ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച്ച തീരം തൊടും: കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂന മര്‍ദത്തെ തുടര്‍ന്ന് രൂപപ്പെടുന്ന ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് . രാമേശ്വരത്ത് പാമ്പനു സമീപമാണ് ചുഴലിക്കാറ്റ് തീരം തൊടുന്നത്.
നാളം വൈകിട്ടോടെ ശ്രീലങ്കന്‍ തീരത്ത് മണിക്കൂറില്‍ പരമാഴധി 95 കിലോമീറ്റര്‍ വേഗതയില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി തന്നെ മാന്നാര്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും. തുടര്‍ന്ന് പടിഞ്ഞറ് തെക്ക് ദിശയില്‍ സഞ്ചരിച്ച് 4ന് രാവിലെയോടെ കന്യാകുമാരിക്കും പാമ്പാനും ഇടിയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം 13 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണ്. ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 460 കിലോമീറ്റര്‍ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 860 കിലോമീറ്റര്‍ ദൂരത്തിലുമാണ് ന്യൂനമര്‍ദം. അടുത്ത് 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും ഡിസംബര്‍ രണ്ടിന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75മുതല്‍ 85കിലോ മീറ്റര്‍ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഡിസംബര്‍ മൂന്നോടു കൂടി ഗള്‍ഫ് ഒഫ് മാന്നാര്‍ എത്തുകയും ഡിസംബര്‍ 4ന് പുലര്‍ച്ചെയോടെ കന്യാകുമാരിയുടേയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാര പഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂഷ്മം നിരീക്ഷിച്ചു വരികയാണ്.
കേരളത്തില്‍ ചുഴലിക്കാറ്റ് രൂപംകൊണ്ട സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേന,കോസ്റ്റല്‍ ഗാര്‍ഡ്,വ്യോമ സേന എനിനവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാകാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സേനയുടെ ഏഴ് സംഘങ്ങളെക്കൂടി ആവശ്യപ്പെട്ടു. മറ്റ് കേന്ദ്ര സേനകളോടും സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്കി. ശബരിമലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും അതി തീവ്ര മഴയുണ്ടായാല്‍ ചെറിയ അണക്കെട്ടുകള്‍ തുറക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാമുകളുടെ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തീര്‍ഥാടന കാലം കണക്കിലെടുത്ത് പമ്പ,മണിമല,അച്ചന് കോവില്‍ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന് അറിയിച്ചു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ നെയ്യാര്‍ റിസര്‍വോയര്‍,കൊല്ലം കല്ലട റിസര്‍വോയര്‍ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളില്‍ ജാഗ്രത വേണമെന്ന്ും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് ഇടയാക്കുമെന്നും കേന്ദ്ര ജലകമ്മിഷന് മുന്നറിയിപ്പ് നല്കുന്നു.തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനം തിട്ട, ഇടുക്കി, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.