അതിരപ്പള്ളിയിൽ പിണറായി സർക്കാർ മലക്കം മറിഞ്ഞു!! രഹസ്യമായി പ്രാരംഭ നിർമ്മാണം!! പിന്നിൽ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രർത്തനങ്ങൾ ആരംഭിച്ചു. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിച്ചു. സ്ഥലത്ത് വൈദ്യുതി ലൈനും വലിച്ചിട്ടുണ്ട്. അതീവ രഹസ്യമായിട്ടാണ് നീക്കങ്ങൾ എന്നാണ് സൂചന. അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം എംഎം മണി മന്ത്രിസഭയെ അറിയിച്ചിരുന്നു.

കൊലവിളിയെ കുറിച്ച് പിണറായിക്കും അറിയാമായിരുന്നു!ഉഴവൂര്‍ നേരിട്ട പീഡനങ്ങളിൽ കൂടുതൽ വെളിപ്പെടുത്തല്‍!

പദ്ധതിയുടെ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സർക്കാർ അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കാലാവധി ജൂലൈ 18ന് അവസാനിക്കുമായിരുന്നു. അനുമതി നഷ്ടമാകാതിരിക്കാൻ ഇതിന് മുമ്പ് തന്നെ നിർമ്മാണം ആരംഭിച്ചെന്നാണ് സൂചന. അണക്കെട്ട് നിർമ്മിക്കുന്നത് മൂലമുണ്ടാകുന്ന നഷ്ടം കണക്കാക്കി വനം വകുപ്പിന് നഷ്ട പരിഹാരവും നൽകിയിട്ടുണ്ട്.

അഭിപ്രായ സമവായത്തിലൂടെ മാത്രം

അഭിപ്രായ സമവായത്തിലൂടെ മാത്രം

അഭിപ്രായ സമവായത്തിലൂടെ മാത്രമേ അതിരപ്പള്ളി പദ്ധതി നടപ്പാക്കാനാകൂ എന്നാണ് മന്ത്രി എംഎം മണി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചർച്ചകൾക്കൊന്നും തയ്യാറാകാതെയാണ് പ്രാഥമിക നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

ഉപേക്ഷിക്കുന്നുവെന്ന്

ഉപേക്ഷിക്കുന്നുവെന്ന്

പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നതിനാൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് എംഎം മണി നേരത്തെ പറഞ്ഞിരുന്നു. പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊക്കെ മറികടന്നായിരുന്നു പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും പ്രരംഭ നിർമ്മാണങ്ങൾ ആരംഭിച്ചതായും മണി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചത്.

പ്രതിഷേധങ്ങൾക്കിടെ

പ്രതിഷേധങ്ങൾക്കിടെ

അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നതിൽ മുന്നണിക്കുള്ളിൽ നിന്ന് സിപിഐയും പുറത്തു നിന്ന് പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും സ്ഥലത്തെ ആദിവാസികളും എതിർപ്പുമായി രംഗത്തുണ്ട്. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനും പദ്ധതിക്ക് എതിരാണ്. ഇത് മറികടന്നാണ് പ്രാരംഭ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

രഹസ്യമായി നിർമ്മാണം

രഹസ്യമായി നിർമ്മാണം

അതീവ രഹസ്യമായിട്ടാണ് പദ്ധതി നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിച്ചു. സ്ഥലത്ത് വൈദ്യുതി ലൈനും വലിച്ചിട്ടുണ്ട്.

നഷ്ടപരിഹാരവും

നഷ്ടപരിഹാരവും

അണക്കെട്ട് നിർമ്മിച്ചാൽ മുങ്ങിപ്പോകുന്ന വനത്തിന് പകരം വനം വച്ച് പിടിപ്പിക്കുന്നതിനായി നഷ്ടപരിഹാര തുകയായി അഞ്ച് കോടി രൂപ വനംവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും സൂചനകളുണ്ട്.

പാരിസ്ഥിതിക അനുമതി അവസാനിക്കും മുമ്പ്

പാരിസ്ഥിതിക അനുമതി അവസാനിക്കും മുമ്പ്

പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി ജൂലൈ 18 വരെയായിരുന്നു. ഇത് അവസാനിക്കുന്നതിന് മുമ്പാണ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. അനുമതി നഷ്ടമായാൽ വീണ്ടും അപേക്ഷിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് കാലാവധി അവസാനിക്കുന്നതിന് മുമ്പു തന്നെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

എതിർക്കുന്നവർ പറയുന്നത്

എതിർക്കുന്നവർ പറയുന്നത്

പദ്ധതി നടപ്പാക്കിയാൽ 200ലേറെ ഹെക്ടർ വനം നശിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇത് അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ ഭാവിയും പരുങ്ങലിലാക്കുമെന്ന് അവർ പറയുന്നു. ചാലക്കുടി പുഴയിലെ നീരൊഴുക്കിനെ ഇത് ബാധിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

Construction Has Begun For Athirappilly Project : KSEB

അതിരപ്പള്ളി പദ്ധതി

1982ലാണ് വൈദ്യുതി വകുപ്പ് വാഴിച്ചാൽ വെള്ളച്ചാട്ടത്തിന് മുകളിൽ ജലവൈദ്യുത പദ്ധതി തയ്യാറാക്കിയത്. വനംവകുപ്പും പരിസ്ഥിതി പ്രവർത്തകരും എതിർത്തതോടെ വൈദ്യുതി വകുപ്പിന്റെ നീക്കത്തിന് തിരിച്ചടിയായി.

English summary
athirappilly hydroelectric project construction started.
Please Wait while comments are loading...