അന്‍വര്‍ എംഎല്‍എയുടെ തട്ടിപ്പുകള്‍ ഞെട്ടിക്കുന്നത്; ഇടതു സര്‍ക്കാരിന് ബാധ്യത

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഇടതു സ്വതന്ത്രനായി നിയമസഭയിലെത്തിയ പിവി അന്‍വര്‍ എംഎല്‍എയുടെ തട്ടിപ്പുകള്‍ ആരെയും ഞെട്ടിക്കുന്നത്. ഭൂമി സ്വന്തമാക്കിയതിലും അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉള്‍പ്പെടെ നടത്തുന്നവയിലും അന്‍വര്‍ നടത്തിയ വെട്ടിപ്പുകള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമ്പോള്‍ പ്രതിപക്ഷം പ്രതിഷേധിക്കാന്‍പോലും തയ്യാറാകുന്നില്ല.

രാഹുല്‍ ഹിന്ദുവല്ല? ക്ഷേത്ര രജിസ്റ്ററില്‍ രാഹുലിന്റെ പേര് അഹിന്ദുക്കളുടെ ലിസ്റ്റില്‍!!

പ്രാദേശികമായും അല്ലാതെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വാധീനമുള്ളയാളാണ് ബിസിനസുകാരനായ അന്‍വര്‍. ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവരുന്ന രാഷ്ട്രീയത്തിലെ മാഫിയ ഇടപെടലുകള്‍ കേരളത്തിലും സാധാരണമാകുന്നതായാണ് അന്‍വറിനെപ്പോലുള്ളവര്‍ തെളിയിക്കുന്നത്.

anwar

കോടിക്കണക്കിന് രൂപ വിലവരുന്ന ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയത് ഭൂമിയുടെ ന്യായവിലപോലും രേഖകള്‍ കാണിക്കാതെയാണ്. ഇതുവഴി സര്‍ക്കാരിന് നഷ്ടമായതാകട്ടെ കോടികളും. ഓരോ ദിവസവും അന്‍വറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോഴും ഇതുസംബന്ധിച്ച ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

തോമസ് ചാണ്ടിയേക്കാള്‍ ഗുരുതരമായ ഭൂമി ഇടപാടുകളും നിയമലംഘനങ്ങളുമാണ് അന്‍വര്‍ എംഎല്‍എയുടേത്. എന്നാല്‍, ഭരണപക്ഷത്തെ തിരുത്തല്‍ ശക്തികളായ സിപിഐയും അന്‍വറിനെതിരെ നടപടിക്ക് മടിക്കുകയാണ്. റവന്യൂവകുപ്പ് മന്ത്രി സിപിഐ കൈകാര്യം ചെയ്തിട്ടും അന്‍വറിന് സര്‍ക്കാര്‍ പരിരക്ഷ ലഭിക്കുന്നത് പൊതുജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇടതു സ്വതന്ത്രനായ എംഎല്‍എയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടായില്ലെങ്കില്‍ ഇടതുപക്ഷത്തിന് ഇദ്ദേഹം ബാധ്യതയാകുമെന്നുറപ്പാണ്.

English summary
MLA Anwar accused of violating Land Reforms Act

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്