പരശുവിൻെറ സമയത്തെ ചൊല്ലി സ്റ്റേഷനുകളിൽ ബഹളം- പഴയസമയം പുനസ്ഥാപിക്കാൻ സാധ്യത

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മംഗളൂരു -നാഗർകോവിൽ പരശുറാം എക്സ്പ്രസ് സമയ മാറ്റത്തെച്ചൊല്ലി പ്രതിഷേധം ശക്തമാവുന്നു. ഇന്ന് രാവിലെ ട്രെയിൻ പുറപ്പെട്ടതു മുതൽ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ സ്റ്റേഷൻ മാസ്റ്റർ മുൻപാകെ ബഹളം വെച്ചു. സമയമാററം കൊണ്ടു ബുദ്ധിമുട്ടുള്ളവർ പാലക്കാട് ഡിവിഷനിലേക്ക് കംപ്ലൈൻറ് മെയിൽ ചെയ്യാൻ ആണ് റയിൽവെ അധികൃതരുടെ നിർദേശം.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?

കാസർഗോഡ് ഭാഗത്തു നിന്നും കോഴിക്കോട് വരെ ഉള്ള യാത്രക്കാർക്കാണ് സമയമാററം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്നത്. ഈ റൂട്ടിൽ ഭൂരിപക്ഷം സീസൺ ടിക്കറ്റ് യാത്രക്കാരാണ്.നേരത്തെ ട്രെയിൻ കണ്ണൂരിൽ രാവിലെ 6.50ന് എത്തിയിരുന്നു. പിന്നീട് അത് 7.10ലേക്ക് മാറ്റി. ഇപ്പോൾ വീണ്ടും 7.40 ആയി. കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ വരെയുള്ള സീസൺ യാത്രക്കാർ ഇതോടെ പെരുവഴിയിൽ ആയി.

parasu2

പരശുവിൻെറ സമയത്ത് കുർള ഉണ്ടെങ്കിലും മിക്ക ദിവസങ്ങളിലും വൈകിയാണ് ഓടുന്നത്. ഇന്ന് കുർളയിൽ നല്ല തിരക്ക് അനുഭവപ്പെട്ടു.യാത്രക്കാർക്ക് ഈ സമയമാറ്റം കൊണ്ടുണ്ടായ ബുദ്ധിമുട്ട് ജനപ്രതിനിധികൾ റെയിൽവേ മന്ത്രാലയത്തെ അറിയിച്ചു. പഴയ സമയം പുനസ്ഥാപിക്കാൻ തീരുമാനം എടുക്കാൻ സാധ്യത ഉണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

parasu1

വടകരയിൽ യാത്രകാർ സ്റ്റേഷൻ മാസ്റ്ററോട് ക്ഷുഭിതരായി. പരശുവിൻെറ സമയമാററം പുന:സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കാൻ റെയിൽവേ തയ്യാറാവണമെന്ന് റെയിൽവേ ഡിവിഷൻ പാസഞ്ചേർസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

English summary
Commotion on Mangalore-Nagercoil Parasuram express train time

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്