ദിലീപ് കൂടുതല്‍ കരുത്തനാവുന്നു... ഒന്നും നഷ്ടമായിട്ടില്ല, കൈവിട്ടവര്‍ വീണ്ടും ചേര്‍ത്തുപിടിക്കുന്നു

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് വീണ്ടും കരുത്തനാവുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. സിനിമാ മേഖലയില്‍ നിന്നും താരത്തിന് അടുത്തിടെ ലഭിക്കുന്ന അപ്രതീക്ഷിത പിന്തുണ ഇതു തന്നെയാണ് തെളിയിക്കുന്നത്.

കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിറകെ താരസംഘടനയായ അമ്മ അല്‍പ്പം കോപത്തിലായിരുന്നു. സംഘടനയുടെ ട്രഷറര്‍ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ നീക്കുകകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനപ്രിയന്‍ ജയിലിലായിട്ട് രണ്ടു മാസം തികയുമ്പോള്‍ അമ്മയുടെ മനസ്സിന് ചാഞ്ചാട്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിനു പിറകെ സംഘടനകള്‍ ?

ദിലീപിനു പിറകെ സംഘടനകള്‍ ?

ശിക്ഷിക്കപ്പെടുന്നതു വരെ ദിലീപിനെ പിന്തുണയ്ക്കാനാണ് അമ്മയുടെ ശ്രമമെന്നാണ് സൂചനകള്‍. മാത്രമല്ല നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ദിലീപിനെ പിന്തുണയ്ക്കുന്നതായാണ് വിവരം.

 അതൃപ്തിയുണ്ട്

അതൃപ്തിയുണ്ട്

അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനൊടുവിലാണ് ദിലീപിനെതിരേ ശക്തമായ നടപടി സ്വീകരിച്ചത്. പക്ഷെ ചെറിയൊരു വിഭാഗം തിടുക്കപ്പെട്ട് എടുത്ത തീരുമാനമാണ് ഇതെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു. തങ്ങളുടെ അതൃപ്തി ഇവര്‍ അറിയിക്കുകയും ചെയ്തിരുന്നുവത്രേ.

 ഗണേഷിന്റെ സന്ദര്‍ശനം

ഗണേഷിന്റെ സന്ദര്‍ശനം

ജയിലില്‍ ദിവസങ്ങള്‍ക്കു മുമ്പ് അമ്മയുടെ വൈസ് പ്രസിഡന്റായ ഗണേഷ് എത്തിയത് താരസംഘടനയയുടെ പുതിയ നിലപാട് അറിയിക്കാനാണെന്നും സൂചനയുണ്ട്.

ദിലീപിനൊപ്പം അമ്മ

ദിലീപിനൊപ്പം അമ്മ

സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ആ സമയത്തു തങ്ങളുടെ മുന്നില്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ അമ്മയിലെ ഭൂരിഭാഗം പേരും നിങ്ങള്‍ക്കൊപ്പമാണെന്നും ഗണേഷ് ദിലീപിനെ അറിയിച്ചത്രേ.

സിദ്ദിഖ് ഹാപ്പിയല്ല

സിദ്ദിഖ് ഹാപ്പിയല്ല

ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയതില്‍ കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നത് നടന്‍ സിദ്ദിഖിനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിലീപിനെ നേരത്തേ പോലീസ് അന്വേഷണ സംഘം 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ സിദ്ദിഖ് കാര്യങ്ങള്‍ തിരക്കി ആലുവ പോലീസ് ക്ലബ്ബില്‍ വന്നിരുന്നു.

കൈവിടില്ലെന്ന് നിര്‍മാതാക്കളും

കൈവിടില്ലെന്ന് നിര്‍മാതാക്കളും

സംഘടനയില്‍ നിന്നു ദിലീപിനെ നീക്കിയെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരത്തോട് സോഫ്റ്റ് കോര്‍ണര്‍ തന്നെയാണുള്ളത്. കേസില്‍ വിധി വരുന്നതു വരെ ദിലീപിനൊപ്പം തന്നെ നില്‍ക്കാനാണ് അവരുടെ തീരുമാനമെന്നും സൂചനയുണ്ട്.

പിന്തുണ അറിയിച്ച സുരേഷ് കുമാര്‍

പിന്തുണ അറിയിച്ച സുരേഷ് കുമാര്‍

ദിലീപിനെ പിന്തുണച്ച് നേരത്തേ തന്നെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ രംഗത്തുവന്നിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പലരും ജയിലിലെത്തി

പലരും ജയിലിലെത്തി

സുരേഷ് കുമാര്‍ മാത്രമല്ല നിര്‍മാതാക്കളുടെ സംഘനയില്‍പ്പെട്ട ആല്‍വിന്‍ ആന്റണി, ബിജോയ് ചന്ദ്രന്‍, അരുണ്‍ഘോഷ് എന്നിവരെല്ലാം ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

ഫെഫ്കയും ഫിയോക്കും ഒപ്പം തന്നെ

ഫെഫ്കയും ഫിയോക്കും ഒപ്പം തന്നെ

അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മാത്രമല്ല ദിലീപ് മുന്‍കൈയെടുത്ത് രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക്, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക എന്നിവരും ദിലീപിനൊപ്പം തന്നെയാണ്. കേസില്‍ ജയിലിലായ ശേഷം ദിലീപിനെ ഈ സംഘടനകളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണുണ്ടായത്.

അമ്മ യോഗം വിളിച്ചിട്ടില്ല

അമ്മ യോഗം വിളിച്ചിട്ടില്ല

ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ച യോഗത്തിനു ശേഷം അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിട്ടില്ല. ദിലീപിനെ അനുകൂലിക്കുന്നവര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കാരണത്തെ തുടര്‍ന്നാണ് പിന്നീട് യോഗം വിളിക്കാത്തതിനു കാരണമെന്നാണ് റിപ്പോര്‍ട്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
More support for Dileep from Film field

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്