ഗെയില്‍: ഒരിഞ്ചു പിന്നോട്ടു പോകാതെ സര്‍ക്കാര്‍, സമരം എങ്ങനെ തീര്‍ക്കുമെന്നറിയാതെ സമരക്കാര്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈനുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും മലപ്പുറത്തും കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടന്നെങ്കിലും അവസാനിച്ചത് സമരക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങളൊന്നുമില്ലാതെ. ചര്‍ച്ച വിജയമാണെന്ന് പൊതുജനങ്ങള്‍ക്കു തോന്നിക്കാന്‍ തക്ക ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്നല്ലാതെ പുതിയതായി ഒരു ഓഫറും ഗവണ്‍മെന്റോ ഗെയില്‍ അധികൃതരോ മുന്നോട്ടുവച്ചിട്ടില്ല. കോഴിക്കോട്ടെ സമരസമിതിയാണെങ്കില്‍ ചൊവ്വാഴ്ച യോഗംകൂടി തീരുമാനം പറയാമെന്നാണ് ചര്‍ച്ചയ്ക്കു ശേഷം അറിയിച്ചിരിക്കുന്നത്. ഫലത്തില്‍, കനത്ത പൊലീസ് നടപടിയോടെ ആടിയുലഞ്ഞുപോയ സമരമുന്നണി സമരം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണിപ്പോള്‍.

24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു, സൗദിയില്‍ നടക്കുന്നത് എന്താണ്?

ആരാധനാലയങ്ങള്‍, അഞ്ചു സെന്റ് ഭൂമി തുടങ്ങിയവയൊക്കെ അലൈന്‍മെന്റില്‍നിന്ന് ഒഴിവാക്കുമെന്നായിരുന്നു മലപ്പുറത്തെ യോഗശേഷം തീരുമാനമായി കലക്റ്റര്‍ പ്രഖ്യാപിച്ചത്. യഥാര്‍ഥത്തില്‍ ഇത് ഗെയില്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. പഴയ തീരുമാനം പുതിയ കുപ്പിയിലാക്കി കലക്റ്റര്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വിളമ്പി എന്നു മാത്രം.

  

gail

                    കോഴിക്കോട് കലക്റ്ററേറ്റില്‍ നടന്ന യോഗത്തില്‍നിന്ന്‌

സമാനമായി കോഴിക്കോട്ടും വീട് നഷ്ടപ്പെടുന്നവര്‍ക്കായി പുനരധിവാസ പാക്കേജ് ഒരുക്കുമെന്നാണ് യോഗശേഷം മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചത്. ഗെയില്‍ അലൈന്‍മെന്റില്‍ എവിടെയും വീടുകള്‍ പൊളിക്കേണ്ടി വരുന്നില്ല എന്നതാണ് വാസ്തവം. അഞ്ചു സെന്റ്, 10 സെന്റ് ഭൂമിക്കാര്‍ക്കൊക്കെ പ്രത്യേക ഇളവ് ഉണ്ടായിരിക്കുമെന്ന് ഗെയിലധികൃതര്‍ മുന്‍പും പലതവണ വ്യക്തമാക്കിയതുമാണ്. ഈ തീരുമാനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അധികൃതര്‍ പുതിയ തീരുമാനങ്ങള്‍ പോലെ അവതരിപ്പിച്ചിരിക്കുന്നത്.

മാത്രവുമല്ല അലൈന്‍മെന്റ് മാറ്റുക എന്ന സമരക്കാരുടെ ആവശ്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ പോലും അധികൃതര്‍ അനുവദിച്ചതുമില്ല. കേസില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കട്ടെ എന്നു മാത്രമാണ് ഉറപ്പു നല്‍കിയതും. ഫലത്തില്‍ അത്യാവേശത്തില്‍ തുടങ്ങിയ സമരം ഇനി എവിടെ കൊണ്ടുപോയി അവസാനിപ്പിക്കും എന്നറിയാതെ കുഴങ്ങുകയാണ് സമരമുന്നണി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
gail; government strongly stands in their position; protesters in trouble to end the protest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്