• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിധിനേ, നിനക്ക് ഒരു മകളാണ് പിറന്നത്..ഒരിക്കലെങ്കിലും അച്ഛനെ ഒന്നു കണ്ടിരുന്നെങ്കില്‍ എന്ന് ആ മകള്‍ ആഗ്രഹിക്കില്ലേ...

കൊച്ചി: നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഗര്‍ഭിണി, കോഴിക്കോട് പേരാമ്പ്ര സ്വദേശി ജിഎസ് ആതിരയുടെ ഭര്‍ത്താവ് നിഥിന്‍ ചന്ദ്രന്റെ മരണം മലയാളികള്‍ക്കും പ്രവാസികള്‍ക്കും ഞെട്ടലുണ്ടാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ ഉണരാതായോടെ സുഹൃത്തുക്കള്‍ റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിതിന്റെ അപ്രതീക്ഷ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

എന്നാല്‍ ഇന്ന് ആതിരയ്ക്ക് പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. സഹജീവികളോട് സഹാനുഭൂതിയുണ്ടായിരുന്ന നിധിന്‍ എന്ന മനുഷ്യന് സ്വന്തം കുഞ്ഞിന്റെ ചിരി കാണാനാവാതെ യാത്രയാകേണ്ടിവന്നു. സ്വകാര്യ ആശുപത്രിയിലെ സിസേറിയനെ തുടര്‍ന്നാണ് ആതിര അമ്മയായത്. നിധിന്റെ വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകന്‍ വിഎ ശ്രീകുമാര്‍ നിധിനെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

cmsvideo
  28-year-old Indian engineer who helped Keralites in Dubai to return home lost his life
  നിനക്ക് ഒരു മകളാണ്

  നിനക്ക് ഒരു മകളാണ്

  നിതിനേ, നിനക്ക് ഒരു മകളാണ് പിറന്നതെന്ന വാര്‍ത്ത ഇപ്പോള്‍ കേട്ടു... ഇതെഴുതിക്കൊണ്ടിരിക്കെ. ആ മകളെ ഈ ലോകത്തേയ്ക്ക് സ്വാഗതം ചെയ്യുന്നു. നിതിനെയും ആതിരയെയും കുറിച്ച് ഇന്നലെ മുതല്‍ കൂടുല്‍ വായിക്കുകയായിരുന്നു. കേള്‍ക്കുകയായിരുന്നു. മുന്‍പ് വാര്‍ത്തകളില്‍ ഇരുവരേയും ശ്രദ്ധിച്ചിരുന്നു. പലരും ഷെയര്‍ ചെയ്ത നിതിന്റെ ചിത്രങ്ങള്‍ പലപ്പോഴായി കാണുകയായിരുന്നു. ആ നല്ല മനസിന്റെ എല്ലാ പ്രസാദാത്മകതയുമുള്ള ചിരി. സ്നേഹം വായിച്ചെടുക്കാവുന്ന മുഖം.

  ആതിരയും നിതിനുമാണ്

  ആതിരയും നിതിനുമാണ്

  വിദേശങ്ങളിലുള്ള ഗര്‍ഭിണികള്‍ക്ക് നാട്ടിലേയ്ക്കു വരാനുള്ള പോരാട്ടം സുപ്രീംകോടതിയില്‍ നടത്തിയത് ആതിരയും നിതിനുമാണ്. ആ പോരാട്ടത്തിന്റെ വിജയത്തിലാണ് വന്ദേഭാരത് മിഷനില്‍ ഗര്‍ഭിണികള്‍ക്ക് ആദ്യ വിമാനങ്ങളില്‍ ഇടം കിട്ടിയത്. ആ യാത്രയില്‍ നിതിനുണ്ടായിരുന്ന ടിക്കറ്റ്, മറ്റൊരത്യാവശ്യക്കാരന് വിട്ടു നില്‍കി. യൂത്ത്കോണ്‍ഗ്രസിന്റെ യൂത്ത്കെയറിന്റെ ഭാഗമായി മറ്റു രണ്ടുപേര്‍ക്ക് വിമാനടിക്കറ്റ് നല്‍കി. യുവാക്കളില്‍ ഇന്നില്ലെന്നു കുറ്റപ്പെടുത്തുന്ന പ്രതിബദ്ധതയും സഹജീവിസ്നേഹവും രാഷ്ട്രീയ ബോധ്യവുമുള്ള നിതിന്‍ ഒരു മാതൃക തന്നെയാണ്.

  എല്ലാവരുടേയും സ്നേഹിതന്‍

  എല്ലാവരുടേയും സ്നേഹിതന്‍

  ജോലിയും അതുകഴിഞ്ഞാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നിതിന്‍ ദുബായിയില്‍ തങ്ങുകയായിരുന്നു. രക്തദാന പ്രവര്‍ത്തനങ്ങളും പ്രവാസി കേണ്‍ഗ്രസ് സംഘാടനവുമായി സജീവമായിരുന്ന 29 വയസുകാരന്‍ എഞ്ചിനീയര്‍. സഹജീവികളോട് സഹാനുഭൂതിയുണ്ടായിരുന്ന മനുഷ്യന്‍. എല്ലാവരുടേയും സ്നേഹിതന്‍. ആതിര ഇനിയും വിയോഗം അറിഞ്ഞിട്ടില്ല. നിതിന്‍ ചെയ്ത നന്മകളെല്ലാം ചുറ്റുപാടു നിന്നും കേള്‍ക്കുമ്പോള്‍, ഒരിക്കലെങ്കിലും അച്ഛനെ ഒന്നു കണ്ടിരുന്നെങ്കില്‍ എന്ന് വളരുന്തോറും മകള്‍ ആഗ്രഹിക്കില്ലേ... ഓര്‍ക്കുന്തോറും സങ്കടം കൂടുന്നതേയുള്ളൂ നിതിന്‍...

  സ്നേഹാഞ്ജലികള്‍ സ്നേഹിതാ

  സ്നേഹാഞ്ജലികള്‍ സ്നേഹിതാ

  മരിക്കുമ്പോള്‍ കരയുന്നവരുടെ എണ്ണം ഒരു ജന്മത്തിന്റെ മഹത്വത്തെ വിളിച്ചോതുമെന്നു കേട്ടിട്ടുണ്ട്. നിതിന്‍, താങ്കളുടെ വിയോഗത്തില്‍ ഞങ്ങളെല്ലാം വേദനിക്കുന്നു; നേരിലറിയാവുന്നവരും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരുമെല്ലാം... നിതിന്റേത് നന്മയേറിയ ഹൃദയാമിരുന്നു. ആ ഹൃദയമാണ് നിലച്ചത്. സ്നേഹാഞ്ജലികള്‍ സ്നേഹിതാ...

  'നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ, ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും'

  ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ അന്തരിച്ചു

  English summary
  Director VA Shrikumar expresses condolences on nithins death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X