'ആ വനത്തിലിട്ട് ചെയ്താൽ പോരായിരുന്നോ ആ പണി'... 'അവൾ, ഈ സ്ത്രീ'... നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഏറ്റവും പിന്തുണ നല്‍കിയ പ്രമുഖരില്‍ ഒന്നാം സ്ഥാനം പിസി ജോര്‍ജ്ജിന് തന്നെ ആയിരിക്കും. ദിലീപിനെ പിന്തുണയ്ക്കുക മാത്രമല്ല, നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പിസി ജോര്‍ജ്ജ് നടത്തിയിരുന്നു.

ഇപ്പോള്‍ ദിലീപിനെതിരെയുള്ള പ്രമുഖരുടെ കൂടുതല്‍ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ വീണ്ടും നടിയെ അധിക്ഷേപിച്ചുകൊണ്ട് രംഗത്ത് വരികയാണ് പിസി ജോര്‍ജ്ജ്. മംഗളം ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍.

കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയെ അധിക്ഷേപിച്ചുകൊണ്ടാണ് പിസി തുടങ്ങുന്നത്. എന്നാല്‍ അതിന് ശേഷം നടിയെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ അത്രയും സ്ത്രീ വിരുദ്ധമാണ്. ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിച്ചതിനെ ന്യായീകരിക്കുന്നും ഉണ്ട് ജോര്‍ജ്ജ്.

നല്ല നടന്‍

നല്ല നടന്‍

ദിലീപ് എന്ന് പറയുന്ന ആള്‍ ഒരു സിനിമ നടന്‍ ആണ്. നല്ല നടന്‍ ആണ്, എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനോട് കൂട്ടു നില്‍ക്കാന്‍ തനിക്ക് സൗകര്യമില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്.

പെണ്‍ പടകള്‍

പെണ്‍ പടകള്‍

പെണ്‍പടകളെല്ലാം കൂടി ഒരാളെ കൊല്ലാന്‍ ചെന്നാല്‍ ആരെങ്കിലും രക്ഷിക്കാന്‍ വേണ്ടേ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. അതുകൊണ്ടാണത്രെ ദിലീപിനെ രക്ഷിക്കാന്‍ പോയത്. ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്ന് ജോര്‍ജ്ജ് ആണയിടുന്നു. തുടക്കം മുതലേ ഇക്കാര്യം തന്നെയാണ് അദ്ദേഹം പറയുന്നതും.

ബി സന്ധ്യക്കെതിരെ

ബി സന്ധ്യക്കെതിരെ

എഡിജിപി ബി സന്ധ്യ ഉണ്ടാക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതും ഉണ്ടോ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. ജിഷ കേസില്‍ അമീറുള്‍ ഇസ്ലാം ആണ് കൊലപാതി എന്ന് ജനങ്ങളില്‍ പകുതി പേരും വിശ്വസിക്കുന്നില്ല എന്നാണ് ജോര്‍ജ്ജ് പറയുന്നത്. ദിലീപിന്റെ കാര്യവും ഇതുപോലെ കള്ളക്കേസ് ആണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

ആറ് മണിക്കൂര്‍ യാത്രയുടെ കാര്യം

ആറ് മണിക്കൂര്‍ യാത്രയുടെ കാര്യം

ആക്രമിക്കപ്പെട്ട നടി പത്രസമ്മേളനത്തില്‍ പറഞ്ഞു എന്ന് പറഞ്ഞാണ് ചില കാര്യങ്ങള്‍ പിന്നീട് പിസി ജോര്‍ജ്ജ് പറയുന്നത്. പള്‍സര്‍ സുനിയോടൊപ്പം ആറ് മണിക്കൂര്‍ ഗോവയിലൂടെ കാറില്‍ യാത്ര ചെയ്തു. അവന്‍ കാറോടിക്കുന്നു, ഇവള്‍ ആ കാറില്‍ ഇരിക്കുന്നു. നാല് മണിക്കൂര്‍ വനത്തിലൂടെ യാതച്ര ചെയ്തു. ഈ സ്ത്രീയുടെ തന്നെ പത്രസമ്മേളനമാണ്- പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

സംഭവം നടന്ന ഉടനെ പത്ര സമ്മേളനം നടത്തി

സംഭവം നടന്ന ഉടനെ പത്ര സമ്മേളനം നടത്തി

ഈ സംഭവം നടന്ന ഉടനെ പത്ര സമ്മേളനം നടത്തിയ സ്ത്രീ പറയുകയാണ്... വനിതയിലും അമേരിക്കയിലെ ഒരു മലയാള പത്രത്തിലും വന്ന കാര്യങ്ങള്‍ എന്ന രീതിയിലും പിസി ജോര്‍ജ്ജ് ചിലത് പറയുന്നുണ്ട്. അന്ന് ഒരുമിച്ച് യാത്ര ചെയ്തിട്ട് തൊടാത്ത പള്‍സര്‍ സുനി, പിന്നെ തന്നെ ഉപദ്രവിച്ചു എന്നാണ് നടി പറഞ്ഞത് എന്നാണ് ജോര്‍ജ്ജിന്റെ വാദം. ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണെന്ന് പറയാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതത്രെ.

