പാവം ചെഗുവേര! ചെഗുവേരയുടെ ചിത്രത്തിന്റെ പേരില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചെഗുവേരയും ഇന്ത്യയും തമ്മില്‍ എന്താണ് ബന്ധമെന്ന ചോദ്യവും അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ തുടരുന്നതിനിടെ ചെഗുവേരയുടെ പേരില്‍ സംഘര്‍ഷവും. തിരുവനന്തപുരം കോവളത്താണ് ചെഗുവേരയുടെ ചിത്രം വരച്ചതുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

കോവളം മുട്ടയ്ക്കാട്ട് വലിയകുളങ്ങര കുളത്തിന് സമീപത്തുള്ള മതിലില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രം വരച്ചിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ ബിജെപി പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും, സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കോവളം മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു.

വാക്കേറ്റവും കയ്യാങ്കളിയും...

വാക്കേറ്റവും കയ്യാങ്കളിയും...

കോവളം മുട്ടയ്ക്കാട്ട് വലിയകുളങ്ങര കുളത്തിന് സമീപത്തുള്ള മതിലില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രം വരച്ചിരുന്നു. എന്നാല്‍ ചില ബിജെപി പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്യാനെത്തി. ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലാണ് കലാശിച്ചത്.

ബിജെപി പ്രവര്‍ത്തകന് പരിക്ക്...

ബിജെപി പ്രവര്‍ത്തകന് പരിക്ക്...

ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്. സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകനായ റാണാ പ്രതാപിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിജെപി ഹര്‍ത്താല്‍...

ബിജെപി ഹര്‍ത്താല്‍...

മുട്ടയ്ക്കാട്ട് സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി കോവളം മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ പത്ത് മണി മുതലാണ് ഹര്‍ത്താല്‍ ആരംഭിച്ചത്.

ജനം വലഞ്ഞു...

ജനം വലഞ്ഞു...

ബിജെപി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. ഹര്‍ത്താല്‍ അറിയാതെ തുറന്ന കടകമ്പോളങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. കോവളത്തേക്കുള്ള വിനോദസഞ്ചാരികളെയും ഹര്‍ത്താല്‍ സാരമായി ബാധിച്ചു.

English summary
cpim bjp clash in kovalam, trivandrum.
Please Wait while comments are loading...