നാദാപുരത്ത് കുഞ്ഞിനെ അമ്മ ബക്കറ്റില്‍ മുക്കികൊന്നു; മറ്റൊരു കുട്ടി രക്ഷപ്പെട്ടു, യുവതിയുടെ ക്രൂരത

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവം. മറ്റൊരു കുഞ്ഞിനെ കൊല്ലാനും ശ്രമിച്ചുവത്രെ. എന്നാല്‍ കുട്ടി രക്ഷപ്പെട്ടു. കുടുംബവഴക്കാണ് ക്രൂരത ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

20

നാദാപുരം പുറമേരി സ്വദേശി സഫൂറയാണ് തന്റെ നാല് വയസുള്ള കുഞ്ഞിനെ ബക്കറ്റ് വെള്ളത്തില്‍ മുക്കി കൊന്നത്. രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുവത്രെ സഫൂറയുടെ നീക്കം. പക്ഷേ യുവതി മരിച്ചില്ല. സഫൂറയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

മൂത്ത കുട്ടിയെ ആണ് ബക്കറ്റ് വെള്ളത്തില്‍ മുക്കി കൊന്നത്. രണ്ടാമത്തെ കുട്ടിയെയും സമാനമായ രീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

ഇന്‍ഷാന്‍ ആമിയ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ഇളയ കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്. ഈ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ കൊന്ന ശേഷം കൈത്തണ്ട മുറിച്ച് സഫൂറ ആത്മഹത്യക്ക്് ശ്രമിച്ചു.

സഫൂറയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഭര്‍ത്താവുമായുള്ള വാക്ക് തര്‍ക്കവും പിണക്കവുമാണ് ക്രൂരത ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. യുവതിയുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. കുടുംബ വഴക്ക് സംബന്ധിച്ച് യുവതി പോലീസിനോട് വിശദീകരിച്ചു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Four year old girl killed by mother in Naapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X