ചാറ്റിങ്ങിലൂടെ പുരുഷന്‍മാരെ വശീകരിച്ചു.. സൗഹൃദത്തില്‍ നിന്നും ഭീഷണിയിലേക്ക്.. യുവാവ് അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

തൊടുപുഴ : ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് പുരുഷന്‍മാരെ ഭീഷണിപ്പെടുത്തി മോഷണം നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മാനസപറമ്പ് മാളിയേക്കല്‍ വൂീട്ടില്‍ അലാവുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ചാറ്റിങ്ങിലൂടെ പുരുഷന്‍മാരുമായി സൗഹൃദത്തിലാകുന്ന ഇയാള്‍ പിന്നീട് ഭീഷണിപ്പെടുത്തി പലരില്‍ നിന്നും പണം തട്ടിയെടുത്തിരുന്നു. തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചാറ്റിങ്ങിലൂടെ തന്നെയാണ് പോലീസ് സംഘം ഇയാളെ വലയിലാക്കിയത്. പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചും ഇയാള്‍ പണം തട്ടിയെടുക്കാറുണ്ട്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട തൊടുപുഴ സ്വദേശിയില്‍ നിന്നും പണം തട്ടിയെടുക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

jailinmates

ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം തൊടുപുഴയിലെത്തിയ ഇയാള്‍ സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തു. യുവാവ് ഉറങ്ങുന്നതിനിടയില്‍ മോഷണം നടത്തി സ്ഥലം വിട്ടു. ലാപ് ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, എടിഎം കാര്‍ഡ്, 6000 രൂപയായിരുന്നു ഇയാള്‍ മോഷ്ടിച്ചത്.

പിന്നീട് ലാപ് ടോപ്പിലെ വിവരങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്നാണ് ചാറ്റിങ്ങിലൂടെ പോലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ പോലീസ് റിമാന്‍ഡ് ചെയ്തു.

English summary
Honey trap in Thodupuzha, accused arrested
Please Wait while comments are loading...