ദൗത്യനിർവ്വഹണത്തിന് കർമ്മനിരതരാവുക: റഷീദലി ശിഹാബ് തങ്ങൾ

  • Posted By:
Subscribe to Oneindia Malayalam

വടകര: അപസ്വരങ്ങൾക്ക് ഇടം വർധിച്ചു കൊണ്ടിരിക്കുന്ന കാലിക യാഥാർത്ഥ്യങ്ങളിൽ തങ്ങളുടെ ദൗത്യങ്ങളെക്കുറിച്ചുള്ള ആത്മവിചിന്തനത്തിനും ദിശാബോധത്തോടെ പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തി മുന്നോട്ട് പോവാനും മഹല്ല് സംവിധാനങ്ങൾക്കും മത സംഘടനകൾക്കും സാധിക്കേണ്ടതുണ്ടെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.

പി ജയരാജന് അങ്ങ് കാസര്‍ഗോഡുമുണ്ട് പിടി: ജയരാജന് അഭിവാദ്യമര്‍പ്പിച്ച് മുള്ളേരിയയില്‍ കട്ട് ഔട്ട്

നൂതനമായ കാര്യങ്ങളെ ധാർമ്മിക വെളിച്ചത്തിനുപയുക്തമായ രീതിയിൽ മദ്രസകൾ സംവിധാനം ചെയ്യപ്പെടണം. മുയിപ്പോത്ത് ഹയാത്തുൽ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹല്ല് സെന്ററിന്റെ ഉദ്ഘാടനം, 'തൻമിയ ' മഹല്ല് സോവനീറിന്റെ പ്രകാശനം എന്നിവയും തങ്ങൾ നിർവ്വഹിച്ചു.മാണിക്കോത്ത് കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.

img


അരീക്കൽ മുഹ്യദ്ദീൻ മുസ്ല്യാർ, സി കെ റാഷിദ് ബുഖാരി, സി ടി അബ്ദുൽ ഹമീദ്, ടി വി അബ്ദുസമദ്, റസാഖ് മോയിരോത്ത്, ടി അബ്ദുറഷീദ്, എൻ എം കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.വി കെ അബ്ദുറഹിമാൻ സ്വാഗതവും ഹസൻ മിസ്ബാഹി നന്ദിയും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
everyone should be active for their missions; Rasheed ali Thangal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്