അജു, എസ്എന്‍ സ്വാമി, പിസി ജോര്‍ജ്... ഇപ്പോള്‍ മന്ത്രി കെ സി ജോസഫും, പോലീസ് കേസെടുത്തു

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: മുന്‍ മന്ത്രി കെ സി ജോസഫിനെതിരേ കേസെടുത്തു. കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതാണ് അദ്ദേഹത്തിനു വിനയായത്. സമാനമായ സംഭവങ്ങളില്‍ മറ്റു ചിലര്‍ക്കെതിരേയും നേരത്തേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം, കേസില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. ദീലിപിന്‍റെ അടുത്ത സുഹൃത്തായ നാദിര്‍ഷായെ ചോദ്യം ചെയ്യാനും വേണമെങ്കില്‍ അറസ്റ്റ് ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്. അറസ്റ്റ് ഭയന്ന് നാദിര്‍ഷായ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് കോടതി ഇതു പരിഗണിക്കുന്നത്.

ജോസഫ് വെളിപ്പെടുത്തിയത്

ജോസഫ് വെളിപ്പെടുത്തിയത്

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആക്രമിക്കപ്പെട്ട നടിയുടെ പേര് ജോസഫ് വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228ാം വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തേയും കേസ്

നേരത്തേയും കേസ്

നേരത്തേ നടിയുടെ പേര് വെളിപ്പെടുത്തിയതിന് നടന്‍ അജു വര്‍ഗീസ്, പിസി ജോര്‍ജ് എംഎല്‍എ, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു.

ജോര്‍ജിനെതിരായ കേസ്

ജോര്‍ജിനെതിരായ കേസ്

ആലപ്പുഴയില്‍ വിളിച്ച വാര്‍ത്തസമ്മേളനത്തിലും മറ്റു ചില സന്ദര്‍ഭങ്ങളിലും നടിക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനാണ് ജോര്‍ജിനെതിരേ കേസെടുത്തത്. സംസ്ഥാന വനിതാ കമ്മീഷനാണ് ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തുന്നതോടൊപ്പം ദിലീപിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടതിനാണ് അജുവിനെതിരേ കേസെടുത്തത്. അജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

ചര്‍ച്ചയില്‍ പേര് വെളിപ്പെടുത്തി

ചര്‍ച്ചയില്‍ പേര് വെളിപ്പെടുത്തി

ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ നടിയുടെ പേര് വെളിപ്പെടുത്തിയതാണ് എസ് എന്‍ സ്വാമിക്കു വിനയായത്. തുടര്‍ന്നു പോലീസ് കേസെടുക്കുകയും ചെയ്തു.

മാനസികമായി തളര്‍ത്തി

മാനസികമായി തളര്‍ത്തി

ആക്രമിക്കപ്പെട്ട ഇരയുടെ പേര് വെളിപ്പടുത്തിയ സ്വാമി അവരെ വീണ്ടും മാനസികമായി തളര്‍ത്തിയെന്ന പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police registered case against KC Joesph who revealed name of attacked actress.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്