ബിബിനെ 'തീര്‍ക്കാന്‍' എടുത്തത് 5 മിനിറ്റ് മാത്രം... പ്രതിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍

  • By: Sooraj
Subscribe to Oneindia Malayalam

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍. കേസില്‍ ജാമ്യത്തിലിറങ്ങിയ ബിബിനെ റോഡരികിലാണ് വെട്ടേറ്റ് ഗുരുതരമായ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ മാസം 24നാണ് ബിബിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ ബൈക്കില്‍ ജോലിക്കു പോവുമ്പോഴാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

അഞ്ചു മിനിറ്റ് പോലും വേണ്ടിവന്നില്ല

അഞ്ചു മിനിറ്റ് പോലും വേണ്ടിവന്നില്ല

ബിബിനെ കൊലപ്പെടുത്താന്‍ അഞ്ച് മിനിറ്റ് പോലും വേണ്ടിവന്നില്ലെന്ന് രണ്ടാം പ്രതിയായ തൃപ്പങ്ങോട് ആലത്തിയൂര്‍ ആലുക്കല്‍ സാബിനുള്‍ പോലീസിനോട് വെളിപ്പെടുത്തി. പോലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

റോഡില്‍ കാത്തുനിന്നു

റോഡില്‍ കാത്തുനിന്നു

ബിബിന്‍ വരുന്നതിനു മുമ്പ് തന്നെ പുളിഞ്ചോട് താനുള്‍പ്പെടെ ആറംഗം സംഘം റോഡിരികില്‍ കാത്തുനിന്നിരുന്നതായി സാബിനുള്‍ പറഞ്ഞു. റോഡിലുള്ള ഗര്‍ത്തിന് രണ്ടു വശങ്ങളിലുമായി രണ്ടു പേര്‍ വാള്‍ ശരീരത്തോട് ചേര്‍ത്താണ് നിന്നത്.

ആദ്യത്തെ വെട്ട്

ആദ്യത്തെ വെട്ട്

ഗട്ടറിനു സമീപത്ത് എത്തിയപ്പോള്‍ ബിബിന്‍ ബൈക്കിന്റെ വേഗത കുറച്ചു. അപ്പോഴാണ് കാത്തുനിന്നവരിലൊരാള്‍ ബിബിനെ ആദ്യം വെട്ടിയത്. പിന്നാലെ സാബിനുള്‍ ഓടിയെത്തി രണ്ടു വട്ടം ബിബിനെ വെട്ടി.

 ഇറങ്ങിയോടി

ഇറങ്ങിയോടി

ആക്രമണത്തെ തുടര്‍ന്ന് ബിബിന്‍ ബൈക്ക് റോഡിലിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. പുളിഞ്ചോട്-മുസ്ലിയാരങ്ങാടി റോഡില്‍ കാത്തുനിന്ന സംഘത്തിലെ മൂന്നാമനോടൊപ്പം സാബിനുളും വീണ്ടും ബിബിനെ വെട്ടി. തുടര്‍ന്നു തങ്ങളെ മൂന്നു ബൈക്കുകളിലായി കാത്തുനിന്നവരോടൊപ്പം രക്ഷപ്പെടുകയായിരുന്നുവെന്നും സാബിനുള്‍ പറഞ്ഞു.

 നേരത്തേ എല്ലാം മനസ്സിലാക്കി

നേരത്തേ എല്ലാം മനസ്സിലാക്കി

ബിബിന്‍ സഞ്ചരിക്കുന്ന രീതിയും സമയവുമെല്ലാം നേരത്തേ തന്നെ മനസ്സിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സാബിനുള്‍ പോലീസിനു മൊഴി നല്‍കി.

വലിയ പോലീസ് സന്നാഹം

വലിയ പോലീസ് സന്നാഹം

വലിയ പോലീസ് സന്നാഹത്തോടെയാണ് സാബിനുളിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇതു അരമണിക്കൂറോളം നീണ്ടുനിന്നു. കൃത്യം നിര്‍വഹിച്ച രീതിയും കാത്തിുനിന്ന സ്ഥലവുമെല്ലാം സാബിനുള്‍ അന്വേഷണസംഘത്തോട് വിശദീകരിച്ചു.

ഒരാള്‍ കൂടി പിടിയില്‍

ഒരാള്‍ കൂടി പിടിയില്‍

കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം കോക്കൂര്‍ കോഴിക്കര വളപ്പില്‍ മുഹമ്മദ് ഹസനെയാണ് പോലീസ് പിടികൂടിയത്. കേസിലെ 10ാം പ്രതിയാണ് ഇയാള്‍. ചങ്ങരംകുളത്ത് ഇയാള്‍ നടത്തിയ ട്രാവല്‍സില്‍ വച്ച് പ്രതികള്‍ ഒത്തുചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

English summary
Bibin's murder: Second convict's revealation to police
Please Wait while comments are loading...