പ്രയാര്‍, അജയ് തറയില്‍ അഴിമതി; മിണ്ടാട്ടമില്ലാതെ ബിജെപിയും കോണ്‍ഗ്രസും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലും കോടികളുടെ അഴിമതി നടത്തിയെന്ന് രേഖകള്‍ സഹിതം ആരോപണം പുറത്തുവരുമ്പോള്‍ മിണ്ടാട്ടമില്ലാതെ ബിജെപിയും കോണ്‍ഗ്രസും. ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഇരു പാര്‍ട്ടികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഹാദിയ കേസില്‍ നേട്ടമുണ്ടാക്കി തീവ്രവാദികള്‍; കേരളത്തില്‍ വര്‍ഗീയം വേരുപിടിക്കുന്നു

ബിജെപി ഗവര്‍ണര്‍ക്ക് പരാതിയും നല്‍കി. ഇതേതുടര്‍ന്ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കിയെങ്കിലും സര്‍ക്കാര്‍ വിശദീകരണം നല്‍കിയതോടെ ഓര്‍ഡിനന്‍സ് അംഗീകരിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡില്‍ അഴിമതിയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.

congress

ഇതോടെ അഴിമതിക്കാരെ സംരക്ഷിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിച്ചതെന്ന വാദം ശക്തമാവുകയാണ്. പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും കോണ്‍ഗ്രസുകാരണെങ്കിലും ഇവര്‍ക്ക് ബിജെപി ശക്തമായ പിന്തുണയാണ് നല്‍കിവന്നിരുന്നത്. മണ്ഡലകാലത്തിന് മുന്‍പ് ഇവരെ പുറത്താക്കാതിരിക്കാന്‍ ബിജെപി ശ്രമിച്ചതിന്റെ കാരണം ദുരൂഹമാണ്.

യാത്രാ ബത്ത ഇനത്തില്‍ ലക്ഷങ്ങള്‍ ഒപ്പിട്ടുവാങ്ങിയാണ് ഇരുവരും അഴിമതി കാട്ടിയത്. ഒരേ സമയം ദേവസ്വം ബോര്‍ഡ് യോഗത്തിലും യാത്രയിലുമുള്ളതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇവ കൂടാതെ, മരാമത്ത് പണികള്‍, താല്‍ക്കാലിക നിയമനം തുടങ്ങി കോടികള്‍ ചെലവഴിച്ചതില്‍ അഴിമതിയുള്ളതായാണ് സൂചന. ആരോപണത്തില്‍ വിജലന്‍സ് അന്വേഷണം നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, പതിവ് രാഷ്ട്രീയ നാടകം കളിയില്‍ ഈ അഴിമതിയും ഒത്തുതീര്‍പ്പാകുമെന്ന ആശങ്കയും അസ്ഥാനത്തല്ല.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Minister order for investigation against Prayar, Ajay Tharayil for swindling money,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്