കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ശ്രീലതാ മേനോന്‍ അന്തരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ നാളായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടി ശ്രീലതാ മേനോന്‍(47) അന്തരിച്ചു. അസ്ഥികള്‍ പൊടിഞ്ഞുപോകുന്ന അപൂര്‍വ രോഗത്തിനിരയായിരുന്ന അവര്‍ക്ക് പിന്നീട് കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. രോഗം തളര്‍ത്തിയ ശ്രീലത വര്‍ഷങ്ങളായി കിടപ്പിലായിരുന്നു.


തിരുവനന്തപുരം കുന്നുകുഴി വടയക്കാട് മടവിളാകം തറവാട്ടില്‍ റിട്ട. തഹസില്‍ദാര്‍ നാരായണ മേനോന്റെയും ഖാദിബോര്‍ഡ് റിട്ട. സൂപ്രണ്ട് ഭവാനിയുടെയും മകളാണ് ശ്രീലത മേനോന്‍. 1985ല്‍ മിസ് ട്രിവാന്‍ഡ്രമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലത 1989ലാണു സിനിമാരംഗത്തേക്കു കടന്നുവന്നത്. പെരുന്തച്ചന്‍, അര്‍ഹത, ദിനരാത്രങ്ങള്‍, കേളി തുടങ്ങിയവയാണ് അവരുടെ പ്രശസ്ത ചിത്രങ്ങള്‍. ഇരുനൂറോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

വീഥി, ശ്രീകൃഷ്ണന്‍, അമ്മ തുടങ്ങിയവയാണ് പ്രധാന സീരിയലുകള്‍. ഇതിനെന്തു ഹേതു എന്ന സീരിയലില്‍ പ്രേംകുമാറിന്റെ നായികയായിട്ടായിരുന്നു അഭിനയിച്ചത്. റിഗാറ്റ, നൂപുര എന്നിവിടങ്ങളില്‍നിന്നും നൃത്തമഭ്യസിച്ച ശ്രീലത അഞ്ഞൂറോളം സ്‌റ്റേജുകളില്‍ നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ഏഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് കെ.എസ്. മധു രക്താര്‍ബുദം ബാധിച്ചു മരിച്ചു. മധുവിന്റെ ചികിത്സയ്ക്കുവേണ്ടി കടക്കെണിയിലായ കുടുംബത്തിനുവേണ്ടി വേദന കടിച്ചമര്‍ത്തി ശ്രീലത സിനിമ സീരിയല്‍ അഭിനയം തുടരുകയായിരുന്നു. പിന്നീട് ഇരുകണ്ണുകളുടേയും കാഴ്ചശക്തി നഷ്ടപ്പെട്ട അവരെ അധികകാലം അഭിനയം തുടരാന്‍ രോഗം അനുവദിച്ചില്ല. അര്‍ജുന്‍, ആദി, അരവിന്ദ് എന്നിവരാണ് മക്കള്‍.

English summary
Ailing former Malayalam actress Sreelatha Menon, suffering from a rare bone disease for long, passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X