മദ്യപാനം ചോദ്യം ചെയ്തു!! വീട്ടുകാര്‍ക്കു നേരെ എസ്എഫ് ഐക്കാരുടെ അഴിഞ്ഞാട്ടം!!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: റോഡറികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലുരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ആളിന്റെ വീടിനു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. ഒരു മണിക്കൂറിനിടെ മൂന്ന് തവണ ആക്രമണം നടത്തിയ സംഘം വധഭീഷണിയും മുഴക്കിയ ശേഷമാണ് പോയത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപത്തെ കല്ലുമട റോഡില്‍ വികെ സുകുവിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനു സമീപത്തെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘത്തെ സുകു ചോദ്യം ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം.

sfi

വീടിനു സമീപത്തു നിന്ന് കാര്‍ മറ്റണമെന്നവശ്യപ്പെട്ട സുകുവിനെ സംഘം അസഭ്യം പറഞ്ഞു. തുടര്‍ന്ന് വീട്ടിലേക്ക് പോയ സുകുവിന്റെ പിന്നാലെ എത്തിയ സംഘം വീടിനു നേരെ കല്ലെറിയുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. ആക്രമണത്തില്‍ ഭയന്ന് സുകുവിന്റെ ഭാര്യയും മക്കളും അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു.

കൂടുതല്‍ ആളുകളുമായെത്തിയ സംഘം വീണ്ടും ആക്രമണം നടത്തി. സംഭവത്തില്‍ റിജേഷ് കെ ബാബു ഉള്‍പ്പെടെ കണ്ടാലറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷം സ്ഥിരീകരിച്ച എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് തോമസ് റിജേഷ് മദ്യപിച്ചെന്ന ആരോപണം നിഷേധിച്ചു. നാട്ടിലുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് എസ്എഫ്‌ഐ പറയുന്നത്.

English summary
sfi workers attacked family.
Please Wait while comments are loading...