കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തിവെയ്പ്പിനിടെ സൂചി കണ്ട് കുട്ടി കരഞ്ഞു! കുത്തിവെയ്‌പ്പെടുത്ത നഴ്‌സിനെ പട്ടി കടിച്ചു!...

ഇടുക്കി ഇടമലക്കുടി ആദിവാസി കോളനിയിലാണ് വളര്‍ത്തുനായ നഴ്‌സിനെ ആക്രമിച്ചത്.

Google Oneindia Malayalam News

മൂന്നാര്‍: കുത്തിവെയ്‌പ്പെടുക്കുമ്പോള്‍ കുട്ടികള്‍ കരയുന്നത് പതിവാണ്. കുട്ടികള്‍ കരയാതിരിക്കാന്‍ നഴ്‌സുമാര്‍ പല പൊടിക്കൈകളും പ്രയോഗിക്കാറുമുണ്ട്. പക്ഷേ, ഇനി കുത്തിവെയ്‌പ്പെടുക്കാന്‍ പോകുന്ന നഴ്‌സുമാര്‍ കൂടുതല്‍ ശ്രദ്ധിക്കണം, കാരണം കഴിഞ്ഞ ദിവസം കുത്തിവെയ്‌പ്പെടുക്കുന്നതിനിടയില്‍ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് നഴ്‌സിന് പട്ടികടിയേല്‍ക്കേണ്ടി വന്ന സംഭവമുണ്ടായത് ഇടുക്കിയിലാണ്.

ഇടുക്കി ഇടമലക്കുടി ആദിവാസി കോളനിയിലാണ് വളര്‍ത്തുനായ നഴ്‌സിനെ ആക്രമിച്ചത്. ഇടമലക്കുടിയില്‍ മെഡിക്കല്‍ ക്യാമ്പിനെത്തിയ നഴ്‌സ് മെറീന മാത്യുവിനാണ് പട്ടിയുടെ കടിയേറ്റത്. കോളിനിയിലെ ഒരു വീട്ടില്‍ കുത്തിവെയ്പ്പിനെത്തിയ സമയത്താണ് സംഭവമുണ്ടായത്.

ഇടമലക്കുടിയിലെ മെഡിക്കല്‍ ക്യാമ്പ്...

ഇടമലക്കുടിയിലെ മെഡിക്കല്‍ ക്യാമ്പ്...

മൂന്നു ദിവസത്തെ മെഡിക്കല്‍ ക്യാമ്പിനായാണ് ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘം ഇടമലക്കുടിയിലെത്തിയത്. മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്ത ഇടമലക്കുടിയില്‍ ഇടയ്ക്കിടെ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി വീടുകളിലെത്തി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നതിനിടെയാണ് നഴ്‌സിനെ പട്ടികടിച്ചത്.

സൂചി കണ്ട കുട്ടി കരഞ്ഞു...

സൂചി കണ്ട കുട്ടി കരഞ്ഞു...

ഇടമലക്കുടിയിലെ മീന്‍കൊത്തിക്കുടിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനായാണ് നഴ്‌സുമാരുടെ സംഘം വീടുകളിലെത്തിയത്. ഒരു വീട്ടിലെത്തിയപ്പോള്‍, സൂചി കണ്ട കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി.

വളര്‍ത്തുനായ കയര്‍ പൊട്ടിച്ചു...

വളര്‍ത്തുനായ കയര്‍ പൊട്ടിച്ചു...

സൂചി കണ്ട് പേടിച്ച കുട്ടി നിര്‍ത്താതെ കരയുന്നത് നിര്‍ത്താന്‍ നഴ്‌സുമാര്‍ക്കോ രക്ഷിതാക്കള്‍ക്കോ കഴിഞ്ഞില്ല. എന്നാല്‍ യജമാനനായ കുട്ടിയുടെ കരച്ചില്‍ കണ്ടുനില്‍ക്കാന്‍ വീട്ടിലെ വളര്‍ത്തുനായയ്ക്ക് സാധിച്ചില്ല. കുട്ടിയുടെ കരച്ചില്‍ കണ്ട നായ കയര്‍ പൊട്ടിച്ച് നഴ്‌സിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

നഴ്‌സ് ഓടി...

നഴ്‌സ് ഓടി...

കുട്ടിയുടെ കരച്ചില്‍ കണ്ട് കയര്‍ പൊട്ടിച്ച വളര്‍ത്തുനായ നഴ്‌സ് മെറീനയുടെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. നായയുടെ അപ്രതീക്ഷിത ആക്രമണം കണ്ട് എല്ലാവരും ഭയന്നു. ഇതിനിടെ പ്രാണരക്ഷാര്‍ത്ഥം നഴ്‌സ് മെറീന മാത്യൂ ഓടാന്‍ ശ്രമിച്ചെങ്കിലും നായയും പിന്നാലെ ഓടി.

കാലിന് കടിയേറ്റു...

കാലിന് കടിയേറ്റു...

നായയുടെ ആക്രമണത്തില്‍ ഭയന്ന് ഓടുന്നതിനിടെയാണ് നഴ്‌സിന്റെ കാലിന് കടിയേറ്റത്. പിന്നീട് മെഡിക്കല്‍ സംഘത്തിലെ സഹപ്രവര്‍ത്തകര്‍ തന്നെ മെറീനയ്ക്ക് ചികിത്സ നല്‍കി. ദേവികുളം പിഎച്ച്‌സിയിലെ ജിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കല്‍ ക്യാമ്പിനായി ഇടമലക്കുടിയിലെത്തിയത്.

English summary
Dog bites nurse while vaccinating a kid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X