കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം തടയണമെന്ന് ദേവസ്വം മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് സംഘടന ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കഴിഞ്ഞ ദിവസം നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആര്‍ എസ് എസ് മാസ് ഡ്രില്‍ നടത്തുന്നതായും ദേവസ്വം കമീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി മന്ത്രി വ്യക്തമാക്കി. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ഡെപ്യൂട്ടി ദേവസ്വം കമീഷണര്‍, അസിസ്റ്റന്റ് ദേവസ്വം കമീഷണര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എന്നിവരെ ചുമതലപ്പെടുത്തി 2021 മാര്‍ച്ച് 30ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ക്ഷേത്ര ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും രാധാകൃഷ്ണന്‍ അറിയിച്ചു. അതേസമയം ഗുരുവായൂര്‍, കൊച്ചി, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇതുവരെ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളിലെ ആര്‍ എസ് എസ് പ്രവര്‍ത്തനം നേരത്തെ വിലക്കിയിരുന്നു. ക്ഷേത്രത്തിന്റെ അങ്കണങ്ങളില്‍ ആര്‍ എസ് എസ് ശാഖകളുടെ മാസ്ഡ്രില്ല് നടത്താന്‍ അനുവദിക്കരുതെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

ഒടുവില്‍ എഐസിസി പ്രഖ്യാപിച്ചു: ജെബി മേത്തർ രാജ്യസഭാ സ്ഥാനാർത്ഥിയാവുംഒടുവില്‍ എഐസിസി പ്രഖ്യാപിച്ചു: ജെബി മേത്തർ രാജ്യസഭാ സ്ഥാനാർത്ഥിയാവും

1

ക്ഷേത്ര ആചാരത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ശാഖാപ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയുന്നതിനുള്ള നടപടികള്‍ ക്ഷേത്രം ജീവനക്കാര്‍ സ്വീകരിക്കണമെന്നും, സംഭവം കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണമെന്നും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിന് മുന്‍പും ക്ഷേത്രങ്ങളില്‍ ആയുധ അഭ്യാസമടക്കം നിരോധിച്ച് കൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ചില ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോഴും ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി കടുപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

2

അതേസമയം ദേവസ്വം ബോര്‍ഡിന്റെ പുതിയ ഉത്തരവ് തങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നാണ് ആര്‍ എസ് എസ് കേരള ഘടകം അന്ന് പ്രതികരിച്ചത്. ശാഖാ പ്രവര്‍ത്തകര്‍ ആണ് ആ ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നതെന്നും അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേഷന്‍മാര്‍ക്ക് ശാഖാ പ്രവര്‍ത്തകരെ ഒഴിവാക്കാനുമാവില്ലെന്നാണ് ആര്‍ എസ് എസ് പറഞ്ഞിരുന്നത്. ശിഖരം എന്ന അര്‍ഥം വരുന്ന ഹിന്ദി പദമാണ് ശാഖ. ആര്‍ എസ് എസിന്റെ സംഘടനാപരമായ പ്രവൃത്തികള്‍ നടത്തുന്നത് ഇത്തരം സംഘ ശാഖകള്‍ മുഖേനയാണ്. പൊതു സ്ഥലത്ത് ഒരു മണിക്കൂര്‍ നിത്യേന നിയമേന നടത്തപ്പെടുന്ന കൂടിച്ചേരലാണ് സംഘ ശാഖ എന്ന് അറിയപ്പെടുന്നത്.

3

2010 ജനുവരിയിലെ ഡല്‍ഹിയിലെ ആര്‍ എസ് എസ് മാധ്യമവിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ശാഖകളുടെ എണ്ണം 39,823 ശാഖകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്ത് 33 രാജ്യങ്ങളിലായി ശാഖകള്‍ നടക്കുന്നുണ്ടെന്നാണ് ആര്‍ എസ് എസ് അവകാശപ്പെടുന്നത്. മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വങ്ങളുടെ 25187.4 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടുവെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. സ്‌പെഷല്‍ ടീം സര്‍വേയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1123 ക്ഷേത്രങ്ങളുടെ 24693.4 ഏക്കര്‍ ഭൂമിയില്‍ കൈയേറ്റം നടത്തിയതായി കണ്ടെത്തിയുണ്ട്.

Recommended Video

cmsvideo
ചൂട് കത്തിക്കയറുന്നു.. സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം
4

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ 494 ഏക്കറോളം ഭൂമി കൈയേറ്റത്തില്‍ അന്യാധീനപ്പെട്ടുവെന്നും മന്ത്രി വിശദീകരിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള മണത്തല വില്ലേജിലെ ദ്വാരക ബീച്ചിനടുത്ത ഭൂമിയിലും കൈയേറ്റമുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈയേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്താന്‍ നടപടി സ്വീകരിച്ച് വരികയാണ്. കൂടല്‍ മാണിക്യം ദേവസ്വത്തിന്റെ 5568.99 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

English summary
Devaswom Minister k radhakrishnan calls for ban on RSS activities in temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X