'കെട്ടിയോന് ഈ ജന്മം എംഎല്‍എ ആവില്ല'; മറുപടിയുമായി സൗമ്യ സരിന്: ലക്ഷങ്ങള്‍ ശമ്പളമുള്ള ഡോക്ടറാണ് ഞാന്‍
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും സിപിഎം നേതാവ് ഡോക്ടര്‍ സരിന് നേരെ തുടരുന്ന രൂക്ഷമായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഭാര്യ ഡോ. സൗമ്യ സരിന്. സൗമ്യ ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന വിദേശ യാത്രകളുടെ ചിത്രങ്ങള്‍ക്ക് താഴെയാണ് പങ്കാളിയെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ള കമന്റുകള്‍ വരുന്നത്. ഇതിന് മുന്‍പും സരിന് എതിരെ ഉണ്ടായിട്ടുള്ള പരിഹാസ കമന്റുകളില്‍ ചുട്ട മറുപടിയുമായി സൗമ്യ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യ തന്റെ പ്രതികരണം അറിയിച്ചത്.
സിപിഎമ്മിന് വലിയ തിരിച്ചടി സംഭവിച്ച തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവങ്ങളെല്ലാം ഒഴിഞ്ഞിട്ടും സരിനെ കുറ്റപ്പെടുത്തിയുള്ള കമന്റുകളാണ് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്. സരിന് എവിടെ നിന്ന് മത്സരിച്ചാലും ഈ ജന്മം എംഎല്‍എ ആവില്ലെന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും വരുന്നത്. എന്നാല്‍ താന്‍ ഭര്‍ത്താവ് എംഎല്‍എ ആവുന്ന ദിനത്തിനു വേണ്ടി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയല്ലെന്നും തിരഞ്ഞെടുപ്പില്‍ ഇനി എത്ര തവണ തോറ്റാലും അതില്‍ നാണക്കേട് തോന്നേണ്ട ഒരു കാര്യവും ഇല്ലെന്നും അവര്‍ പറയുന്നു.

വര്‍ഷങ്ങളോളം പഠിച്ച് നേടിയ ഡിഗ്രികളുടെ ബലത്തില്‍ ലക്ഷങ്ങളുടെ ശമ്പളം വാങ്ങുന്ന ഡോക്ടറാണ് താനെന്നും സ്വന്തം കാലില്‍ നിന്നുകൊണ്ട് തന്റെ ഇഷ്ടം പോലെ ജീവിക്കുന്ന സ്ത്രീയാണ് ഞാനെന്നും സൗമ്യ പറയുന്നു. കൈയും വായും ക്ഷീണിക്കുന്ന വരെ അധിക്ഷേപം തുടരാനും സൗമ്യ പറയുന്നുണ്ട്.
ഡോക്ടര്‍ സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഹോ... എന്തൊരു പ്രാക്ക് ആണെടോ ഇത്!
കുറച്ചു ദിവസങ്ങളായി, പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം, ഇപ്പോഴും നേരം വെളുത്തിട്ടില്ലാത്ത ചില ചേട്ടന്മാരും ചേച്ചിമാരും കൂടി ഒടുക്കത്തെ പ്രാക്ക് ആണ് !
"നിന്റെ കെട്ടിയോൻ എവിടെ നിന്ന് മത്സരിച്ചാലും ഈ ജന്മം MLA ആവില്ല" പോലും....!
വോ വേണ്ടെന്നേ .. അതിന് ആർക്കാ ആയേ പറ്റൂ എന്ന് ഇവിടെ ഇത്ര നിർബന്ധം?
ഞാൻ ആ ദിവസത്തിനായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണെന്ന് നിങ്ങളോട് ആരാ പറഞ്ഞത് ചങ്ങായിമാരെ?
എന്റെ കെട്ടിയോൻ എലെക്ഷന് മത്സരിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്യും. ജയിക്കുകയോ തോൽക്കുകയോ ചെയ്യും. അതൊക്കെ ജനങ്ങളുടെ ഇഷ്ടം! അതാണല്ലോ ജനാധിപത്യം! അതിൽ ഒരിക്കലും ഒരു നാണക്കേടും തോന്നേണ്ട കാര്യം ആർക്കുമില്ല! അത് ഇനി എത്ര തവണ തോറ്റാലും...
