സിപിഎമ്മില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്: നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: കാസര്‍ഗേഡ് ജില്ലിയിലെ ബേഡകത്ത് സിപിഎമ്മില്‍ വീണ്ടും കലാപം. മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 15 ഓളം പേര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ അംഗത്വമെടുത്തു. ഏറെ നാളായി സിപിഎമ്മിന് തലവേദനയാണ് ബേഡകത്തെ വിഭാഗീയ പ്രശ്‌നങ്ങല്‍ . മുന്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ഗോപാലന്‍മാസ്റ്ററും കൂട്ടരും പാര്‍ട്ടി വിട്ടതിന് ശേഷം വീണ്ടും പാര്‍ട്ടിയിലുണ്ടായ ഈ കൊഴിഞ്ഞുപോക്ക് ജില്ലാ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

വരുണ്‍ ഗാന്ധിയ്ക്ക് ബിജെപി മടുത്തോ? കോണ്‍ഗ്രസിലേയ്ക്കെന്ന് സൂചന!! മോദിയെ വിമര്‍ശിച്ചാല്‍ ഒതുക്കും!

സിപിഐ കാസര്‍കോട് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കുറ്റിക്കോലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് സിപിഎം നേതാക്കളും പ്രവര്‍ത്തകര്‍ സിപിഐയില്‍ അംഗത്വമെടുത്തത്. സിപിഎം മുന്‍ ബന്തടുക്ക ലോക്കല്‍ സെക്രട്ടറി ഇകെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് 15 ഓളം പ്രവര്‍ത്തര്‍ സിപിഐയില്‍ ചേര്‍ന്നത്. രാധാകൃഷ്ണനു പുറമെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വാരിജാക്ഷന്‍ മുന്നാട്, കരുണാകരന്‍ മുന്നാട് തുടങ്ങിയവരാണ് സിപിഎം വിട്ടത്.

 flag

ഇവരോടൊപ്പം കോണ്‍ഗ്രസിലെ പറയമ്പള്ളത്ത് അശോകനും സിപിഐയില്‍ ചേര്‍ന്നിട്ടുണ്ട്. . റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് പൊതു സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ സര്‍ക്കാരിനെതിരെ നിലപാടെടുത്തതില്‍ നേതൃത്വം വഹിച്ചത് ചന്ദ്രശേഖരനായിരുന്നു. അതുകൊണ്ട് തന്നെ കാസര്‍ഗോഡ് ജില്ലിയില്‍ മന്ത്രി ചന്ദ്രശേഖരനെ ബഹിഷ്‌കരിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു

കാവ്യയും മീനാക്ഷിയുമില്ല, ദിലീപിനൊപ്പം ഒരാള്‍ മാത്രം... ദുബായിലേക്ക് തിരിച്ചു

കാസര്‍ഗേഡ് ജില്ലാ പഞ്ചായത്ത് അംഗണത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി ചന്ദ്രശേഖരന്‍ പങ്കെടുത്ത പരിപാടി സിപിഎമ്മിന്റെ എംപിയും എംഎല്‍എ മാരും ബഹിഷ്‌കരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബേഡകം വിഷയം കൂടി കടന്നു വരുമ്പോള്‍ ജില്ലിയല്‍ ചന്ദ്രശേഖരനോടുള്ള സിപിഎമ്മിന്റെ നിലപാട് കടുക്കാനാണ് സാധ്യത. നേരത്തെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 200 ഓളം സിപിഎം നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നിരുന്നു.

English summary
cpm leaders and workers resigned from cpm and joined cpi in bedakam kasaragod district. in the leadership of former cpm local secretary cpm workers joined in cpi on sunday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്