കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പനെ തൊഴുത് മടങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം, എരുമേലിയിൽ പോലീസ് തടഞ്ഞെന്ന് ആക്ഷേപം

Google Oneindia Malayalam News

പത്തനംതിട്ട: മലകയറി അയ്യപ്പനെ തൊഴുത് മടങ്ങി ആറംഗ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം. തൃപ്തി, രഞ്ജുമോള്‍, സജ്‌ന, അതിഥി, ജാസ്മിന്‍, ഹൃത്വിക് എന്നിവരാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇവരെ എരുമേലിയില്‍ വെച്ച് പോലീസ് തടഞ്ഞതായി പരാതിയുണ്ട്. സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും പോലീസിനും ഇവര്‍ അപേക്ഷ നല്‍കിയിരുന്നു.

അഭിലാഷ് മോഹന്‍ മീഡിയ വണ്‍ ചാനല്‍ വിടുന്നു; ഇനി പുതിയ തട്ടകത്തില്‍അഭിലാഷ് മോഹന്‍ മീഡിയ വണ്‍ ചാനല്‍ വിടുന്നു; ഇനി പുതിയ തട്ടകത്തില്‍

എന്നാല്‍ പോലീസ് എരുമേലിയില്‍ വെച്ച് പുലര്‍ച്ചെ ഇവരെ തടയുകയായിരുന്നു. സാരി അടക്കമുളള വസ്ത്രം ധരിച്ചത് ചോദ്യം ചെയ്ത് പോലീസ് സംഘം ഇവരെ എരുമേലിയില്‍ നിന്നും മടക്കി അയച്ചു. പോലീസ് മോശമായി പെരുമാറിയതായി ഇവര്‍ ആരോപിക്കുന്നു. എന്തിനാണ് തങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്നും തനിയെ പോയാന്‍ പോരായിരുന്നോ എന്നും പോലീസ് ചോദിച്ചതായും തങ്ങള്‍ ഈ വേഷത്തില്‍ പോയാല്‍ അവിടെ കലാപമുണ്ടാകും എന്ന് പറഞ്ഞതായും ട്രാന്‍സ്ജന്‍ഡര്‍മാര്‍ ആരോപിക്കുന്നു.

88

തങ്ങള്‍ മുണ്ടും ഷര്‍ട്ടും ധരിക്കണം എന്ന് വനിതാ പോലീസ് അടക്കമുളളവര്‍ പറഞ്ഞതായി ഇവര്‍ ആരോപിക്കുന്നു. എരുമേലിയില്‍ വെച്ച് ഇവരെ കോട്ടയം പോലീസ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി. ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡും ആവശ്യമായ മറ്റ് മെഡിക്കല്‍ രേഖകള്‍ അടക്കമുളളവയും ഇവരുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ അനുമതി ലഭിച്ച ശേഷം ശബരിമലയിലേക്ക് സുരക്ഷയോടെ പ്രവേശനം അനുവദിക്കാം എന്ന നിലപാടിലായിരുന്നു പോലീസ്.

കാസ്റ്റിംഗ് കൗച്ചും ലൈംഗിക ചൂഷണവും, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെ? പിണറായി സർക്കാരിനോട് പാർവ്വതികാസ്റ്റിംഗ് കൗച്ചും ലൈംഗിക ചൂഷണവും, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെ? പിണറായി സർക്കാരിനോട് പാർവ്വതി

എഡിഎം അര്‍ജുന്‍ പാണ്ഡെ സ്ഥലത്ത് എത്തി രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ട്രാന്‍സ്ജന്‍ഡര്‍ സംഘത്തെ ശബരിമലയിലേക്ക് കടത്തി വിട്ടത്. മുന്‍വര്‍ഷങ്ങളിലും ശബരിമലയില്‍ ട്രാന്‍ജന്‍ഡര്‍മാര്‍ ദര്‍ശനം നടത്തിയിട്ടുളളതാണ്. സംഘത്തിലുളള തൃപ്തിയും രഞ്ജുമോളും ഇത് മൂന്നാം തവണയാണ് മല ചവിട്ടുന്നത്. പുലര്‍ച്ചെ നാല് മണി വരെ നിലയ്ക്കലില്‍ കാത്ത് നിന്നതിന് ശേഷമാണ് ഇവര്‍ക്ക് മല കയറാനായത്. 14 ദിവസത്തെ വ്രതം എടുത്തതിന് ശേഷമാണ് ഇവര്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്. തങ്ങള്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് തടസ്സമൊന്നും ഇല്ലെന്നും എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തണമല്ലോ എന്നിവര്‍ പറയുന്നു. ജാസ്മിൻ പാലക്കാട് സ്വദേശിയും, അതിഥിയും തൃപ്തിയും സജ്നയും ഹൃഥിക്കും എറണാകുളം സ്വദേശികളുമാണ്.രഞ്ജു ബിഎ കഥകളി വിദ്യാര്‍ത്ഥിയാണ്. സജ്‌ന മേക്കപ്പ് കോഴ്‌സ് പഠിക്കുന്നു. മറ്റുളളവര്‍ സ്വന്തമായി ബിസ്സിനസ്സ് നടത്തുകയും ചെയ്യുന്നു.

English summary
6 Members trandgender team visited Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X