കെപിസിസി മെമ്പര്‍ വ്യാജരേഖ ചമച്ച് ഭൂമി സ്വന്തമാക്കിയെന്ന് പരാതി, താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും പരാതിക്കാരന്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കെ.പി.സി.സി മെമ്പറും മലപ്പുറം മഞ്ചേരി സ്വദേശിയുമായ പറമ്പന്‍ റഷീദ് വ്യാജ രേഖ ചമച്ച് ഭൂമി സ്വന്തമാക്കിയെന്ന് പരാതി. മഞ്ചേരി വേട്ടേക്കോട് റോഡിലെ തലേതൊടി സുരേഷ് കുമാറാണ് കോട്ടയം എറ്റുമാനൂരിലെ കൈപ്പുഴയിലെ തന്റെ ഉടമസ്ഥതയിലുള്ള 5.45 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്ന് കാണിച്ച് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്.

പരാതിയില്‍ പറയുന്നത് ഇങ്ങനെ; മകളുടെ വിവാഹ ആവശ്യാര്‍ത്ഥം കോട്ടയത്തെ ഭൂമിയുടെ രേഖകള്‍ പണയം വെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. കോട്ടയത്തെ സഹകരണ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ഉറപ്പുനല്‍കി. എന്നാല്‍ അതുനടന്നില്ല. പിന്നീട് വിവാഹാവശ്യാര്‍ഥം ഏഴുലക്ഷം രൂപയും ഏഴര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും വാങ്ങി തന്നു. പിന്നീട് കോട്ടയത്തെത്തിയ തന്നോട് 16.5 ലക്ഷം രൂപയ്ക്ക് ഒന്നര കോടിയോളം രൂപം വിലമതിക്കുന്ന ഭൂമി നല്‍കണമെന്ന് ആവശ്യപ്പെടുകയും തയ്യാറാല്ലെന്ന് അറിയിച്ചപ്പോള്‍ ഭീക്ഷണിപ്പെടുത്തി ആധാരം അടക്കമുള്ള രേഖയില്‍ നിര്‍ബന്ധപൂര്‍വം ഒപ്പിടുവിച്ച് ഭൂമി കൈക്കലാക്കിയെന്നും സുരേഷ്‌കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

parathi

പരാതിക്കാരന്‍ സുരേഷ് കുമാര്‍ മലപ്പുറത്ത് പത്രസമ്മേളനം നടത്തുന്നു.

ഇവര്‍ ഇപ്പോള്‍ നിരന്തരം തന്നെ ഭൂക്ഷണിപ്പെടുത്തുകയാണെന്നും സാമ്പത്തികമായി കടുത്ത പ്രയാസത്തിലായ താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും സുരേഷ്‌കുമാര്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Filed complaint against KPCC member for fake document on land

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്