കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഈ 'ഇന്റര്‍നെറ്റ് ബിന്‍ ലാദന്‍'? മലയാളി യുവാക്കളെ തീവ്രവാദികളാക്കിയ ഭീകരന്‍?

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ യുവാക്കള്‍ ത്രീവവാദത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു എന്നാണ് പറയുന്നത്. അടുത്തിടെ പുറത്ത് വരുന്ന വിവരങ്ങള്‍ അത് സാധൂകരിക്കുന്നതും ആണ്. കണ്ണൂര്‍ കനകമലയില്‍ നിന്ന് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത യുവാക്കള്‍ തന്നെ ഉദാഹരണം.

എങ്ങനെയാണ് ഇവര്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഒരുപാട് നടക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മതസംഘടനകള്‍ക്കുള്ള പങ്ക് ഇപ്പോള്‍ എന്‍ഐ അന്വേഷിക്കുകയാണത്രെ.

കനകമലയില്‍ നിന്ന് പിടിയിലായലര്‍ ഐസിസ് അനുകൂലികള്‍ ആണെന്നാണ് പറയുന്നത്. ഇന്റര്‍നെറ്റ് ബിന്‍ ലാദന്‍ എന്ന് അറിയപ്പെടുന്ന അന്‍വര്‍ അല്‍ ഔലാക്കിയുടെ പ്രസംഗങ്ങളാണത്രെ ഇവരെ തീവ്രവാദികളാക്കിയത്. ആരാണ് ഈ ഓണ്‍ലൈന്‍ ബിന്‍ലാദന്‍....?

ഐസിസിന്റെ പിടിയില്‍

ഐസിസിന്റെ പിടിയില്‍

ഐസിസ് ആശയങ്ങളുടെ പിടിയില്‍ ഒരുപാട് മലയാളി യുവാക്കള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ തന്നെയുളള ചിലരാണ് യുവാക്കളെ കുടുക്കുന്നത് എന്നും ആക്ഷേപമുണ്ട്.

തീവ്രവാദം

തീവ്രവാദം

അമിതമായ മതവിശ്വാസം ആണ് തീവ്രവാദത്തിന് വഴിമരുന്നിടുന്നത്. അഭ്യസ്ഥവിദ്യരായ യുവാക്കള്‍ പോലും അതിന്റെ വഴിയേ ആണ് പോകുന്നത്. മതകാര്യങ്ങളില്‍ കാര്‍ക്കശ്യം കാണിക്കുന്നത് നല്ല ഗുണമായി പലപ്പോഴും വീട്ടുകാര്‍ പോലും വിലയിരുത്തും.

ഇന്റര്‍നെറ്റ് ബിന്‍ലാദന്‍

ഇന്റര്‍നെറ്റ് ബിന്‍ലാദന്‍

അല്‍ഖ്വായ്ദയുടെ വക്താവായിരുന്നു അന്‍വര്‍ അല്‍ ഔലാക്കി. ഇയാള്‍ ഇന്റര്‍നെറ്റ് ബിന്‍ലാദന്‍ എന്നാണ് അറിയപ്പെടുന്നത്. ഇയാളുടെ പ്രസംഗങ്ങളായിരുന്നത്രെ കണ്ണൂരില്‍ പിടിയിലായ യുവാക്കള്‍ക്ക് പ്രചോദനമായത്.

അമേരിക്കയുടെ ഭീഷണി

അമേരിക്കയുടെ ഭീഷണി

എന്‍ജിനീയറിങ് ബിരുദ ധാരിയായിരുന്നു ഔലാക്കി. യമനില്‍ വേരുകളുള്ള അമേരിക്കന്‍ പൗരന്‍. വിര്‍ജീനയയിലെ പള്ളിയിലെ ഇമാം ആയിരുന്നു. അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഔലാക്കി അമേരിക്കയ്ക്ക് വലിയ ഭീഷണി ആയിരുന്നു. അല്‍ ഖ്വായ്ദയിലേക്ക് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും എല്ലാം യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നത് ഔലാക്കിയാണ്.

കൊന്നു

കൊന്നു

അന്‍വര്‍ അല്‍ ഔലാക്കി 2011 ല്‍ കൊല്ലപ്പെട്ടു. യെമനില്‍ ഔലാക്കി സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു മരണം. ആരാണ് ആക്രമണം നടത്തിയത് എന്ന് ഇപ്പോഴും വ്യക്തമല്ല.

പ്രചോദനം

പ്രചോദനം

ഔലാക്കി കൊല്ലപ്പെട്ടെങ്കിലും അയാള്‍ നടത്തിയ തീവ്ര മത പ്രഭാഷണങ്ങള്‍ ഇപ്പോഴും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഔലാക്കിയുടെ ആ പ്രസംഗങ്ങളാണ് കേരളത്തില്‍ സംഘട രൂപീകരിക്കാന്‍ തങ്ങള്‍ക്ക് പ്രചോദനമായത് എന്നാണത്രെ കനകമലയില്‍ പിടിയിലായ യുവാക്കള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.

ഔലാക്കി അല്‍ ഖ്വായ്ദ

ഔലാക്കി അല്‍ ഖ്വായ്ദ

അല്‍ ഖ്വായ്ദയും ഐസിസും തമ്മില്‍ ശത്രുതയിലാണെന്നാണ് പറയുന്നത്. ആശയപരമായ ശത്രുത. പക്ഷേ അല്‍ ഖ്വായ്ദ നേതാവിന്റെ പ്രസംഗം എങ്ങനെയാണ് ഐസിസില്‍ ആകൃഷ്ടരാവാന്‍ യുവാക്കളെ പ്രേരിപ്പിച്ചത് എന്നത് സംശയം ജനിപ്പിക്കുന്ന ഒന്നാണ്.

 ഫോണ്‍

ഫോണ്‍

അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍ കോടതിയിലാണ്. അത് ഓണാക്കി പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ ഇന്‍സ്റ്റാഗ്രാം വിവരങ്ങള്‍ ലഭിക്കുകയുള്ളു. അതിന് കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് എന്‍ഐഎ ഇപ്പോള്‍.

English summary
Internet Bin Laden influenced Malayali youths to start a ISIS group in Kerala- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X