കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമെന്ന് സംശയം; വീര്യം കുറഞ്ഞ വസ്തുവെന്ന് ഫോറന്‍സികിന്റെ പ്രാഥമിക നിഗമനം

Google Oneindia Malayalam News

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ എറിഞ്ഞത് വീര്യം കുറഞ്ഞ സ്‌ഫോടകവസ്തു എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഏറുപടക്കത്തിന്റെ സ്വഭാവത്തിലുള്ള വസ്തുവാണ് എറിഞ്ഞത് എന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.

സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച രാസവസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗഡര്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണത്തിന് മാത്രമാണ് ഇവ ഉപയോഗിക്കുന്നത് എന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു.

AKG

ലോഹച്ചീളുകളോ കുപ്പിച്ചില്ലുകളോ സ്‌ഫോടനത്തിന് ഉപയോഗിച്ചിട്ടില്ല. സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ എക്‌സ്‌പ്ലോസീവ് വിഭാഗത്തിലായിരുന്നു സാംപിളുകളുടെ പ്രാഥമിക പരിശോധന. സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്ന വസ്തുക്കളൊന്നും തന്നെ സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിട്ടില്ല.

ഡിറ്റനേറ്ററിന്റെ സഹായത്തോടെയാണ് സാധാരണ ഗതിയില്‍ ബോംബ് സ്‌ഫോടനം നടക്കുക. എന്നാല്‍ എ കെ ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. ശേഖരിച്ച സാംപിളുകള്‍ വിശദ പരിശോധനയ്ക്കായി കോടതി മുഖേന ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ക്ക് ഇന്നലെ തന്നെ കൈമാറിയിട്ടുണ്ട്.

ഇതിനിയും തീര്‍ന്നില്ലേ..? കലക്കന്‍ ചിത്രങ്ങളുമായി അനശ്വര

ഇതിന് ശേഷം ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കും. അതേസമയം എ കെ ജി സെന്റര്‍ ആക്രമണം നടന്ന് ആറ് ദിവസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. മൂന്ന് ടവറുകളിലായി സംഭവ ദിവസത്തെ ആയിരത്തിലേറെ കോളുകളും 50 ലധികം സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല.

എ കെ ജി സെന്ററിന്റെ സി സി ടി വിയില്‍ നിന്നും കിട്ടിയ ദൃശ്യങ്ങള്‍ അവ്യക്തമാണ് എന്നതാണ് പ്രധാന വെല്ലുവിളി. ഈ ദൃശ്യങ്ങളില്‍ നിന്ന് പ്രതി വന്ന വാഹനത്തിന്റെ നമ്പര്‍ പോലും തിരിച്ചറിയാനായിട്ടില്ല. എ കെ ജി സെന്ററിന് സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും 50 ലേറെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല.

'നടിയുടെ എല്ലാ നീക്കവും എതിര്‍ക്കും? അപ്പോള്‍ സംശയം തോന്നില്ലേ?'; എന്തിനിത്ര പേടിയെന്ന് ഭാഗ്യലക്ഷ്മി'നടിയുടെ എല്ലാ നീക്കവും എതിര്‍ക്കും? അപ്പോള്‍ സംശയം തോന്നില്ലേ?'; എന്തിനിത്ര പേടിയെന്ന് ഭാഗ്യലക്ഷ്മി

അതേസമയം അന്വേഷണം എങ്ങുമെത്താതില്‍ സി പി ഐ എമ്മിനും സര്‍ക്കാരിനുമെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പ്രതി സി പി ഐ എം ബന്ധമുള്ള ആരെങ്കിലുമായത് കൊണ്ടാണ് അന്വേഷണത്തിലെ ഇഴഞ്ഞുനീങ്ങല്‍ എന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതിനായാണ് അന്വേഷണം നടത്തുന്നത് എന്നും അല്ലാതെ ആരെയെങ്കിലും പിടിക്കാനല്ല എന്നുമാണ് സര്‍ക്കാര്‍ വാദം.

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

English summary
AKG Centre attack: A forensic report says that a low explosive device was thrown at the office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X