കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി പരീക്ഷകള്‍ മെയ് മൂന്നാം വാരം നടത്താന്‍ ആലോചന

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന എസ്എസ്എല്‍എസി പരീക്ഷകള്‍ മെയ് മൂന്നാം വാരം നടത്താന്‍ ആലോചന. സംസ്ഥാനത്ത് കൊറോണ വ്യാപനം കുറയുകയും ഏഴ് ജില്ലകളില്‍ ലോക്ക്ഡൗണില്‍ ഇളവ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യം വിദ്യഭ്യാസ വകുപ്പ് പരിശോധിക്കുന്നത്.

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ വൈകാതെ തന്നെയുണ്ടാവുമെന്നും പരീക്ഷ നടത്താന്‍ അനുകൂലമായ സാഹചര്യം ഉണ്ടാവുന്നത് വരെ കുട്ടികള്‍ കാത്തിരിക്കണമെന്നും നേരത്തെ വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു. എസ്എസ്എല്‍എസി മൂന്ന്് പരീക്ഷകളും പ്ലസ്ടു രണ്ട് പരീക്ഷകളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അഞ്ച് പരീക്ഷകളുമാണ് നട്ത്താനുള്ളത്. മൂല്യനിര്‍ണ്ണയ ക്യാമ്പുകളും ആരംഭിച്ചിട്ടില്ല.

exam

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് വിദ്യഭ്യാസ വകുപ്പും സര്‍ക്കാരും താല്‍പര്യപ്പെടുന്നത്. എസ്എസ്എല്‍സി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചക്ക് ശേഷവും നടത്താനാണ് നിലവിലെ ധാരണം. സാമൂഹിക അകലം കൃത്യമായി പാലിക്കാനാണ് ഇത്തരമൊരു നടപടി.

അതേസമയം കേരളത്തിന് പുറത്തും കേരള സിലബസ് പഠിപ്പിക്കുന്ന നിരവധി സ്‌ക്കൂളുകളുണ്ട്. ലക്ഷ്യദ്വീപിലും ഗള്‍ഫിലും കേരളസിലബസിലുള്ള സ്‌ക്കൂളുകളുണ്ട്. ഇവിടുത്തെ സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. നിലവില്‍ പരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

പരീക്ഷകള്‍ നടത്താന്‍ വിദ്യഭ്യാസ വകുപ്പ് എല്ലാ തരത്തിലും സജ്ജമാണെന്നും ഓണ്‍ലൈനായി പരീക്ഷ നടത്തേണ്ടി വന്നാല്‍ അങ്ങനെ ചെയ്യാനും സൗകര്യമുണ്ടെന്നും വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ ഇന്നലെ ആറ് പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. ആറ് പേരും കണ്ണൂര്‍ ജില്ലയിലുള്ളവരാണ്. ഇവരില്‍ അഞ്ച് പേരും വിദേശത്ത് നിന്ന് എത്തിയവരായിരുന്നു. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. അതേസമയം ഇന്നലെ 21 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതില്‍ 19 പേര്‍ കാസര്‍ഗോഡ് ജില്ലയിലും രണ്ട് പേര്‍ ആലപ്പുഴ ജില്ലയിലുമാണ്. സംസ്ഥാനത്ത് ഇതുവരേയും 408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 114 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

46323 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. 45921 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 19756 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19074 എണ്ണം നെഗറ്റീവ് ആണ്. അതേസമയം രാദ്യത്താകമാനം മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തും അത് തന്നെ തുടരും. ഏപ്രില്‍ 20 മുതല്‍ ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

English summary
Coronavirus Outbreak: SSLC Exam May be Resumed at May Third Week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X