കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലചന്ദ്ര മേനോന്‍ നയം വ്യക്തമാക്കുന്നു

  • By Aswathi
Google Oneindia Malayalam News

കൊച്ചി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ തന്റെ നയം വ്യക്തമാക്കി നടനും സംവിധായകനുമായ ബലചന്ദ്രമേനോന്‍ രംഗത്ത്. വാളയാര്‍ ചെക്ക് പോസ്റ്റിനടുത്ത് കേരളത്തിലേക്ക് സ്വാഗതം എന്നെഴുതിവച്ച പഴയ ഒരു ബോര്‍ഡുണ്ട്. തുരുമ്പിച്ച് വീഴാറായ ഈ ബോര്‍ഡ് ഏപ്രില്‍ പത്തിനുള്ളില്‍ പൊടിതട്ടി മിനുക്കുന്ന ദേശാഭിമാനിക്കായിരിക്കും എന്റെ വിലപ്പെട്ട ഒരു വോട്ടെന്ന് ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കി.

ഫേസ് ബുക്കിലൂടെയാണ് ബാലചന്ദ്ര മേനോന്‍ തന്റെ നയം വ്യക്തമാക്കിയത്. ദേശീയ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥാനത്ത് സരിതയുടെയും ബിജുവിന്റെയും പിന്നാലെ ക്യാമറയും തൂക്കി നടക്കുന്ന മാധ്യമങ്ങളെ പരിഹസിച്ചു കൊണ്ടുള്ളതാണ് മേനോന്റെ പോസ്റ്റ്. ആനയെ ആനയായും ചേനയെ ചേനയായും തിരിച്ചറിയാനുള്ള വിവേകം പത്രക്കാര്‍ക്ക് മാത്രമല്ല മനുഷ്യര്‍ക്കും അവകാശപ്പെടാവുന്ന ഗുണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.

balachandra-menon-fb-post

അടുത്ത് അഞ്ച് വര്‍ഷത്തേക്ക് ഭാരതാംബയെ മാന്യമായി സംരക്ഷിക്കാനായി ഒരു സംവിധാനം കണ്ടത്തേണ്ട സമയം. പക്ഷെ ഇവിടെ നടക്കുന്നത് ഓരോ സര്‍ക്കാരും മാറിമാറി ഭരിച്ചിട്ടും തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത പൗരന്മാര്‍ ജാഥയും സമരവും നടത്തുന്നു. അതിനിടയില്‍ മാധ്യമങ്ങള്‍ കാണാനഴകുള്ള ചേലയും ചുറ്റിവരുന്ന സരിത എന്ന മഹിളാമണിയുടെ വായില്‍ നിന്ന് വീഴുന്നത് പെറുക്കിയെടുത്ത് ചുറ്റു വിതറുന്നു- ബാലചന്ദ്ര മേനോന്‍ കളിയാക്കി.

വാളയാര്‍ ചെക്ക് പോസ്റ്റിലെ കേരളത്തിലേക്ക് സ്വാഗതം എന്ന ബോര്‍ഡാണ് ബാലചന്ദ്ര മേനോന്‍ നിരീക്ഷിച്ച മറ്റൊരു സംഭവം. സാധാരണ പിന്നാമ്പുറം മോശമായാലും പൂമുഖം വൃത്തിയാക്കി വെക്കാറുണ്ട്. ദേശാഭിമാനികളായ പ്രായോജകക്കാര്‍ക്കായി ഞാന്‍ ഈ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നു. തെരഞ്ഞെടുപ്പു സമയത്ത് ഒരോ വോട്ടിന്റെയും വില എനിക്ക് അറിയാം.

ഏപ്രില്‍ 10 നു മുന്‍പ് ഞാന്‍ അല്ലാത്ത ആരെങ്കിലും ഈ ബോര്‍ഡ് ഒന്ന് മാറ്റി മലയാളക്കരയുടെ സൗന്ദര്യവും ശാലീനതയും വെളിവാക്കുന്ന ഒരു പുതിയ കമാനം ഉണ്ടാക്കി മുന്‍കൂട്ടി എന്നെ അറിയിച്ചാല്‍ എന്റെ വിലയേറിയ വോട്ട് എന്റെ നിയോജകമണ്ഡലത്തില്‍ അദ്ദേഹം പറയുന്ന ആളിന് കൊടുക്കും. കക്ഷി രാഷ്ട്രീയം പ്രശ്‌നമല്ല- ബാലചന്ദ്ര മേനോന്‍ തന്റെ നയം വ്യക്തമാക്കി.

ഇനി ഞാനും തെരഞ്ഞെടുപ്പിന്റെ ലഹരിയില്‍ ലയിക്കട്ടെ...'
'' വീരാ കേമാ നേതാവേ
ധീരതയോടെ ഭരിച്ചോളൂ
ലക്ഷം..ലക്ഷം പിന്നാലെ....' --എന്ന് മുദ്രാവാക്യത്തോടെ പോസ്റ്റ് അവസാനിച്ചു.

English summary
Actor and director Balachandra Menon clearing his diplomacy in this lok sabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X