MLA ആയാൽ എല്ലാം തികഞ്ഞു എന്നാണോ? അടിപൊളി!
അങ്ങനെ അല്ല എന്നതിന് നല്ല ബെസ്റ്റ് ഉദാഹരണങ്ങൾ ഇപ്പൊ നമുക്ക് മുമ്പിൽ തന്നെയില്ലേ? വീട്ടുകാർക്ക് തലയിൽ മുണ്ടിട്ടു നടക്കേണ്ട ഗതികേട് വരുത്തിയ MLA മാർ...
അതായത് ഉത്തമാ, അപ്പൊ പറഞ്ഞു വന്നത് ഇതാണ്... ഭർത്താവ് MLA യോ മന്ത്രിയോ ഒക്കെ ആയിട്ട് കൊച്ചമ്മ കളിച്ചു നടക്കാൻ കച്ച കെട്ടി ഇരിക്കുന്ന ആളല്ല ഞാൻ...
വർഷങ്ങളോളം രാവ് പകലാക്കി പഠിച്ചു നേടിയ ഡിഗ്രികളുടെ ബലത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഒരു ഡോക്ടർ ആണ് ഞാൻ. ആ ശമ്പളം വന്നിരുന്നത് ഇത്രയും കാലം കെ.പി.സി.സി ഓഫീസിൽ നിന്നോ ഇപ്പോൾ വരുന്നത് എ.കെ.ജി സെന്ററിൽ നിന്നോ അല്ല. ഞാൻ പണിയെടുക്കുന്ന എന്റെ ആശുപത്രിയിൽ നിന്നാണ്. ആ വിയർപ്പിന്റെ നാണ്യത്തുട്ടുകൾ കൊണ്ട് തലയുയർത്തി പിടിച്ചു സ്വന്തം കാലിൽ നിന്നുകൊണ്ട് എന്റെ ഇഷ്ടം പോലെ ജീവിക്കുന്ന സ്ത്രീയാണ് ഞാൻ.
ജീവിക്കാൻ ഒരാളുടെ മുൻപിലും കൈ നീട്ടേണ്ട ആവശ്യം എനിക്കില്ല. എന്റെ ഭർത്താവ് എന്ത് തന്നെ ആയാലും ആയില്ലെങ്കിലും ഞങ്ങളുടെ ജീവിതം ഇതുപോലെ തന്നെ മുന്നോട്ട് പോകും!
ഇനി ഇതൊന്നും ഇല്ലെങ്കിലും പാലക്കാട് മണ്ണാർക്കാട് എന്ന സ്ഥലത്ത് കുടുംബ സ്വത്തിന്റെ ഓഹരി ആയി കിട്ടിയ നല്ല മണ്ണുണ്ട്. അവിടെ നല്ല പാലക്കാടൻ മട്ടയുടെ ഞാറ് അങ്ങോട്ട് നടും. ഞങ്ങൾ മൂന്നാൾക്ക് മൂന്നു നേരം വയർ നിറച്ചു നല്ല മട്ടയരി കഞ്ഞി കുടിച്ചു സുഖമായി ജീവിക്കാൻ അത് മതി!
അപ്പൊ ദാ വരുന്നു അടുത്തത്... " നീയും നിന്റെ കെട്ടിയോനും മുടിഞ്ഞു പോകുകയേയുള്ളു". എന്തായാലും ഇത്രയും ആത്മാർഥമായി പ്രാകിയ സ്ഥിതിക്ക് ഞങ്ങൾ അതിനായി ആത്മാർഥമായി ശ്രമിക്കാം...
അപ്പൊ ഓക്കെ ... ബേയ്
(വാൽകഷ്ണം: നിങ്ങൾ കൈ കുഴയുന്ന വരെയും വായ കഴക്കുന്ന വരെയും അധിക്ഷേപങ്ങൾ തുടരുക. എനിക്ക് പുല്ലുവില ആണെന്ന് ഞാൻ പറയില്ല കേട്ടോ... പുല്ലിനൊക്കെ ഇപ്പൊ അത്യാവശ്യം വിലയുണ്ടത്രേ
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications