പ്രിയയുടെ കണ്ണ് കൊണ്ടുള്ള കഥകളി ആർഎസ്എസിനുള്ള മറുപടി! കയ്യടിച്ച് ജിഗ്നേഷ് മേവാനി

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനവും പ്രിയ പ്രകാശ് വാര്യര്‍ എന്ന നടിയും ഭാഷയുടെയും ദേശത്തിന്റെയുമെല്ലാം അതിരുകള്‍ കടന്ന് പറപറക്കുകയാണ്. സിനിമാക്കാരുടേയും ആരാധകരുടേയും മാത്രമല്ല, രാഷ്ട്രീയനേതാക്കളുടെ പോലും പ്രശംസ പിടിച്ച് പറ്റിയാണ് പാട്ടും നായികയും മുന്നേറിക്കൊണ്ടിരിക്കുന്നത്.

കണ്ണിറുക്കി താരമായ പ്രിയ പ്രകാശ് വാര്യർക്കെതിരെ വ്യാജ ഫത്വ! സംഘി ഗ്രൂപ്പുകളിൽ വൻ പ്രചാരണം!

ഭർത്താവിന്റെ പണവും സ്വർണവും മോഷ്ടിച്ച് ഒളിച്ചോട്ടം, മക്കളെ ഉപേക്ഷിച്ച യുവതിക്ക് പണി കൊടുത്ത് പോലീസ്

അപ്രതീക്ഷിതമായ ചില വിവാദങ്ങളിലും പാട്ടും പ്രിയയും ചെന്ന് പെടുകയുണ്ടായി. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിന് എതിരെ പോലീസ് കേസുമെടുത്തിരിക്കുന്നു. അതിനിടെ അപ്രതീക്ഷിതമായ ഒരു കോണില്‍ നിന്നും, വ്യത്യസ്തമായ ഒരു അഭിപ്രായം പാട്ടിനെക്കുറിച്ച് വന്നിരിക്കുന്നു.

അഭിനന്ദനവുമായി മേവാനി

അഭിനന്ദനവുമായി മേവാനി

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, പൊതുജനത്തിനും യുവാക്കള്‍ക്കുമിടയില്‍ താരമായി വളര്‍ന്ന ആളില്‍ നി്ന്നാണ് പ്രിയയുടെ പാട്ടിന് പ്രശംസ കിട്ടിയിരിക്കുന്നത്. ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിക്കും പ്രിയയുടെ കണ്ണിറുക്കല്‍ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടിരിക്കുന്നു.

ആർഎസ്എസിന് മറുപടി

ആർഎസ്എസിന് മറുപടി

ട്വിറ്ററിലൂടെയാണ് മാണിക്യ മലരായ പൂവിയെ അഭിനന്ദിച്ച് ജിഗ്നേഷ് മേവാനി രംഗത്ത് വന്നിരിക്കുന്നത്. ഈ ഗാനത്തിന്റെ വിജയം ആര്‍എസ്എസിന്റെ വാലന്റൈന്‍സ് ഡേ വിരുദ്ധതയ്ക്കുള്ള മറുപടിയാണ് എന്നാണ് ജിഗ്നേഷ് പറയുന്നത്. വെറുക്കാനല്ല, സ്‌നേഹിക്കാനാണ് മനുഷ്യന് ഇഷ്ടം.

രാജ്യമെങ്ങും തരംഗം

രാജ്യമെങ്ങും തരംഗം

എല്ലാ ഇന്ത്യക്കാരും അക്കാര്യം ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും എല്ലാവര്‍ക്കും വാലന്റൈന്‍സ് ഡേ ആശംസകള്‍ എന്നുമാണ് ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല രാജ്യം മൊത്തം പാട്ടും പ്രിയ വാര്യരും തരംഗമായി മാറിയിരിക്കുകയാണ് എന്ന് തെളിയിക്കുന്നതാണ് ജിഗ്നേഷ് മേവാനിയുടെ വാക്കുകള്‍.

കുരുപൊട്ടിച്ച് കുറുവടിക്കാർ

കുരുപൊട്ടിച്ച് കുറുവടിക്കാർ

വാലന്റൈന്‍സ് ഡേ ദിനത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ കുറുവടികളുമായി നിരത്തിലിറങ്ങിയ സംഭവങ്ങള്‍ പലയിടത്ത് നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. പൊതു സ്ഥലങ്ങളില്‍ ആണിനേയും പെണ്ണിനേയും കണ്ടാല്‍ അടിച്ചോടിക്കുന്ന ഈ ഗുണ്ടകള്‍ക്ക് പ്രണയദിനത്തില്‍ കുരുപൊട്ടിക്കാന്‍ ബെസ്റ്റാണ് ഈ ഗാനം എന്നതുറപ്പാണ്.

റെക്കോർഡുകൾ തകരുന്നു

റെക്കോർഡുകൾ തകരുന്നു

ഒമര്‍ ലുലുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന യുവതാര ചിത്രത്തിലെ ഗാനം യുട്യൂബിലെ ട്രെന്‍ഡിഗം ലിസ്റ്റില്‍ മുന്നിലാണ്. പ്രിയ പ്രകാശ് വാര്യര്‍ ആകട്ടെ സോഷ്യല്‍ മീഡിയയില്‍ വന്‍ സെന്‍സേഷന്‍ ആയി മാറുകയും ചെയ്തു. ജിമ്മിക്കി കമ്മിലിന് ശേഷമാണ് രാജ്യമൊന്നാകെ ഒരു മലയാളം പാട്ടിന് പിന്നാലെ കൂടിയിരിക്കുന്നത്.

പ്രിയ ക്രിസ്റ്റ്യാനോയ്ക്ക് അരികെ

പ്രിയ ക്രിസ്റ്റ്യാനോയ്ക്ക് അരികെ

ഗാനവും കണ്ണിറുക്കലും ഹിറ്റായതോടെ പ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. 6 ലക്ഷത്തിലധികം പേരാണ് ഒറ്റ ദിവസം മാത്രം പ്രിയയുടെ ഫോളോവേഴ്‌സ് ആയി മാറിയത്. രണ്ട് ദിവസം കൊണ്ട് ഫോളോവേഴ്‌സ് പത്ത് ലക്ഷം കടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അരികിലാണിപ്പോള്‍ ഈ സുന്ദരി.

സണ്ണിയെ വരെ തോൽപ്പിച്ചു

സണ്ണിയെ വരെ തോൽപ്പിച്ചു

തീര്‍ന്നില്ല അത്ഭുതങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല, ഗൂഗിളിലും പ്രിയ റെക്കോര്‍ഡ് ഇട്ടുകഴിഞ്ഞു. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന താരം എന്ന റെക്കോര്‍ഡും പ്രിയ സ്വന്തമാക്കി. ഈ മലയാളി പെണ്‍കൊടി മറികടന്നത് സണ്ണി ലിയോണിനേയും ദീപിക പദുക്കോണിനേയും പോലെയുള്ളവരെയാണെന്ന് ഓര്‍ക്കണം.

മേവാനിയുടെ ട്വീറ്റ്

ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്

English summary
Jignesh Mevani tweeted about Oru Adaar Love film song

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്