അബദ്ധം പറ്റി അവള്‍ക്ക്

അബദ്ധം പറ്റി അവള്‍ക്ക്

ഇങ്ങനെ പറഞ്ഞതുവഴി നടിക്ക് അബദ്ധം പറ്റിയെന്നാണ് പിസിയുടെ അടുത്ത വാദം. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ് പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത്. അപ്പോള്‍ എങ്ങനെ നടിയുടെ വാദം ശരിയാകും എന്ന രീതിയിലാണ് പിസിയുടെ ചോദ്യങ്ങള്‍.

ആ വനത്തിലിട്ട്

ആ വനത്തിലിട്ട്

മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോ? - ഒരു ജനപ്രതിനിധിയായ പിസി ജോര്‍ജ്ജിന്റെ വാക്കുകളാണ് ഇത്. അത്രയും മോശമായ രീതിയില്‍ തന്നെയാണ് പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍.

പിന്നെന്തിന്?

പിന്നെന്തിന്?

ആരുമില്ലാത്തിടത്ത് വച്ച് ചെയ്യാമായിരുന്നല്ലോ പണി. പിന്നെന്തിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുറ്റും കൊണ്ടു നടക്കുകയും വഴിയില്‍ നിര്‍ത്തി സോഡ വാങ്ങിക്കൊടുക്കുകയും ഒക്കെ ചെയ്ത് എന്തിനാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നുണ്ട്.

നാണം കെട്ട കഥ

നാണം കെട്ട കഥ

ഇതൊക്കെ ആരോട് പറയാന്‍ കൊള്ളുന്ന നാണം കെട്ട കഥയാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നു. ഇതൊക്കെ തിരക്കഥ എഴുതിയുണ്ടാക്കിയിട്ടുള്ള കച്ചവടമല്ലേ... ഇതിനൊന്നും കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. അതുകൊണ്ടാണ് താന്‍ ഇതിനെ എതിര്‍ക്കുന്നത് എന്നും ഒരു ഭാവവ്യത്യാസവും ഇല്ലാതെ പിസി ജോര്‍ജ്ജ് പറയുന്നു.

അവന്‍ അവളെ കെട്ടിയില്ലേ

അവന്‍ അവളെ കെട്ടിയില്ലേ

ദിലീപ്- കാവ്യ മാധവന്‍ ബന്ധത്തെ കുറിച്ചും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. ആ ബന്ധമാണ് പ്രശ്‌നമെങ്കില്‍, അവന്‍ അവളെ കെട്ടിയിട്ടുണ്ട്. പിന്നെ എന്താണ് നിങ്ങള്‍ക്ക് കുഴപ്പം എന്നാണ് ജോര്‍ജ്ജ് ചോദിക്കുന്നത്. വേണ്ടാതീനം കൊണ്ട് നടക്കുകയല്ലല്ലോ, കല്യാണം കഴിച്ച് ഭാര്യയായി വച്ചിരിക്കുകയല്ലേ- ഇങ്ങനെ തന്നെ ആണ് ജോര്‍ജ്ജിന്റെ വാക്കുകള്‍.

അവള്‍ ഇട്ടേച്ച് പോയപ്പോള്‍

അവള്‍ ഇട്ടേച്ച് പോയപ്പോള്‍

എപ്പോഴാണ് ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിക്കുന്നത് എന്നും ജോര്‍ജ്ജ് പറയുന്നു. മഞ്ജു വാര്യര്‍ ഇട്ടേച്ചുപോയപ്പോള്‍ ആണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. മഞ്ജു വാര്യര്‍ എന്തിനാണ് ദിലീപിനെ ഇട്ടിട് പോയത് എന്ന ചോദ്യവും പിസി ചോദിക്കുന്നുണ്ട്.

ആദ്യം മുതലേ

ആദ്യം മുതലേ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം ദിലീപിനെ ഇത്രയേറെ പിന്തുണച്ച ഒരു രാഷ്ട്രീയ നേതാവ് വേറെ ഉണ്ടാവില്ല. നടിയെ അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ നേരത്തേയും ജോര്‍ജ്ജ് നടത്തിയിട്ടുണ്ട്. ഇതുവരെ ഉണ്ടായതിനേക്കാള്‍ ഏറ്റവും മോശമായ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പിസി ജോര്‍ജ്ജ് ഉയര്‍ത്തിയിരിക്കുന്നത്.

വീഡിയോ കാണാം

പിസി ജോര്‍ജ്ജുമായി നടത്തിയ അഭിമുഖത്തിന്റെ ഒരുഭാഗം മാത്രമാണ് മംഗളം ഓണ്‍ലൈന്‍ ഇതുവരെ പുറത്ത് വിട്ടിട്ടുള്ളത്. അത് കാണാം.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
PC George again, against the attacked actress, he still support Dileep

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X