കൊണ്ടോട്ടിയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ലോഡ്ജിന് സമീപം സ്‌ഫോടനം; നാല് വീടുകള്‍ തകര്‍ന്നു

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: എടവണ്ണപ്പാറ കൊണ്ടോട്ടി റോഡ് വെട്ടുകാട് കൃഷിഭവന് സമീപം തമിഴ്‌നാട്ടുകാര്‍ താമസിക്കുന്ന ലോഡ്ജിന് മുമ്പിലെ കുറ്റിക്കാടിന് തീയിട്ടപ്പോഴുണ്ടായ സ്‌ഫോടനത്തില്‍ നാലു വീടുകള്‍ ഭാഗിഗമായി തകര്‍ന്നു.കൃഷിഭവനും,സമീപത്തെ ജനസേവ കേന്ദ്രത്തിനും കേടുപാടുകള്‍ പറ്റി.വലിയ സ്‌ഫോടനത്തോടെയുളള ശബ്ദവും പൊടിപടലും നിറഞ്ഞ് രംഗം ഭീതിപരത്തി.വീടിന് മുന്‍വശത്ത് ആളില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

നാണം കെടാൻ കണ്ണട മതി.. ഡിങ്കാനുഗ്രഹത്താൽ അതുണ്ടാവാതിരിക്കട്ടെ.. സിപിഎം നേതാക്കളെ ട്രോളി കളക്ടർ ബ്രോ

വെട്ടുകാട് അങ്ങാടിയില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് വന്‍ സ്‌ഫോടനമുണ്ടായത്.ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ പളനിയമ്മ വീട്ട് മുറ്റത്ത് പാമ്പിനെ കണ്ടെതിനെ തുടര്‍ന്നാണ് സമീപത്തെ കുറ്റിക്കാടിന് തീയ്യിട്ടതായിരുന്നു.തീയിട്ട് ഇവര്‍ വീട്ടിനുളളിലേക്ക് കയറിയ സമയത്താണ് ഉഗ്ര സ്‌ഫോടനമുണ്ടായത്.ഇവരുടെ വീടിന്റെ പിറകും,മുന്‍വശത്ത് 20 മീറ്ററോളം അകലത്തിലുള്ള വെളളിലശ്ശേരി കരുവഞ്ചോല മുഹമ്മദ്,സഹോദരന്റെ മകന്‍ കരുവഞ്ചോല ഫായിസ്,റോഡിന് മറുവശത്തുളള പാലത്തറ ജയരാജന്‍,ഇവരുടെ ഉടമസ്ഥതയിലുളള ജനസേവന കേന്ദ്രം,സമീപത്തെ കൃഷിഓഫീസ് എന്നിവയാണ് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്.

bomb squad

പ്രദേശത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നു

സ്‌ഫോടനത്തോടെയുണ്ടായ പൊടിപടലം കൊണ്ട് ഒന്നും കാണാനായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.വെളളിലശ്ശേരി കരുവഞ്ചോല മുഹമ്മദിന്റെ വീടിനാണ് കൂടുതല്‍ കേടുപാടുകളുണ്ടായത്.മുന്നിലെ വാതില്‍ നടുമുറിഞ്ഞുവീണു.വീട്ടിലെ ഭൂരിഭാഗം ജനല്‍ചില്ലും തകര്‍ന്നു.രണ്ടാംനിലയില്‍ ജനലല്‍ പാളികള്‍ പൂര്‍ണമായും നിലം പൊത്തി.വീടിന് പലയിടത്തും വിള്ളല്‍ വീണിട്ടുണ്ട്.തൊട്ടടുത്തുള്ള മുഹമ്മദിന്റെ സഹോദരന്റെ മകന്‍ ഫഫായിസിന്റെ വീടിന്റെ ജനവാതിലുകളും തകര്‍ന്നു.വീടിന് വിളളളലും വീണിട്ടുണ്ട്. റോഡിന് എതിര്‍ വശത്ത് 50 മീറ്ററോളം ദൂരത്തിലുള്ള ജയരാജന്റെ വീടിന്റെ ജനവാതിലുകളും തകര്‍ന്നിട്ടുണ്ട്.റോഡിന് സമീപത്തെ ജനവാസ കേന്ദ്രത്തിന്റെ ചില്ലും തകര്‍ന്നു.വന്‍ ശബ്ദത്തോടൊപ്പം ഭൂമികുലുങ്ങുന്നതു പോലെയുള്ള പ്രതീതിയായിരുന്നു ഉണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു.

കടംകൊണ്ട് വലഞ്ഞ ദമ്പതികള്‍ മോഷണത്തിനിറങ്ങി; ധൈര്യം നല്‍കിയത് ഭര്‍ത്താവ്, ഇരുവരും അറസ്റ്റില്‍

ബോംബ്‌സ്‌ക്വാഡും പോലീസ് നായ സോള്‍ജ്യറും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടകവസ്തുവിനെ കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.പറമ്പില്‍ കൂടുതല്‍ സ്്‌ഫോടകവസ്തുക്കളില്ലെന്ന് വ്യക്തമായി.പറമ്പില്‍ സൂക്ഷിച്ചതോ ഉപേക്ഷിച്ചതോ ആയ,കരിങ്കല്‍ മടകളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുവിന് തീപിടിച്ച് പൊട്ടിയതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കരിങ്കല്‍ മടകളില്‍ ഉപയോഗിക്കുന്ന സഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട് പണിയെടുക്കുന്ന രണ്ടു പേര്‍ നേരത്തെ ക്വാര്‍ട്ടേഴിസില്‍ താമസിച്ചിരുന്നു. ദിണ്ഡിഗല്‍ സ്വദേശി ഇളങ്കോവനെയും ചിന്നദുരൈയെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.ഇളങ്കോവന്‍ ആറ് മാസം മുന്‍പും ചിന്നദുരൈ രണ്ട് മാസം മുമ്പും ഇവിടെ നിന്ന് താമസം മാറിയതാണ്. സമീപ സ്ഥലങ്ങളില്‍ ഇവര്‍ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദ് ഹനീഫ പറഞ്ഞു.സ്ഥലം എംഎല്‍എ ടിവി ഇബ്രാഹീം, തഹസില്‍ദാര്‍ എസ് ജയകുമാർ, മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെഎ സഗീര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

English summary
Blast in Kondotty, four houses damaged. Police and dog squad urges the blast spot.reason unknown,police starts investigation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്