വെള്ളമടിച്ച് പൂസായി കടലിൽ ചാടിയവനും, രക്ഷിക്കാനിറങ്ങിയവരും തിരയിൽ കുടുങ്ങി!ഒടുവിൽ രക്ഷപ്പെടുത്തിയത്

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: മദ്യപിച്ച് പൂസായി കടലിൽ ചാടിയ അംഗപരിമിതനും, രക്ഷിക്കാനിറങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികളും ശക്തമായ തിരയിൽപെട്ടു. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ പൂന്തുറ നടത്തറ ഭാഗത്തെ കടൽത്തീരത്തായിരുന്നു സംഭവം.

ഖത്തറില്ലെങ്കില്‍ യുഎഇയുമില്ല; ദുബായിലെ അംബരചുംബികള്‍ ഇരുട്ടിലാകും, കാരണം ഇതാണ്!!

ചുട്ടമറുപടിയുമായി മാണി സാർ!വീക്ഷണം കോൺഗ്രസിനെ ഉപദേശിച്ചാൽ മതി, ഇത് തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല...

മുട്ടത്തറ പൂന്തുറ സ്വദേശി ജറോമിന്റെ മകൻ ജറാൾഡ്(34)ആണ് മദ്യപിച്ച ശേഷം കടലിൽ ചാടിയത്. ജറാൾഡ് തിരച്ചുഴിയിൽ പെട്ടതു കണ്ടതോടെയാണ് മത്സ്യത്തൊഴിലാളികളായ മൂന്നുപേരും ഇയാളെ രക്ഷിക്കാനായി കടലിലേക്ക് ചാടിയത്.

sea

രക്ഷിക്കാനിറങ്ങിയവരും ശക്തമായ തിരമാലകളിൽ പെട്ടതോടെ കരയിലുണ്ടായിരുന്ന നാട്ടുകാർ ആശങ്കയിലായി. തുടർന്ന് തീരദേശ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന തീരദേശ പോലീസിന്റെ രക്ഷാബോട്ട് ഉടൻതന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.

പ്രണയ വിവാഹം, ഭര്‍ത്താവിന്റെ പീഡനം, വിവാഹ മോചനം.. ഇപ്പോള്‍ പ്രിയങ്കയുടെ ജീവിതം മകന് വേണ്ടി

എഎസ്ഐമാരായ ജയകുമാർ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് തീരദേശ പോലീസ് രക്ഷാപ്രവർത്തനിറങ്ങിയത്. തിരച്ചുഴിയിൽപെട്ട് കടലിൽ മുങ്ങിത്താഴ്ന്ന നാലുപേരെയും ഏറെ പണിപെട്ടാണ് പോലീസ് സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്. കരയ്ക്കെത്തിച്ച നാലുപേരെയും പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ചു.

English summary
drunken man and three others jumped into the sea.
Please Wait while comments are loading...