• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ല, പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെ'; നിലപാട് വ്യക്തമാക്കി വി മുരളീധരന്‍

കൊച്ചി: തിരുവനന്തപുരത്തെ സദാചാരഗുണ്ടായിസ വിഷയത്തില്‍ കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി മുരളീധരന്‍. പിൻവലിക്കേണ്ടതായി ഒന്നും പറഞ്ഞിട്ടില്ല. മാപ്പുപറയാനാരും ആവശ്യപ്പെട്ടിട്ടില്ല, മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ല. ഒരാളെക്കുറിച്ചല്ല, രണ്ട് സംഭവങ്ങളിലെ നിലപാടുകളിലെ വൈരുധ്യത്തെക്കുറിച്ചാണ് ചൂണ്ടിക്കാണിച്ചതെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

സഹപ്രവർത്തകയെ സദാചാരത്തി​​ന്‍റെ പേരിൽ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അറസ്​റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി എം രാധാകൃഷ്ണനെ അനുകൂലിച്ച് സംസാരിച്ച വി മുരളീധരനെതിരെ ഒരു വിഭാഗം വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു

കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് മാധ്യമ പ്രവർത്തകർ വീണ്ടും പ്രതികരണം തേടി എന്നെ സമീപിച്ചിരുന്നു. ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. മുൻപ് ഇതിലും ഗുരുതരമായ പരാതികൾ ഉണ്ടായ സമയത്ത് കാണിക്കാത്ത വ്യഗ്രത ഇപ്പോൾ കാണുന്നു. ഈ ഇരട്ടത്താപ്പിന് പിന്നിൽ രാഷ്ട്രീയമാണോ കാരണമെന്നതിന് മറുപടി പറയേണ്ടത് ഞാനല്ല, അവരാണെന്നും വി മുരളീധരന്‍ പറഞ്ഞു.

ഒരു പ്രസ് ക്ലബിന്റെ സെക്രട്ടറി

ഒരു പ്രസ് ക്ലബിന്റെ സെക്രട്ടറി

കേരളത്തിലെ ഒരു പ്രസ് ക്ലബിന്റെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയതുമായി ബന്ധപ്പെട്ടുള്ള വാർത്തയാണ് ഞാൻ പ്രസംഗത്തിൽ സൂചിപ്പിച്ചതെന്ന് വി മുരളീധരന്‍ ഇന്നലെ തന്നെ ഫെയ്സുബുക്ക് കുറിപ്പൂലെട വിശദീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സംസ്ഥാന സമ്മേളനത്തിൽ

സംസ്ഥാന സമ്മേളനത്തിൽ

സംസ്ഥാന സമ്മേളനത്തിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ മാധ്യമ പ്രവർത്തകരുടെ നിഷ്പക്ഷതയെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ ഇപ്പോൾ ചില കേന്ദ്രങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്. കേരളത്തിലെ ഒരു പ്രസ് ക്ലബിന്റെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയതുമായി ബന്ധപ്പെട്ടുള്ള വാർത്തയാണ് ഞാൻ പ്രസംഗത്തിൽ സൂചിപ്പിച്ചത്.

ഈ വിഷയത്തിൽ എന്തുകൊണ്ടാണ്?

ഈ വിഷയത്തിൽ എന്തുകൊണ്ടാണ്?

അതേ സ്ഥലത്തെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതികളായി വന്ന പീഡനകേസുകളിൽ ഇല്ലാത്ത വ്യഗ്രത ഈ വിഷയത്തിൽ എന്തുകൊണ്ടാണ്? അത് ഒരു വസ്തുനിഷ്ഠമായ സമീപനമാണോയെന്ന ചോദ്യമാണ് ഞാൻ ഉയർത്തിയത്. വ്യക്തികളെ കണ്ടു കൊണ്ട് മാധ്യമ പ്രവർത്തകർ നിലപാടെടുക്കുമ്പോൾ, അവരുടെ നിലപാടുകളുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടും.

വിയോജിപ്പ് എന്നെയറിയിച്ചു

വിയോജിപ്പ് എന്നെയറിയിച്ചു

എന്റെ ഈ പരാമർശം സമ്മേളനത്തിനുണ്ടായിരുന്ന ചില വനിതാ മാധ്യമ പ്രവർത്തകർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ആ വിയോജിപ്പ് എന്നെയറിയിച്ചു. അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ട് ഞാൻ എന്റെ നിലപാട് ആവർത്തിച്ചു. പറഞ്ഞതൊന്നും പിൻവലിച്ചുമില്ല.

പ്രചരിപ്പിച്ചതും വാര്‍ത്തയാക്കിയതും

പ്രചരിപ്പിച്ചതും വാര്‍ത്തയാക്കിയതും

ഇന്ത്യയെന്ന രാജ്യത്ത് ഇന്ന് ഒരു കേന്ദ്ര മന്ത്രിയോട് വിയോജനമറിയിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഒരു സർക്കാരാണ് ഭരിക്കുന്നത് എന്ന ബോധ്യത്തിലാണ് ഞാൻ അവരെ കേട്ടത്. അത് ചില പ്രത്യേക താൽപര്യക്കാർ എന്നെ തടഞ്ഞതായും, ഞാൻ പ്രസ്താവന പിൻവലിച്ചതായും പ്രചരിപ്പിച്ചു, വാർത്തയാക്കി.

ഞാൻ പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെ

ഞാൻ പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെ

പ്രതിഷേധിച്ചവരുടെയും കുപ്രചരണം നടത്തിയവരുടെയും മനശാസ്ത്രമോ താത്പര്യമോ എന്തുമാകട്ടെ , ഞാൻ പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെയാണ്. സംസ്ഥാന മുഖ്യമന്ത്രിയെ പോലെ, അവരെ ഞാൻ പറയാൻ അനുവദിക്കാതിരിക്കുകയോ ആട്ടിയകറ്റുകയോ ചെയ്തതു മില്ല. ഏതായാലും, നേരിട്ട് കേൾക്കാത്തവർക്കായി, പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഇവിടെ ചേർക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്

വി മുരളീധരന്‍

പാർവ്വതിക്ക് പിന്നാലെ സണ്ണി വെയിനും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടൻ!

ആശങ്കയോടെ സൗദിയും ലോകരാജ്യങ്ങളും; ഇന്ത്യയിലേക്കുള്ള യാത്രയില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശം

English summary
Controversial statement in KUWJ; Muraleedharan expains his stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X