തിരൂര്‍, പൊന്നാനി പുഴയില്‍ മാലിന്യം തള്ളുന്നത് രാജ്യദ്രോഹ കുറ്റമെന്ന് എംഎല്‍എ

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: തിരൂര്‍ പൊന്നാനി പുഴയില്‍ മാലിന്യം തള്ളുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ് എന്നും ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തിരൂര്‍ മണ്ഡലം എംഎല്‍എ സിമമ്മുട്ടി അറിയിച്ചു. തിരൂര്‍ പുഴയുടെ ശുചീകരണത്തിന്റെ പ്രവൃത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത കേരളം മിഷന്‍ ജലസംരക്ഷണം ഉപ ദൗത്യത്തിന് കീഴില്‍ ഇറിഗേഷന്‍ തിരൂരിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ എസ്എസ്എം പോളിടെക്നിക് എന്‍എസ്എസ് വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തി.

അയോധ്യയില്‍ രാമക്ഷേത്രം മാത്രം; മറ്റൊന്നും നിര്‍മിക്കില്ലെന്ന് ആര്‍എസ്എസ്, തകര്‍ത്തത് പീഡന പ്രതീകം

തിരൂര്‍ നഗരസഭയുടെയും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 2018 മാര്‍ച്ച് 10 ശനി രാവിലെ 9മണിക്ക് പുഴ ശുചീകരണത്തിന് തുടക്കം കുറിച്ചു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു ഉദ്ഘാടനം സംഗമം തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജല ഉപമിഷന്‍ ജില്ലാ കണ്‍വീനറും മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ എ.ഉസ്മാന്‍ സ്വാഗതം ആശംസിച്ചു. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍.എസ് സലീം ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജലസേചന വകുപ്പ് അസിസന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ശിവദാസന്‍ നന്ദി പറഞ്ഞു.

puzha

തിരൂര്‍ പുഴയുടെ ശുചീകരണത്തിന്റെ പ്രവൃത്തനോദ്ഘാടനം സി മമ്മുട്ടി എംഎല്‍എ നിര്‍വഹിക്കുന്നു

ഹരിത കേരള ജില്ലാ കോര്‍ഡിനേറ്റര്‍ രാജു, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ഹാശിം, കൊക്കോടി അബ്ദുന്നാസര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാലകൃഷ്ണന്‍ മണ്ണാരക്കല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ അബ്ദുല്‍ മുനീര്‍, കെ.കെ വിശ്വന്‍ നായര്‍, കെ.കെ മൂസ, അശോകന്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷാജി, ഗഫൂര്‍, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.

പതീക്ഷിച്ചതിലും കൂടുതല്‍ മാലിന്യങ്ങള്‍ ഉണ്ടായിരുന്നതും കുപ്പിച്ചില്ലും മറ്റും ഉദ്ദേശിച്ച വേഗതയില്‍ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനായില്ല എന്ന് സംഘാടകര്‍ അറിയിച്ചു. പരീക്ഷ സമയയമായിട്ട് പോലും കൊടു വേലനിലെ അവഗണിച്ച് എസ്.എസ് പോളിടെക്നിക്ക് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളെ നാട്ടുകാര്‍ മുക്ത കണ്ഠം പ്രസംസിച്ചു. പുഴസംരക്ഷണത്തിന്റെ ഗൗരവം ജനങ്ങളില്‍ ഉണര്‍ത്താനായി സമീപ വീടുളില്‍ ലഘുലേഖ വിതരണവും നടത്തി. നാട്ടുകാരുടെയും മറ്റു സന്നദ്ദ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഈ യജ്ഞം തുടര്‍ന്നാല്‍ ഭാവിയില്‍ ഈ പുഴ പൂര്‍വ്വകാല പ്രതാപത്തിലെത്തിക്കാമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.വെറുമൊരു നര്‍ത്തകിയാണ് അവര്‍, പറയുന്നതൊന്നും കാര്യമാക്കേണ്ട, ജയപ്രദയുമായി തുറന്ന പോരിന് അസംഖാന്‍

എന്തിനാണീ ലോങ് മാർച്ച്? അങ്ങനെ ചോദിക്കുന്നെങ്കിൽ നിങ്ങൾ വായിക്കണം, സുസ്മേഷ് ചന്ദ്രോത്തിന്റെ കുറിപ്പ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
c mammooty mla on waste dumping in thirur river

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്