ദിലീപിനെ കഴുകനും കഴുതപ്പുലിക്കും തിന്നാന്‍ കൊടുക്കില്ല.. ഉപേക്ഷിക്കാന്‍ പറ്റില്ല

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു. സിനിമയെപ്പോലും വെല്ലുന്ന കാര്യങ്ങളായിരുന്നു അന്നത്തെ രാത്രിയില്‍ അരങ്ങേറിയത്. മലയാള സിനിമയില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത പല കാര്യങ്ങള്‍ കൂടിയാണ് ഈ സംഭവത്തോട് കൂടി പുറത്തുവന്നത്.

സംഭവമായി ബന്ധപ്പെട്ട് ജനപ്രിയ താരം ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെതിരെ നിരവധി ആരോപണങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനായ ദിലീപില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി ആരും പ്രതീക്ഷിച്ചിരുന്നില്ല. ആരോപണമുനകളും സംശയങ്ങളും താരത്തിന് നേര നീങ്ങുമ്പോഴും പ്രേക്ഷകര്‍ക്ക് താരത്തില്‍ വിശ്വാസമുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ല

ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ല

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലെന്ന് നടന്‍ അനില്‍ വ്യക്തമാക്കി. രാജീവ് രവി ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അനില്‍ പി നെടുമങ്ങാട്.

 വെറുതെ വിടണം

വെറുതെ വിടണം

കഴുതപ്പുലികള്‍ക്ക് തിന്നാന്‍ ഇട്ടും കൊടുക്കും പോലെ ദിലീപിനെ എറിഞ്ഞു കൊടുക്കുന്നത് ശരിയല്ല. അദ്ദേഹത്തെ വെറുതെ വിടണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അനില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു തരത്തിലുള്ള ബന്ധവും ഇല്ല

ഒരു തരത്തിലുള്ള ബന്ധവും ഇല്ല

ജനപ്രിയ താരം ദിലീപുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തതിാന്‍ ആത്മവിശ്വാസത്തോടെ ഇക്കാര്യത്തെക്കുറിച്ച് പറയാമെന്നും അനില്‍ കുറിച്ചിട്ടുണ്ട്. വേട്ടപ്പട്ടികളും കഴുകനുമൊക്കെ ഇപ്പോഴും ദിലീപിന് നേരെ നില നില്‍ക്കുന്നത് ദുരന്തമാണെന്നും അനില്‍ പറയുന്നു.

സുയോധനനെപ്പോലെ

സുയോധനനെപ്പോലെ

സ്യമന്ത പഞ്ചകത്തിലെ സുയോധനന്റെ അവസ്ഥയിലാണ് ദിലീപ് ഇപ്പോള്‍. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഒരു വീഡിയോ കോര്‍ട്ടില്‍ എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഇതുപോലെ ശിക്ഷിക്കപ്പെടേണ്ടെയെന്നും താരം ചോദിക്കുന്നു.

അഭിപ്രായം വെളിപ്പെടുത്താന്‍ ഭയം

അഭിപ്രായം വെളിപ്പെടുത്താന്‍ ഭയം

സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ പേടിയാണെന്നും താരം കുറിച്ചിട്ടുണ്ട്. സ്ത്രീ വിരുദ്ധനായും സംഘിയായും മാവോയിസ്റ്റായും ചിത്രീകരിക്കുന്നതിനെക്കുറിച്ച് അനില്‍ വിശദീകരിക്കുന്നു. കേവലം ഒരു പോസ്റ്റിലൂടെയാണ് ഒരു വ്യക്തിയെ പല തരത്തില്‍ വ്യാഖാനിക്കുന്നത്.

പിന്തുണയുമായി സഹപ്രവര്‍ത്തകരും ആരാധകരും

പിന്തുണയുമായി സഹപ്രവര്‍ത്തകരും ആരാധകരും

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് പിന്തുണയുമായി സഹപ്രവര്‍ത്തകരും ആരാധകരും കൂടെയുണ്ട്. കേസില്‍ നിന്നും കുറ്റവിമുക്തനായി താരം തിരിച്ചു വരുന്നതിനായാണ് ഇവര്‍ കാത്തിരിക്കുന്നത്.

English summary
Kammattippadam fame Anil P Nedumangad supports Dileep through his fb post.
Please Wait while comments are loading...