പിസി ജോർജ് മറുപടി അർഹിക്കുന്നില്ല, അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് വീണാ ജോര്‍ജിന്റെ മറുപടി
തൃശൂര്‍: മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മറുപടി. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നത് അല്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പരാതി നല്കിയിട്ടുളള അഭിഭാഷകന് നേരത്തെയും സമാന വിഷയങ്ങളില്‍ ഇടപെടല്‍ നടത്തിയിട്ടുളള വ്യക്തിയാണ് എന്നും വീണാ ജോര്‍ജ് പറഞ്ഞു.
വീണാ ജോര്‍ജിന് എതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജിന് എതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി അഭിഭാഷകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം പോലീസ് പിസി ജോര്‍ജിന് എതിരെ ഐപിസി 509 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. വീണാ ജോര്‍ജ് സംസ്ഥാനത്തിന് അപമാനമാണ് എന്നാണ് ക്രൈം സ്റ്റോറി എന്ന ഫേസ്ബുക്ക് പേജിന് നല്കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് പറഞ്ഞത്.

ഹൈക്കോടതി അഭിഭാഷകനായ ബിഎച്ച് മന്‍സൂര്‍ ആണ് പിസി ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സോഷ്യല്‍ മീഡിയ വഴി അവഹേളിച്ചതിനുമാണ് പിസി ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് ക്രൈം നന്ദകുമാറിന ്നല്‍കിയ അഭിമുഖത്തിലാണ് ആരോഗ്യവകുപ്പ് മന്ത്രിയായ വീണാ ജോര്‍ജിനെ പിസി ജോര്‍ജ് അധിക്ഷേപിച്ചത്.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
പിസി ജോര്‍ജുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖം ക്രൈം നന്ദകുമാര്‍ പുറത്ത് വിട്ടിരുന്നു. ഇയാള്‍ക്ക് എതിരെയും പോലീസ് കേസെടുത്തിട്ടിണ്ട്. വീണാ ജോര്‍ജ് കേരളത്തിന് അപമാനമാണെന്ന് പറഞ്ഞ പിസി ജോര്‍ജ് , രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള സംസ്ഥാനമായി കേരളത്തെ മാറ്റി എടുത്തതിനുളള പുരസ്ക്കാരം വീണാ ജോര്‍ജിന് ലഭിക്കും എന്നും പറഞ്ഞു.
വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് കൊണ്ട് പിസി ജോര്‍ജ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ''അവര്‍ എന്നും ടിവിയില്‍ വരുന്നത് എന്തിനാണ്. അവരുടെ സൗന്ദര്യം കാണിക്കാന്‍ വേണ്ടി വരികയാണ്. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം. ഏജ് ഇത്രയും ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാണ്. ആര്‍ക്ക് വേണ്ടിയാണ് ഇതൊക്കെ. കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ അത് ജനങ്ങളെ കാണിക്കേണ്ടതില്ലല്ലോ. കൊവിഡ് പിടിച്ച് ജനം മരിക്കുമ്പോള്‍ ചിരിച്ച് കൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. തനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല''.
മന്ത്രിയാകാന്‍ യോഗ്യത ഇല്ലാത്ത ആളാണ് വീണ ജോര്‍ജ് തെളിയിച്ചെന്ന് പിസി ജോര്‍ജ് പറഞ്ഞതായി പരാതിയില്‍ പറയുന്നു. സിനിമാ നടിയാകാന്‍ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ച് മന്ത്രിയാക്കിയെന്നും പിസി ജോര്‍ജ് അധിക്ഷേപിച്ചു. പിസി ജോര്‍ജിന്റെ അഭിമുഖം മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നു. പോലീസ് കേസെടുത്തതില്‍ ഭയക്കുന്നില്ലെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. താന്‍ ഒരു പൊതുപ്രവര്‍ത്തകനാണെന്നും മന്ത്രിയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായിയെ വരെ വിമര്‍ശിക്കുന്നു, പിന്നെയാണോ വീണാ ജോര്‍ജ് എന്നും പിസി ജോര്‍ജ് ചോദിച്ചു. താന്‍ വീണാ ജോര്‍ജിനെ അപമാനിച്ചിട്ടില്ല. വിമര്‍ശനം കേള്‍ക്കാന്‍ വയ്യാത്തവര്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറണം. ഇപ്പോഴത്തെ കൊറോണ ഉള്‍പ്പെടെ ഉളള കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ വീണാ ജോര്‍ജ് മോശം മന്ത്രിയാണെന്ന് താന്‍ പറഞ്ഞതായി പിസി ജോര്‍ജ് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications