കാസര്‍കോട്; ബാബുവിന് താങ്ങായത് ജനമൈത്രി പോലീസ്

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട് : ബോമ്പെ തെരുവോരങ്ങളില്‍ അലഞ്ഞു തിരിയുകയായിരുന്ന ദേവന്‍ എന്ന 45 വയസ്സുകാരനെ മലയാളികളും കാരുണ്യ പ്രവര്‍ത്തകരും തിരിച്ചറിഞ്ഞ് കാസര്‍കോട് ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് കാസര്‍കോട്ടേക്ക് അയച്ചതോടെ അതുവരെ അലഞ്ഞ് തിരിഞ്ഞിരുന്നു ബാബുവിന് താങ്ങായി.

pic2

ഹാദിയയെ സന്ദര്‍ശിക്കാന്‍ രേഖാ ശര്‍മ്മ! നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും; സന്ദര്‍ശനത്തിന് പിന്നില്‍?

കാസര്‍കോട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ എ എസ് ഐ ജയപ്രകാശ് കെ പി വൈ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവനെ ഗവ: ഹോമില്‍ പാര്‍പ്പിക്കുകയും അന്വേഷണത്തില്‍ മാഹി സ്വദേശി ബാബുവാണെന്നും റോഡപകടത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം മൂലം നാടുവിട്ടതാണെന്നും മനസ്സിലാകുകയും ബന്ധുക്കളുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് അയക്കുകയും ചെയ്തു.

pic

ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനത്തെ ബാബുവിന്റെ ബന്ധുക്കളും നാട്ടുകാരും പ്രശംസിച്ചു.

English summary
Janamaithri police supports Babu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്