Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനും ഇനി മുതൽ പിടി വീഴും!

തിരുവനന്തപുരം: ഡ്രൈവിംഗിനിടെ മൊബൈൽ ഫോണുകളോ ചെറിയ ക്യാമറകളോ ഉപയോഗിച്ച് ചിത്രീകരണം നടത്തിയാൽ ഇനി മുതൽ പിടിവീഴും. പലപ്പോഴും തിരക്കുള്ള ദേശീയപാതകളിലും ഇടറോഡുകളിലും ഇത്തരത്തിൽ ചിത്രീകരണ നടപടികൾ നടത്തുന്നത് വലിയ അപകടങ്ങൾ പോലും ക്ഷണിച്ചു വരുത്താറുണ്ട്.

Recommended Video

cmsvideo
    'Helmet mounted cameras are ILLEGAL'; Kerala RTO | Oneindia Malayalam

    സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

    1

    ഡ്രൈവറുടെ ശ്രദ്ധയൊന്ന് മാറിയാൽ വാഹനത്തിലുള്ളവർ മുഴുവൻ അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ട്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഗതാഗത വകുപ്പ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഗതാഗതവകുപ്പ് കമ്മീഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

    2

    ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മാത്രമല്ല ഫോൺ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നതും ഇനി മുതൽ നിയമവിരുദ്ധമാണ്.ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ, ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ച് യാത്രയ്ക്കിടെ ചിത്രീകരണം നടത്തുന്നതും അപകടകരമാണ്. ഇങ്ങനെയുള്ള ക്യാമറകൾ വിപണിയിൽ സുലഭമാണ്. ക്യാമറകൾ ഹെൽമറ്റിൽ ഘടിപ്പിച്ച് വീഡിയോ ചിത്രീകരണം നടത്തുന്നതും നിയമലംഘനത്തിൻ്റെ പരിധിയിൽ വരുന്നതാണെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

    3

    ദേശീയപാതയിലും മറ്റു ചെറിയ റോഡുകളിലും പോലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പും റോഡ് സേഫ്റ്റി അതോറിറ്റിയും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങുന്നത്.മാത്രമല്ല, വീഡിയോ ചിത്രീകരണത്തിനായി തിരക്കേറിയ റോഡിലൂടെ പോലും വാഹനമോടിച്ചു കൊണ്ടാണ് വ്ലോഗർമാർ പോലും വിശേഷങ്ങൾ പങ്കു വെക്കുന്നത്.ഇതും നിയമവിരുദ്ധമാണെന്നാണ് മോട്ടോർ വാഹന വകുപ്പ് സൂചിപ്പിക്കുന്നത്.

    4

    ദേശീയപാതയിലൂടെയും ബൈറോഡുകളിലുടെയും നടത്തുന്ന ഇത്തരത്തിലുള്ള യാത്രകൾ ഞൊടിയിടയിൽ അപകടങ്ങൾ സൃഷ്ടിക്കാനും കാരണമാകും. 2017 ലെ ഡ്രൈവിംഗ് റെഗുലേഷൻസ് ആക്ട് പ്രകാരം വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ റോഡിൽ നിന്ന് മാറ്റാൻ മറ്റൊന്നും ചെയ്യാൻ പാടില്ലെന്നതാണ് ചട്ടം. വാഹനത്തിലുള്ളവർ യാത്രക്കിടെ അനാവശ്യമായി ഡ്രൈവറോട് സംസാരിക്കുന്നതും ഉയർന്ന ശബ്ദത്തിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതും നിയമലംഘനത്തിൻ്റെ പരിധിയിൽ വരുന്ന കുറ്റമാണ്.ഇത്തരത്തിലും നിരവധി അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്ന പശ്ചാത്തലമുണ്ട്.

    5

    ബൈക്ക് അഭ്യാസങ്ങളും മത്സരയോട്ടവും ചിത്രീകരിക്കാൻ ഇത്തരം ക്യാമറകളെ അനാവശ്യമായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരം വീഡിയോകൾ പരിശോധിച്ച് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം,ഗതാഗത വകുപ്പിൽ നിന്നുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ അപകട മേഖലകളിൽ 79 റോഡുകളാണുള്ളത്. ഇവ ഏറെക്കുറെ അപകടരഹിതമാക്കുന്നതിന് 101 കോടി രൂപയാണ് ആവശ്യമായി വരുന്നത്. '

    6

    റോഡ് സുരക്ഷാ അതോറിറ്റി സർക്കാരിന് സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് 19 കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ള തുക അനുവദിക്കാത്തതിനാൽ മറ്റു നടപടിക്രമങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നുണ്ട്. ബ്ലാക്ക് സ്പോട്ടുകൾ എന്ന് കണ്ടെത്തിയ 235 റോഡുകളിൽ ഇതിൽ 159 എണ്ണവും ദേശീയപാതയിലുള്ളതാണ്. ഇവ പരിഹരിക്കാൻ ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.കഴിഞ്ഞ മൂന്നുവർഷത്തിനിടെ ബ്ലാക്ക് സ്പോട്ടുകളിൽ മാത്രം 1700 പേർ മരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന കണക്കുകൾ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+