സര്‍ക്കാറിന്റെ ധൂര്‍ത്തും ധനവകുപ്പിന്റെ പിടിപ്പുകേടും സംസ്ഥാനത്തെ കടക്കെണിയിലാക്കി: ചെന്നിത്തല

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ധനകാര്യം കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തും സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ലോട്ടറി അടിച്ചെന്ന് പറഞ്ഞ തോമസ് ഐസക്ക് ഇപ്പോള്‍ ഭിക്ഷാപാത്രവുമായി നില്‍ക്കുകയാണ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആശങ്ക ഇപ്പോള്‍ ശരിയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സർക്കാർ ധനസഹായം നൽകിയതുകൊണ്ട് മാത്രം കെഎസ്ആർടിസ് നന്നാകുമോ?സഹായിക്കില്ലെന്ന് സർക്കാർ പറഞ്ഞിട്ടുമില്ല

ജിഎസ്ടിയുടെ ആനുകൂല്യം സംസ്ഥാനത്തിന് കിട്ടിയിട്ടില്ല. പദ്ധതികളെല്ലാം പാതിവഴിയിലാണ്. അമ്പത് ശതമാനം പദ്ധതികള്‍ പോലും നടപ്പാക്കാന്‍ പണമില്ല.

chennithala

രമേശ് ചെന്നിത്തല കോഴിക്കോടന്‍കുന്ന് പ്രദേശത്തെ ജനങ്ങളില്‍നിന്ന് പരാതികള്‍ കേള്‍ക്കുന്നു

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 85 ദിവസം ശേഷിക്കെ 46.64 ശതമാനം മാത്രമാണ് ചെലവഴിക്കാന്‍ കഴിഞ്ഞത്. നവംബറില്‍ 60 ശതമാനം പദ്ധതി വിഹിതം ചിലവഴിക്കാന്‍ കഴിയുമെന്നാണ് ധനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ 50 ശതമാനത്തിലേക്ക് വരെ എത്താനായില്ല. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ 30.8 ശതമാനം മാത്രമാണ് ചിലവഴിച്ചത്. പട്ടിക ജാതി വകുപ്പില്‍ 36.36, ആദിവാസി വിഭാഗത്തില്‍ 39.93, കൃഷി വകുപ്പില്‍ 32.78 ശതമാനം മാത്രമാണ് ചിലവഴിക്കാനായത്. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ കരാറുകാര്‍ക്ക് 1600 കോടി നല്‍കാനുണ്ട്. പണി പൂര്‍ത്തിയാക്കിയിട്ടും ബില്ല് മാറി നല്‍കുന്നില്ല. ജിഎസ്ടിയുടെ കാര്യത്തില്‍ ചെയ്യേണ്ടതൊന്നും സംസ്ഥാനം ചെയ്തിട്ടില്ല. സംസ്ഥാനം പാപ്പരായ സ്ഥിതിയുണ്ടാക്കിയത് ധനമന്ത്രിയുടെ കഴിവുകേടാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തോമസ് ഐസക്കിനാകില്ല. എന്തു ചോദിച്ചാലും കിഫ്ബി എന്നു പറഞ്ഞിരുന്ന തോമസ്‌ഐസക് എല്ലാത്തിലും കാലതാമസമെടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഉപദേശകരുണ്ടായിട്ടും ഫലം കാണുന്നില്ല. വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടാകുന്നില്ല. സംസ്ഥാനത്തിന്റെ ഭരണ സ്തംഭനത്തിനെതിരേ ഒന്‍പതിനെ കെപിസിസിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ പ്രതിഷേധം നടത്തും. പത്ത്, 11 തിയതികളില്‍ പഞ്ചായത്ത്തല പ്രതിഷേധങ്ങളും നടക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


സര്‍ക്കാര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഒളവണ്ണ കോഴിക്കോടന്‍കുന്ന് പ്രദേശം സന്ദര്‍ശിച്ച അദ്ദേഹം നാട്ടുകാരില്‍നിന്ന് പരാതികള്‍ കേട്ടു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Chennithala speaking about government extravagance

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്