായിരുന്നു ആർച്ചയെന്ന് അച്ഛൻ ഡോ.ജോമോൻ പറയുന്നു. കൊവിഡ് കാലത്ത് ഓൺലൈൻ പഠന സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കോഴ്സുകളെല്ലാം തിരഞ്ഞെടുത്തത് ആർച്ച ഒറ്റയ്ക്കാണ്. ലോകാരോഗ്യസംഘടനയുടെയും യൂണിസെഫിൻ്റെയുമൊക്കെ വിവിധ സെക്ഷനുകളിൽ പങ്കെടുത്തിരുന്നു. മകളുടെ നേട്ടത്തിൽ അച്ഛൻ എന്ന നിലയ്ക്ക് തനിക്ക് അഭിമാനമുണ്ട്. കുടുംബം ആർച്ചയുടെ ഇഷ്ടങ്ങൾക്കൊപ്പം പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ടെന്ന് അമ്മ ആശയും പറയുന്നു.

വർക്കല ചെറുന്നിയൂർ സ്വദേശികളായ ആശയും ഡോ. ജോമോൻ മാത്യുവും നന്ദൻകോട് വൈ എം ആർ ജംഗ്ഷന് സമീപത്തെ 'പത്മശ്രീയി'ലാണ് ഇപ്പോൾ താമസം. ആർച്ചയുടെ അച്ഛൻ ഡോ. ജോമോൻ മാത്യു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസറാണ്. അമ്മ ആശ, വീട്ടമ്മയാണ്.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications