സാക്ഷി പറയാൻ മഞ്ജു ഇല്ല, പ്രധാന സാക്ഷി മൊഴി മാറ്റി.. പോലീസിന് കിട്ടിയത് ഇരുട്ടടി, നിർണായക നീക്കം ഉടൻ

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി: ദിലീപ് കേസ് നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റിയത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നതിനിടെയാണ് ഈ ഇരുട്ടടി വന്നു വീണിരിക്കുന്നത്. കുറ്റപത്രം ഈ ആഴ്ച തന്നെ സമര്‍പ്പിക്കാനാണ് പോലീസ് നീക്കം എന്നാണ് അറിയുന്നത്.

ഹാദിയയ്ക്ക് മാനസികരോഗത്തിന് ചികിത്സ വേണം.. സിറിയയിൽ പോകണമെന്ന് വെളിപ്പെടുത്തി.. ഞെട്ടിച്ച് അശോകൻ!

ദിലീപ് കേസിൽ ഒളിയമ്പ്.. കേസിൽ ദുരൂഹതയെന്ന് പ്രമുഖ നടൻ, സ്ത്രീകളെ ശത്രുക്കളാക്കിയാൽ പ്രത്യാഘാതം വലുത്

പോലീസിന് കനത്ത തിരിച്ചടി

പോലീസിന് കനത്ത തിരിച്ചടി

സാക്ഷികള്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പോലീസ്. എന്നാല്‍ പ്രധാന സാക്ഷി തന്നെ കോടതിയില്‍ മൊഴി മാറ്റിയിരിക്കുന്നത് പോലീസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

പ്രതീക്ഷിച്ച വഴിത്തിരിവ്

പ്രതീക്ഷിച്ച വഴിത്തിരിവ്

കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് വളരെയധികം സ്വാധീനമുള്ള വ്യക്തി ആയതിനാല്‍ വഴിത്തിരിവുകള്‍ പോലീസും പ്രോസിക്യൂഷനും നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. രഹസ്യമൊഴി ദിലീപിന് അനുകൂലമാണ് എങ്കിലും സാക്ഷി വിചാരണ സമയത്ത് കോടതിയില്‍ എന്തുപറയുന്നുവെന്നത് പ്രധാനമാണ്.

കുറ്റപത്രം ആ ആഴ്ച തന്നെ

കുറ്റപത്രം ആ ആഴ്ച തന്നെ

അതിനിടെ കേസിലെ കുറ്റപത്രം പോലീസ് ഈ ആഴ്ച തന്നെ സമര്‍പ്പിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ദിലീപിനെ ഒന്നാം പ്രതിയാക്കി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ അവസാന വട്ട പരിശോധനയാണ് നിലവില്‍ നടക്കുന്നത് എന്നാണ് അറിയുന്നത്.

ദിലീപ് ഒന്നാം പ്രതിയായേക്കും

ദിലീപ് ഒന്നാം പ്രതിയായേക്കും

കേസിലെ ആദ്യ കുറ്റപത്രം നേരത്തെ തന്നെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതായിരുന്നു. ഈ കുറ്റപത്രത്തില്‍ പള്‍സര്‍ സുനി ആണ് ഒന്നാം സ്ഥാനത്ത്. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പതിനൊന്നാം സ്ഥാനത്തുള്ള ദിലീപിനെ ഒന്നാം പ്രതിയാക്കും എന്നാണ് അറിയുന്നത്.

കുറ്റപത്രത്തിൽ 11 പ്രതികൾ

കുറ്റപത്രത്തിൽ 11 പ്രതികൾ

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചേക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് രണ്ടാം കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപടക്കം പതിനൊന്ന് പേരാണ് പുതിയ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുണ്ടാവുക.

നേരിട്ട് പങ്ക് സുനിക്ക്

നേരിട്ട് പങ്ക് സുനിക്ക്

ദിലീപ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളല്ല. നേരിട്ട് പങ്കുള്ളത് പള്‍സര്‍ സുനിക്കാണ്. അങ്ങനെ വരുമ്പോള്‍ ഗൂഢാലോചന നടത്തിയ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് പോലീസിന് ആശയക്കുഴപ്പം നില നിന്നിരുന്നു.

തുല്യപങ്ക് ദിലീപിനുമുണ്ട്

തുല്യപങ്ക് ദിലീപിനുമുണ്ട്

ഇത് സംബന്ധിച്ച് പോലീസ് വിദഗ്ധ നിയമോപദേശം തേടുകയുമുണ്ടായി. പള്‍സര്‍ സുനി കൃത്യം നടത്തിയത് ദിലീപിന് വേണ്ടിയാണ്. സുനിക്ക് നടിയോട് വ്യക്തിപരമായി വിദ്വേഷമൊന്നുമില്ല. അക്കാരണം കൊണ്ട് തന്നെ പള്‍സര്‍ സുനിക്ക് ഈ കുറ്റകൃത്യത്തിലുള്ള തുല്യപങ്ക് ദിലീപിനുമുണ്ട് എന്നതാണ് പോലീസിന് ലഭിച്ച നിയമോപദേശം.

ചാർളിയെ മാപ്പ് സാക്ഷിയാക്കും

ചാർളിയെ മാപ്പ് സാക്ഷിയാക്കും

കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയെ വിചാരണ ഘട്ടത്തില്‍ മാപ്പ് സാക്ഷിയാക്കാനും പോലീസ് ആലോചിക്കുന്നതായി സൂചനയുണ്ട്. പള്‍സര്‍ സുനിക്കും കൂട്ട് പ്രതിക്കും കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സാഹചര്യം ഒരുക്കിയത് കണ്ണൂര്‍ സ്വദേശിയായ ചാര്‍ളിയാണ്.

ചാർളി മൊഴി ആവർത്തിച്ചില്ല

ചാർളി മൊഴി ആവർത്തിച്ചില്ല

ദിലീപ് നല്‍കിയ ക്വട്ടേഷന്റെ ഭാഗമായാണ് നടിക്കെതിരെ ആക്രമണം നടത്തിയതെന്ന് പള്‍സര്‍ സുനി പറഞ്ഞതായി ചാര്‍ലി പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ചാര്‍ളി ഈ മൊഴി ആവര്‍ത്തിച്ചില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേസിനെ ബാധിക്കുമോ എന്നാശങ്ക

കേസിനെ ബാധിക്കുമോ എന്നാശങ്ക

കേസന്വേഷണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയും കുറ്റപത്രം തയ്യാറാവുകയും ചെയ്ത സാഹചര്യത്തില്‍ വന്ന ഈ ട്വിസ്റ്റ് പോലീസിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഈ മൊഴിമാറ്റങ്ങള്‍ കേസിന്റെ മുന്നോട്ട് പോക്കിനെ എങ്ങെനെ ബാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.

തെളിവുകൾ പൂർണം

തെളിവുകൾ പൂർണം

പ്രധാന സാക്ഷി മൊഴി മാറ്റിയത് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നും പോലീസിനെ ഇനിയും വൈകിപ്പിക്കില്ല. ദിലീപിനെതിരെ തെളിവുകള്‍ പൂര്‍ണമായിത്തന്നെ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം.

ഗുരുതര കുറ്റങ്ങൾ

ഗുരുതര കുറ്റങ്ങൾ

ഗൂഢാലോചനയ്ക്ക് പുറമേ കൂട്ടമാനഭംഗം, തട്ടിക്കൊണ്ട് പോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കൂടി ചുമത്തിയാവും ദിലീപിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക. നിലവില്‍ പുറത്ത് വന്നതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്താനും പോലീസ് ശ്രമിക്കുന്നു. കുറ്റപത്രം സമര്‍പ്പിച്ച ഉടനെ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുന്ന കാര്യവും അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കും.

Dileep Gives Clarfication On Actress Attack Case | Oneindia Malayalam
പോലീസിന് എതിരെ പരാതി

പോലീസിന് എതിരെ പരാതി

അതിനിടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് എതിരെ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ തന്നെ ഒന്നാം പ്രതിയാക്കാന്‍ പോലീസ് ഗൂഢാലോചന നടത്തുന്നു എന്നാണ് പരാതി. തനിക്കെതിരായ ഗൂഢാലോചന അന്വേഷിച്ചാൽ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരുമെന്ന് ദിലീപ് പരാതിയിൽ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

English summary
Police to submit charge sheet in actress case soon
Please Wait while comments are loading...