ജീവിത സായാഹ്നത്തിലും പച്ചപ്പിന്‍െറ കാവലാളായ് അബ്ദുറഹ്മാനിക്ക

  • Posted By:
Subscribe to Oneindia Malayalam

വടകര : ഇത് അബ്ദുറഹ്മാനിക്ക പ്രായം 85 കഴിഞ്ഞു എന്നാല്‍ ജീവിത സായാഹ്നത്തിലും പച്ചപ്പിന്‍െറ കാവലാളായ് ഈ കാരണവര്‍ ഇവിടെ ഉണ്ട് .വടകര വീരഞ്ചേരി താഴെതൂമാടത്തെ അബ്ദുറഹ്മാന്‍. ഇരുപതാം വയസ്സിലാണ് മണ്ണിനെയും മനുഷ്യനെയും കൂട്ടിയോജിപ്പിക്കാന്‍ മരങ്ങള്‍ വേണമെന്ന ചിന്ത ഉണര്‍ത്തിയത് . അന്നുവളര്‍ത്തിയ മരങ്ങളാണ് അബ്ദുറഹ്മാന്‍െറ വീട്ടു പറമ്പില്‍ നിറഞ്ഞുനില്‍ക്കുന്നത്. കൂടപ്പിറപ്പുകളുടെയും മക്കളുടെയും വീടിന് ചുറ്റുവട്ടവും അബ്ദുറഹ്മാന്‍െറ അധ്വാനം കൊണ്ട് മരങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഈ മണ്ണില്‍ വിളയാത്തത് ഒന്നുമില്ളെന്നാണ് അബ്ദുറഹ്മാന്‍െറ പക്ഷം.

പച്ചപ്പിന്‍െറ സംരക്ഷകനായി തുടരുന്ന അബ്ദുറഹ്മാന് നാം മണ്ണിനെ മറന്നതിലുള്ള പ്രയാസമാണുള്ളത്. അതുകൊണ്ടുതന്നെ, പ്രകൃതിയെ സ്നേഹിക്കേണ്ടതിന്‍െറ പ്രാധാന്യം വിളിച്ചുപറയുന്ന ലഘുലേഖകള്‍ സഞ്ചിയിലാക്കി നാലാള്‍ കൂടുന്ന കവലകളില്‍ അബ്ദുറഹ്മാന്‍ എത്തും. പിന്നെ കാണുന്നവരോടൊക്കെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍െറയും മണ്ണിലിറങ്ങേണ്ടതിന്‍െറയും പ്രധാന്യത്തെക്കുറിച്ച് പറയും.

abhdurahimaan

തേക്ക്, മഹാഗണി പോലുള്ള വന്മരങ്ങള്‍, ജാതി, നെല്ലി, ചെറുനാരങ്ങ, മധുരനാരങ്ങ, വിവിധതരം മാവുകള്‍, തെങ്ങ്, കമുക്, കുരുമുളക് വള്ളി എന്നിങ്ങനെ നീളുന്നു അബ്ദുറഹ്മാന്‍ നട്ട മരങ്ങളുടെ പട്ടിക. അബ്ദുറഹ്മാന്‍െറ പറമ്പിലത്തെിയാല്‍ പൊള്ളുന്ന വേനലിന്‍െറ ചൂട് മറക്കും.

ഹാദിയ കേസിലെ അതേ സൈനബ: ഈ പോപ്പുലര്‍ ഫ്രണ്ട് നേതാവില്‍ കേരളം ഞെട്ടുന്നു; ഭീതിപ്പെടുത്തുന്ന സംഭവങ്ങള്‍

മനസ്സിനെ തണുപ്പിക്കുന്ന പ്രകൃതിയുടെ വിരുത് തിരിച്ചറിയും. പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് നിരവധി സംഘടനകള്‍ അബ്ദുറഹ്മാനെ ആദരിച്ചിട്ടുണ്ട്. വടകര പ്രദേശത്തെ പൊതുപരിപാടികളിലെ വേദിയിലോ സദസ്സിലോ അബ്ദുറഹിമാനെ കാണാം. നാടെങ്ങും നടന്ന് നമ്മള്‍ നട്ടുവളര്‍ത്തിയ ചെടിയില്‍ നിന്നുള്ള വിളവ് കൊയ്യുമ്പോഴുള്ള ആനന്ദത്തെക്കുറിച്ച് വിവരിക്കലാണ് അബ്ദുറഹ്മാന്‍െറ സന്തോഷം.

പരീക്ഷക്ക് പോലും കാണൂല്ല ഇമ്മാതിരി കോപ്പിയടി.. ബിജെപി വക്താവിന്റെ വന്ദേമാതരത്തിന് അക്രമ ട്രോൾ!!

പരിസ്ഥിതിസ്നേഹത്തിന്‍െറ പ്രാധാന്യം പുതിയ തലമുറയോട് പങ്കുവെക്കാന്‍. കൊച്ചുകുട്ടികള്‍ക്കും മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതിന്‍െറ പ്രധാന്യം പകര്‍ന്നുനല്‍കുന്നുണ്ട് അബ്ദുറഹ്മാന്‍. നാം ഇപ്പോള്‍ അനുഭവിക്കുന്നത് പൂര്‍വികര്‍ നട്ട മരത്തിന്‍െറ പുണ്യമാണ്. അതുകൊണ്ട് വരും തലമുറക്കായി മരം നടണം. ഈ പ്രവൃത്തി കാലങ്ങളിലൂടെ തുടരണം.

അപ്പോള്‍ മനുഷ്യര്‍ക്ക് മുന്നില്‍ പട്ടിണിയുണ്ടാവില്ല എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് അദ്ദേഹം കുട്ടികള്‍ക്ക് നല്‍കുന്നത്. പ്രായം നേരിയ അവശതകള്‍ സമ്മാനിച്ചെങ്കിലും തളരാന്‍ അബ്ദുറഹ്മാന് മനസ്സില്ല. പ്രകൃതിക്ക് വേണ്ടിയുള്ള സഞ്ചാരം തുടരുക തന്നെയാണ്. ഈ പച്ചപ്പ് ആരും ഇവിടെനിന്ന് കൊണ്ടുപോകുന്നില്ല.അതിനാല്‍ മറ്റുള്ളവര്‍ക്ക് വിളകളും വിത്തുകളും നല്‍കുമ്പോള്‍ വര്‍ധിക്കുകയേയുള്ളുവെന്നാണ് ഇദ്ദേഹത്തിന്‍െറ അഭിപ്രായം.

പച്ചപ്പിന്‍െറ ഉപാസകനായുള്ള തന്‍െറ യാത്രയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും സി.കെ. നാണു എം.എല്‍.എയും വൈദ്യര്‍ ഹംസമടിക്കൈയും നല്‍കിയ പ്രോത്സാഹനം ഏറെയാണെന്ന് അബ്ദുറഹ്മാന്‍ പറയുന്നു.

English summary
Abdurahman protects nature even at his oldage

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്