ഉംറക്കെത്തിയ കുഞ്ഞാലിക്കുട്ടിക്ക് ജിദ്ദയില്‍ ഊഷ്മള സ്വീകരണം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഉംറ നിര്‍വഹിക്കാനെത്തിയ പി കെ കുഞ്ഞാലിക്കുട്ടി എം പി ക്ക് ജിദ്ദ വിമാനത്താവളത്തില്‍ കെ എം സി സി യുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. സൗദി കെഎംസിസി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, ജിദ്ദ കെ എം സി സി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബുബക്കര്‍ അരിമ്പ്ര , സി.കെ.ശാക്കിര്‍, മക്ക കെ എംസിസി പ്രസിഡന്റ് അബ്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍, ജനറല്‍ സെക്രട്ടറി മുജീബ് പുക്കോട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നോട്ട് നിരോധനം: കേന്ദ്ര സര്‍ക്കാരിന്റെ ഇളവ് നടപ്പാക്കിയില്ല, കേരളത്തിന് കോടികളുടെ നഷ്ടം

ഇവര്‍ക്ക് പുറമേ ജിദ്ദയിലേയും മക്കയിലേയും കെഎംസിസി നേതാക്കളും റഹിം പട്ടര്‍ക്കടവ്, വി പി മുഹമ്മദലി, ആലുങ്ങല്‍ മുഹമ്മദ് തുടങ്ങിയ വ്യവസായ പ്രമുഖരും, നൂറ് കണക്കിന് കെ എം സി സി പ്രവര്‍ത്തകരും ജിദ്ദ എയര്‍പോര്‍ട്ടില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

umra


ഉംറക്കെത്തിയ കുഞ്ഞാലിക്കുട്ടിയെ ജിദ്ദ വിമാനത്താവളത്തില്‍ കെ എം സി സി യുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.

English summary
Jiddah; Kunjalikutty received warm welcome in umra
Please Wait while comments are loading...