കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ വിരുദ്ധ പരാമർശം: സ്വന്തം സിനിമയിലെ ഡയലോഗിനെ വിമർശിച്ചത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ല!!

മാതൃഭൂമിയിലെ അസിസ്റ്റന്റ് എഡിറ്റര്‍ പ്രേംചന്ദ് എഴുതിയ ലേഖനമാണ് രഞ്ജിത്തിനെ ചൊടിപ്പിച്ചത്.

  • By മരിയ
Google Oneindia Malayalam News

കോഴിക്കോട്: മലയാള സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനത്തെ വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത്ത് രംഗത്ത്. മാതൃഭൂമിയിലെ അസിസ്റ്റന്റ് എഡിറ്റര്‍ പ്രേംചന്ദ് എഴുതിയ ലേഖനമാണ് രഞ്ജിത്തിനെ ചൊടിപ്പിച്ചത്.

രഞ്ജിത് സിനിമകളിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ ചൂണ്ടിക്കാട്ടി ഉള്ളതായിരുന്നു പ്രേംചന്ദിന്റെ ലേഖനം.

മാറ്റത്തിന്റെ പാതയില്‍

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ടതിന് പിന്നാലെ മാറ്റത്തിന്റെ പാതയില്‍ ആണ് മലയാളം സിനിമ. സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ തന്റെ സിനിമയില്‍ ഉണ്ടാവില്ലെന്ന് നടന്‍ പൃഥ്വിരാജ് വ്യക്തമാക്കി കഴിഞ്ഞു. സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പറഞ്ഞ് നേടുന്ന കയ്യടി വേണ്ടെന്ന് വയ്ക്കാന്‍ മലയാളം സിനിമ തയ്യാറാണോ എന്നായിരുന്നു സംവിധായകന്‍ ആഷിഖ് അബുവിന്റെ ചോദ്യം...

മാതൃഭൂമിയിലെ ലേഖനം

പൃഥ്വിരാജിന്‌റെ നിലാപാടിനെ സ്വാഗതം ചെയ്യുന്നതായിരുന്നു ഞായറാഴ്ച മാതൃഭൂമി പത്രത്തില്‍ പ്രേംചന്ദ് എഴുതിയ ലേഖനം. അതില്‍ മലയാളം സിനിമയിലെ ചില 'കുപ്രസിദ്ധ' സ്ത്രീ വിരുദ്ധ ഡയലോഗുകളും പരാമര്‍ശിയ്ക്കുന്നുണ്ടായിരുന്നു.

രഞ്ജിത്തിന് ' കൊണ്ടു'

രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ സ്പിരിറ്റ് എ്‌ന ചിത്രത്തിലെ ഡയലോഗു ലേഖനത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ ഡയലോഗ്

മുന്‍ഭാര്യയുടെ വീട്ടില്‍ എത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ് വിവാദമായത്. 'കള്ളുകുടി നിര്‍ത്തിയത് നന്നായി, ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ'എന്നാണ് ഡയലോഗ്.

പരിഹാസം

ഈ ഡയലോഗ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയതിനെ രഞ്ജിത്ത് പരിഹസിയ്ക്കുന്നു. 'ഈ നിമിഷം ഭവതിയോട് തോന്നിയ ശരീരാകര്‍ഷത്തിന്റെ പേരില്‍ ഞാന്‍ ഖേദിയ്ക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിയ്ക്കുന്നു'. ആ ഡയലോഗ് ഇങ്ങനെ തിരുത്തണോ എന്നാണ് രഞ്

ജിത്തിന്‌റെ ചോദ്യം

ആ ഡയലോഗ് ആര് തിരുത്തും

ലേഖനം എഴുതിയിയ പ്രേംചന്ദിന്റെ ഭാര്യാപിതാവ് ടി ദാമോദരന്‍ എഴുതിയ സിനിമകളിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ ആര് തിരിത്തും എന്നാണ് രഞ്ജിത്ത് അവജ്ഞയോടെ ചോദിയ്ക്കുന്നത്. മാതൃഭൂമിയിലെ ' ആപങ്ങളും അഭിപ്രായങ്ങളും'എന്ന പക്തിയിലാണ് രഞ്ജത്തിന്റെ പ്രതികരണം.

സോഷ്യൽ മീഡിയ

രഞ്ജിത്തിന്‌റെ പ്രസ്താവനയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുണ്ട്. നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ പിന്തുണ അര്‍പ്പിച്ച് ദര്‍ബാള്‍ ഹാളില്‍ എത്തിയ ആളാണ് രഞ്ജിത്ത്. എന്നാല്‍ ഇത് ഇരട്ടത്താപ്പാണ് എന്നാണ് ചിലരുടെ അഭിപ്രായം.

അങ്ങനെയല്ലേ വരൂ...

മുണ്ടയ്ക്കൽ ശേഖരനേയും, മംഗലശ്ശേരി നീലകണ്ഠൻ, നരസിംഹത്തിലെ ഇന്ദുചൂഡൻ, ലീല തുടങ്ങിയ കഥാപാത്രങ്ങളെ സൃഷ്ടിച്ച രഞ്ജിത്തിന് ഇങ്ങനെയല്ലേ ചിന്തിയ്ക്കാനാവൂ എന്നാണ് ചിലരുടെ ചോദ്യം.

സ്ത്രീകളെ ബഹുമാനിയ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മനില സി മോഹൻ കുറ്റപ്പെടുത്തുന്നു. അൽപ്പത്തരത്തിന്റെ കൊടുമുടിയിൽ ഇരുന്ന് താങ്കൾ നടത്തിയ പരമാർശം മോശമായിപ്പോയെന്നാണ് മനിലയുടെ അഭിപ്രായം.

രഞ്ജിത്തിന്റെ ലീല എന്ന സിനിമയെ വിമർശിച്ചതിന് സിനിമാനിരൂപകൻ മനീഷ് നാരായണനെ പരിഹസിച്ച നിലപാടും ഓർത്തെടുക്കുകയാണ് മറ്റ് ചിലർ.

English summary
Director Renjith Critisizing article in Mathrubhumi by Premchand. Renjith critisizing Premchand's late father in law T Damodaran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X