കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18000 രൂപയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്തിവന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പതിനെണ്ണായിരം രൂപയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്തി വന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയത് 25 ഓളം വര്‍ഷം. ഒരു ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണമാണ് അബോര്‍ഷന്‍ ഡോക്ടറെ കുടുക്കിയത്.

പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ചെങ്കല്‍ കൊച്ചോട്ടുകോണം സ്വദേശി രാധികയാണ് വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. മാര്‍ത്താണ്ഡത്താണ് ഇവരുടെ കഌനിക്ക്. കഴിഞ്ഞ ദിവസം മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ സുബാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് വ്യാജ ഡോക്ടര്‍ പിടിയിലായത്.

Thiruvananthapuram

മാര്‍ത്താണ്ഡത്തെ ക്ളിനിക്കില്‍ വച്ചാണ് സുഭാഷ് മകളെ അബോര്‍ഷന് എത്തിച്ചത്. രാധിക നടത്തിയ ഗര്‍ഭച്ഛിദ്രത്തില്‍ കുട്ടി മരിച്ചു. കുട്ടിയെ രാധിക തന്നെ തൊട്ടടുത്ത പറമ്പില്‍ കുഴിച്ചിട്ടു. മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പൊലീസ് തെളിയിച്ചത്.

അംഗീകൃത ഡോക്ടറെന്ന വ്യാജേനയാണ് ഇവര്‍ ക്ളിനിക്ക് നടത്തിയിരുന്നത്. പാറശ്ശാല സിഐയുടെ നേതൃത്വത്തില്‍ വനിത കോണ്‍സ്റ്റബിളിനെ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് പറഞ്ഞ് സ്ത്രീയെ കുടുക്കുകയായിരുന്നു. ഫീസായി 18000 രൂപ ഉറപ്പിച്ച് രാത്രിയില്‍ എത്തിയാണ് സ്ത്രീ അബോര്‍ഷന്‍ നടത്തുന്നത്. ആവശ്യക്കാരുടെ വീട്ടില്‍ രാത്രി എത്തിയാണ് അബോര്‍ഷന്‍ നടത്തുന്നത്.

English summary
Fake lady doctor arrested while performing abortion at Parassala in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X