ഐഎംഇഐ നമ്പര്‍ കുടുക്കി; മൊബൈല്‍ ഫോണും പണവും മോഷ്ട്ടിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ഐഎംഇഐ നമ്പര്‍ കുടുക്കി , നിര്‍മാണ തൊഴിലാളികളായ യുവാക്കളുടെ മൊബൈല്‍ ഫോണും പണവും കല്ലാച്ചിയില്‍ വെച്ച് മോഷ്ടിച്ച കേസില്‍ കൂട്ടുപ്രതിയും അറസ്റ്റില്‍. വാണിമേല്‍ കോടിയുറ സ്വദേശി ഒടുംക്കന്റെവിട താമസിക്കും കാവിലുംപാറ സുഹൈല്‍ (20) നെയാണ് നാദാപുരം എസ്ഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന നാദാപുരം സ്വദേശി റെയീസ് പിടിയിലായിരുന്നു. 

നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കല്ലാച്ചി കോടതി റോഡില്‍ നിര്‍മാണ പ്രവൃത്തി ചെയ്യുന്നതിനിടെ തൊഴിലാളികളുടെ ഫോണുകള്‍ മോഷണം പോയതോടെ ഐഎംഇഐ നമ്പര്‍ കടകളില്‍ ഏല്‍പിക്കുകയുണ്ടായി.

mobile


ഫോണ്‍ വില്‍ക്കുന്നതിനിടെ മോഷ്ടാക്കളെ കടക്കാര്‍ തിരിച്ചറിഞ്ഞതോടെ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെ ഫോട്ടോ എടുത്ത കട ഉടമ വാട്സ് ആപ്പ് വഴി ഫോട്ടോ തൊഴിലാളികള്‍ക്ക് നല്‍കുകയും പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

English summary
20yr Boy arrested for Mobilephone Robbery

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്