കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയാഹ്ലാദത്തിനിടെ കെഎസ്ആർടിസി ബസ് എറിഞ്ഞു തകർത്ത കേസ്സിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

  • By Sreejith Kk
Google Oneindia Malayalam News

വടകര: ത്രിപുര തെരഞ്ഞെടുപ്പിൽ വിജയാഹ്ലാദ പ്രകടനം നടത്തുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി.ബസ് എറിഞ്ഞു തകർത്ത സംഭവത്തിൽ രണ്ട് ബി.ജെ.പി.പ്രവർത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു.വടകര പാലോളിപ്പാലം പീടിക കണ്ടി താഴ സുനീഷ്(26),പയ്യോളി അയ്യനിക്കാട് പാലോടി മുക്കിൽ മലയിൽ താഴ ജിജിൻലാൽ (24)എന്നിവരെയാണ് വടകര എസ്.ഐ.ടി.വി.രാമകൃഷ്ണൻ അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ബി.ജെ.പി യുടെ പ്രകടനം നടക്കുന്നതിനിടയിൽ തെരുവ് വിളക്കുകൾ അണച്ചതുമായി ബന്ധപ്പെട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തകർ റോഡ് ഉപരോധിച്ചപ്പോഴാണ് കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കല്ലെറിഞ്ഞു തകർത്തത്.ഇതിനിടയിൽ വടിവാൾ കണ്ടെടുത്ത സംഭവം-ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ പാലത്തിനു സമീപം വടിവാൾ കണ്ടെടുത്ത കേസിൽ ബി.ജെ.പി.പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.പുതുപ്പണം പാലയാട്ടു നടയിലെ കുനിയിൽ വിഷ്ണുവിനെ (28 )യാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

pic

മാസം മുൻപ് പുതുപ്പണം പരോത്ത് ക്ഷേത്രത്തിനു സമീപത്തെ പാലത്തിനു സമീപം ഒളിപ്പിച്ചു വെച്ച വടിവാൾ നാട്ടുകാരുടെ പരാതി പ്രകാരം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.എന്നാൽ പ്രതിയെ പോലീസ് കണ്ടെത്തിയിരുന്നില്ല .വിരലടയാള പരിശോധനയിലൂടെയാണ് പ്രതിയെ കണ്ടെത്താനായത്

English summary
BJP activist arrested for attacking KSRTC bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X