എംഎല്‍എ മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്ന്...!! ഇരയായത് കന്യാസ്ത്രീയാവാന്‍ പോയ പെണ്‍കുട്ടി!

  • By: Anamika
Subscribe to Oneindia Malayalam

എറണാകുളം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അഴിയെണ്ണുന്ന എം വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെ മറ്റൊരു ബലാത്സംഗ ആരോപണം കൂടി ഉയര്‍ന്നു വരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും കുടുംബവും ഒപ്പമുണ്ടെങ്കിലും എംഎല്‍എയ്ക്ക് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന ലക്ഷണമാണ്. സിപിഎം ഗൂഢാലോചനയാണ് നെയ്യാറ്റിന്‍കര സംഭവത്തിന് പിന്നിലെന്നൊക്കെ ആരോപിക്കാമെങ്കിലും പുതിയ കേസ് കൂടി വരുന്നതോടെ കോണ്‍ഗ്രസും പ്രതിരോധത്തിലാവും. വർഷങ്ങൾക്ക് മുൻപുളള സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

റബീയുള്ളയുടെ തിരോധാനം വ്യാജം..! ആരും തട്ടിക്കൊണ്ടുപോയിട്ടില്ല..! റബീയുള്ള ദാ ഇവിടെയുണ്ട്...!

അഴിയെണ്ണുന്ന ദിലീപിന് വേണ്ടി കാവ്യ വന്നില്ല...! കാത്തിരിപ്പ് പാതിരാത്രി വരെ..! ഒടുവില്‍...

മറ്റൊരു പീഡനം കൂടി

മറ്റൊരു പീഡനം കൂടി

ഇരുപത് വര്‍ഷം മുന്‍പുള്ള സംഭവമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. എംഎല്‍എയുടെ സ്വദേശമായ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ബാലരാമപുരത്താണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നുവത്രേ പീഡനം.

20 വർഷം മുൻപ്

20 വർഷം മുൻപ്

കന്യാസ്ത്രീ മഠത്തില്‍ ചേരാനായി തിരുവനന്തപുരത്ത് വന്ന് താമസിച്ച പെണ്‍കുട്ടിയെ അന്ന് എം വിന്‍സെന്റ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണിപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോട്ടയം സ്വദേശിനിയാണ് യുവതി.

സംഭവം ഒതുക്കിത്തീർത്തു

സംഭവം ഒതുക്കിത്തീർത്തു

അന്ന് പീഡിപ്പിക്കപ്പെട്ട യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. സംഭവം പുറത്തറിയാതെ ഒതുക്കിത്തീര്‍ത്തുവെന്നാണ് അറിയുന്നത്. ഇത് ഒതുക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോപണം അന്വേഷിക്കുന്നു

ആരോപണം അന്വേഷിക്കുന്നു

ഈ ആരോപണത്തിന്മേലും ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്. 20 വര്‍ഷം മുന്‍പ് നടന്നുവെന്ന് പറയപ്പെടുന്ന പ്രസ്തുത സംഭവം സംബന്ധിച്ച ആരോപണത്തില്‍ കഴമ്പുണ്ടോ എന്നാണ് അന്വേഷണ സംഘംപരിശോധിക്കുന്നത്.

എംഎൽഎ ജയിലിൽ

എംഎൽഎ ജയിലിൽ

ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ എംഎല്‍എ ഇപ്പോള്‍ നെയ്യാറ്റിന്‍ സ്‌പെഷ്യല്‍ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി എംഎല്‍എയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.

ഗൂഢാലോചനയെന്ന് ആരോപണം

ഗൂഢാലോചനയെന്ന് ആരോപണം

വിന്‍സെന്റ് എംഎല്‍എയെ സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി കുടുക്കിയതാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. താല്‍ക്കാലികമായി എല്ലാ പദവികളില്‍ നിന്നും എംഎല്‍എയെ പുറത്താക്കിയിരിക്കുകയാണ്.

സഹോദരിയും ഭാര്യയും

സഹോദരിയും ഭാര്യയും

പീഡിപ്പിക്കപ്പെട്ട വീട്ടമ്മയുടെ സഹോദരിയും എംഎല്‍എയുടെ ഭാര്യയും ഗൂഢാലോചന എന്ന ആരോപണം തന്നെയാണ് ഉന്നയിക്കുന്നത്. പരാതിക്കാരിയുടെ സഹോദരിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Congress MLA M Vincent Arrested
മൊഴി പുറത്ത്

മൊഴി പുറത്ത്

പരാതിക്കാരിയായ വീട്ടമ്മ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി പുറത്ത് വന്നിരിക്കുകയാണ്. ഒന്നരവര്‍ഷമായി തന്നെ എംഎല്‍എ പീഡിപ്പിക്കുകയാണെന്ന് പറഞ്ഞ വീട്ടമ്മ താന്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് എന്നും വ്യക്തമാക്കുന്നു.

English summary
Another case of rape against M Vincent MLA.
Please Wait while comments are loading...