മൂന്നാറിന് മൂക്കുകയറിട്ട് ഹരിത ട്രിബ്യൂണൽ!! കൈയ്യേറാൻ മോഹിച്ച് മൂന്നാറിലേക്ക് പോകേണ്ട!!

  • Posted By:
Subscribe to Oneindia Malayalam

ഇടുക്കി: മൂന്നാറിൽ കൈയ്യേറ്റങ്ങൾക്ക് മൂക്കു കയറിടാൻ ദേശീയ ഹരിത ട്രിബ്യൂണലും. മൂന്നാറിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവയുടെ ലൈസൻസ് പുതുക്കുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ദേശീയ ഹരിത ട്രിബ്യൂണൽ ഇടക്കാല ഉത്തരവിറക്കി.

മൂന്നാറിൽ കെട്ടിട നിർമ്മാണത്തിന് ഇനി മുതൽ പഞ്ചായത്തിന്റെ മാത്രം അനുമതി പോര. കെട്ടിട നിർമ്മാണത്തിന് റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതി കൂടിയേ തീരൂ എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

കടുത്ത നിയന്ത്രണം

കടുത്ത നിയന്ത്രണം

മൂന്നാറിൽ കെട്ടിട നിർമ്മാണത്തിന് ഹരിത ട്രിബ്യൂണൽ ചെന്നൈ ബഞ്ച് കടുത്ത നിയന്ത്രണം തന്നെ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇനി മുതൽ കെട്ടിട നിർമ്മാണത്തിന് പഞ്ചായത്തിന്റെ മാത്രം അനുമതി പോര. റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതി നിർബന്ധമായും കൂടിയേ തീരൂ.

ചട്ടം ലംഘിച്ച് പഞ്ചായത്ത്

ചട്ടം ലംഘിച്ച് പഞ്ചായത്ത്

മൂന്നാറിൽ കൈയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ലംഘിച്ച് ഒട്ടേറെ റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും പഞ്ചായത്ത് അനുമതി നൽകിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. സർക്കാരിനു വേണ്ടി ഇടുക്കി ജില്ലാ കളക്ടർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

 മരംമുറിക്കൽ പാടില്ല

മരംമുറിക്കൽ പാടില്ല

അനുമതി ഇല്ലാതെ ഏലമലക്കാടുകളിൽ നിന്ന് മരംമുറിക്കാൻ പാടില്ലെന്നും ഉത്തരവുണ്ട്. മൂന്നാറിൽ കൈയ്യേറ്റമൊഴിപ്പിക്കലിന് പ്രത്യേക നയമുണ്ടെന്നു സംസ്ഥാന സർക്കാരും വ്യക്തമാക്കി. അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും സർക്കാർ.

 ശ്രീറാംവെങ്കിട്ടരാമൻ കക്ഷി ചേരും

ശ്രീറാംവെങ്കിട്ടരാമൻ കക്ഷി ചേരും

കേസിൽ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനോട് കക്ഷി ചേരാനും ട്രിബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി എടുത്ത ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമൻ.

 കുമ്മനത്തിന്റെ ആവശ്യം തളളി

കുമ്മനത്തിന്റെ ആവശ്യം തളളി

അതേസമയം മൂന്നാറിൽ പുതിയ കെട്ടിട നിർമ്മാണം പൂർണമായി നിരോധിക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ആവശ്യം ട്രിബ്യൂണൽ തള്ളി. കേസിൽ കക്ഷിയാണ് കുമ്മനം.

 കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

ഇതോടെ കമ്മ്യൂണിസം നിലംപരിശാകും !!! ഇനി കേരളത്തിൽ പോലും ഉണ്ടാകില്ലെന്ന് പ്രവചനം!! സംഭവിക്കുന്നത്?കൂടുതൽ വായിക്കാൻ

കേരളത്തിൽ ക്രമസമാധാനത്തകർച്ചയില്ല!!! ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമെന്ന് മുഖ്യമന്ത്രി....കൂടുതൽ വായിക്കാൻ

35 വയസ്സ് കഴിഞ്ഞിട്ടും അനുഷ്‌ക ഷെട്ടിയുടെ വിവാഹം നടക്കാത്തതിന് കാരണം ഇതായിരുന്നോ... ?കൂടുതൽ വായിക്കാൻ

English summary
green tribunal impose restrictions on munnar building permits.
Please Wait while comments are loading...